ഹിറ്റ്‌ലറുടെ ഏകാധിപത്യവും നെഹ്റുവിൻ്റെ ജനാധിപത്യവും ; രണ്ട് ചിത്രങ്ങൾ, രണ്ട് രാഷ്ട്രീയം

ഈ ചിത്രങ്ങൾ ചില കാര്യങ്ങൾ നമ്മളോട് പറയാൻ ആഗ്രഹിക്കുന്നു.ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥിതിയിൽ പുലരുന്ന രണ്ട് ആശയങ്ങൾ,
ഒന്ന് ഇന്ത്യയ്ക്ക് സ്വാതന്ത്രം നേടിത്തന്ന പ്രസ്ഥാനം മറ്റൊന്ന് ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തെ ഒറ്റി കൊടുത്ത ഇന്ത്യയുടെ രാഷ്ട്രപിതാവിനെ വധിക്കാൻ ഗൂഢാലോചന നടത്തിയ പ്രസ്ഥാനം.
രക്തസാക്ഷികളെ സൃഷ്ടിക്കുകയും അത് രാഷ്ട്രീയ മുതലെടുപ്പിന് വളമാക്കുകയും ചെയ്യുന്ന ആരാചാർമാരുടെ കൊലച്ചിരിയാണ് ആദ്യത്തെ ചിത്രം പറയുന്നത്.രണ്ടാമത്തെ ചിത്രം സ്വന്തം സഹോദരനെ നഷ്ടപെട്ട വേദന പങ്കുവയ്ക്കുന്ന സാധാരണക്കാരൻ്റെ ചിത്രം
രണ്ടു ചിത്രങ്ങളും ഇന്ത്യയിലെ രണ്ട് പ്രസ്ഥാനങ്ങൾ എങ്ങനെ പൊതുപ്രവർത്തനം നടത്തുന്നു എന്ന് നമ്മെ ബോധിപ്പിക്കുന്നു.
സ്വന്തം അണികളെ പോലും ഇല്ലാതാക്കി രാഷ്ട്രീയ നേട്ടം കൊയ്യുന്ന, അധികാരം പിടിക്കാൻ ആർത്തട്ടഹിസിക്കുന്ന ഏകാധിപതികൾ ഇന്ത്യയെ നഷ്ടപ്പെടുത്താൻ ആഗ്രഹിക്കുമ്പോൾ, എല്ലാവരെയും ഒരുമിച്ച് ചേർത്ത് ഇന്ത്യയെ ഫാസിസത്തിൻ്റെ കറുത്ത കരങ്ങളിൽ നിന്ന് മോചിപ്പിക്കാൻ കോൺഗ്രസ്സ് എന്ന ജനാധിപത്യ പ്രസ്ഥാനം ആഗ്രഹിക്കുന്നു.

ഓരോ പ്രവർത്തകനെയും ചേർത്ത് പിടിച്ച പാരമ്പര്യമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയ്ക്ക് എക്കാലവും ഉള്ളത്.തികഞ്ഞ അജ്ഞേയവാദിയായ നെഹ്റുവും, തികഞ്ഞ വിശ്വാസിയായ ഗാന്ധിയും, മിതവാദി യായ ശാസ്ത്രിയും, ശക്തനായ പട്ടേലും, ഇന്ദിരയും രാജീവും ഒക്കെ നയിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പാർട്ടി ഒരിക്കലും അക്രമത്തെ പ്രോത്സാഹിപ്പിച്ച ചരിത്രം ഇല്ല. യുദ്ധ രംഗത്തും വിട്ടുവീഴ്ചകൾക്ക് നഷ്ടങ്ങൾ സഹിച്ച് നിന്ന് കൊടുത്തിട്ടുണ്ട്. ലോക മാദരിക്കുന്ന ചേരി ചേരാ നയം നേഹ്റുവിയൻ ആശയമാണ്. സമാധാനം ആഗ്രഹിക്കുന്ന ഇന്ത്യയുടെ മണ്ണ് മനുഷ്യ രക്തം കൊണ്ട് ചുവക്കരുത് എന്നാഗ്രഹിക്കുന്ന കർഷകരുടെ അദ്ധ്വാനം കൊണ്ട് സമാധാനത്തിൻ്റെ പച്ചപ്പ് നിറയണമെന്ന് ഉദ്ഘോഷിക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന് ഒരിക്കലും ഒരു ജീവൻ്റെ നഷ്ടമോർത്ത് അത് വഴി ഉണ്ടാകാൻ പോകുന്ന രാഷ്ട്രീയ ലാഭമോർത്ത് ചിരിക്കാൻ കഴിയില്ല. അത് കൊണ്ടാണ് കെപിസിസിയുടെ അദ്ധ്വഷനായിരിക്കുമ്പോൾ തൻ്റെ സഹപ്രവർത്തകൻ്റെ വിയോഗം സ്വന്തം സഹോദരൻ്റെ വിയോഗമായി കണ്ട് പൊതുവേദിയിൽ പൊട്ടിക്കരഞ്ഞ മുല്ലപ്പള്ളി രാമചന്ദ്രനെ പോലെയുള്ള നേതാക്കൾ കോൺഗ്രസ്സ് പാർട്ടിക്ക് ഉണ്ടായത്.

അർഹതയില്ലാത്ത അധികാരം തലയ്ക്ക് പിടിച്ച ഫാസിസ്റ്റ് ചേരി തമ്മിലടിപ്പിച്ചും, കൊന്നും, കൊലവിളിച്ചും ഇന്ത്യയെ ആത്മാവും ശരീരവും ഇല്ലാത്ത വെറും അസ്ഥികൂടങ്ങൾ നിറഞ്ഞ സ്മാരകമായി മാറ്റാൻ മത്സരിക്കുമ്പോൾ അതിനൊരു അലങ്കാര മാക്കി സ്വന്തം അണികളുടെ അവസാന യാത്രയും ഘോഷിക്കുന്ന നരഭോജികൾ കൂടി വരുന്നത് കേരളത്തിനും ഒട്ടും ഭൂഷണമല്ല.

വാൽകക്ഷണം : ഹിറ്റ്ലരുടെ S.S.Stormtroops എന്ന ഒരു ‘സായുധ ഗുണ്ടാസംഘ’ത്തെ ഓർമ്മിപ്പിക്കുന്ന കൊല ചിരി ഇന്ത്യ ഭരിക്കുന്ന രാഷ്ട്രീയ പ്രസ്ഥനതിൻ്റെ സംസ്ഥാന അദ്ധ്യക്ഷനു എത്ര ത്തോളം യോജിച്ചതാണ് എന്നത് ചിന്തനീയം

Related posts

Leave a Comment