”പാതിരാ പൂവ് വേണം..” ; ഓണപ്പാട്ടുകൾക്കിടയിൽ ഹിറ്റ് അടിച്ച് ‘ബോട്ട് സോങ്’ – വീഡിയോ വൈറൽ

മുൻ മഹാരാജാസുകാരുടെ ഓണപ്പാട്ട് (കവർ വേർഷൻ) സോഷ്യൽ മീഡിയയിൽ വൈറൽ. ഓർമ്മകളിലെ ഓണം വരച്ചിടുന്ന സാംസ്കാരിക കലാരൂപങ്ങൾ കൊണ്ട് സമ്പന്നമാണ് ​​ഗാനത്തിലെ ദൃശ്യങ്ങൾ. പൈതൃക കലാരൂപങ്ങളുടെ മിതമായ സംയോജനം ​ഗാനത്തിന്റെ പുനരവതരണത്തിന് മാറ്റ് കൂട്ടുന്നു. തിരുവോണത്തെ അതിന്റെ പൂർവ്വകാല തീവ്രതയോടെ ആഘോഷിക്കാനും മലയാളി മനസ്സുകളിലേക്ക് ഈണമുളള സർ​ഗ സൗന്ദര്യത്തെ സന്നിവേശിപ്പിക്കാനും സാധിച്ച ഈ ​ഗാനം എന്നെന്നും ഓരോ മലയാളിയും ചേർത്ത് പിടിക്കുമെന്നതിൽ സംശയമില്ല. കേവലം ഓണപ്പാട്ടിനേക്കാളുപരി സം​ഗീതത്തെ സ്നേഹിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ അധ്വാനത്തിന്റെ ആഴവും ​ഗാനത്തിന്റെ പിന്നണിയിൽ നിഴലിച്ച് നിൽക്കുന്നുണ്ട്.
തൃപ്പൂണിത്തുറ അത്ത ചമയത്തിൻ്റെ ആരവങ്ങളും വർണ്ണങ്ങളും, കോളേജ് ക്യാമ്പസിൻ്റെ ഓണവും ഉൾക്കൊള്ളിച്ച ​ഗാനം ആലപിച്ചിരിക്കുന്നത് മഹാരാജാസിലെ പൂർവ വിദ്യാർഥി ശ്രീകാന്ത് വി.എസ് ആണ്. ശ്രീകാന്ത് – വയലിൻ, അർജുൻ, ഛായാഗ്രഹണം – ആദർശ്, മിക്സിംഗ് – ധനുഷ്, വീഡിയോ അൽതാഫ് അഷ്റഫ്.

Related posts

Leave a Comment