അമ്പലപ്പുഴയിൽ അനുജൻ ജ്യേഷ്ഠനെ തലക്കടിച്ചു കൊലപ്പെടുത്തി

അമ്പലപ്പുഴ: സഹോദരങ്ങൾ തമ്മിൽ സംഘർഷം. അനുജൻ ജ്യേഷ്ഠനെ തലക്കടിച്ചു കൊലപ്പെടുത്തി. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ഒന്നാം വാർഡ് കാക്കാഴം പുതുവൽ രതിയുടെ മകൻ സന്തോഷാ (46) ണ് കൊല്ലപ്പെട്ടത്.സഹോദരൻ സിബിയെ പോലീസ് അറസ്റ്റ് ചെയ്തു.. ഇന്നലെ ഉച്ചക്ക് 2.15 ഓടെ കാക്കാഴം കടപ്പുറത്തായിരുന്നു സംഭവം.കടൽ ക്ഷോഭത്തിൽ തകർന്നടിഞ്ഞ വീട്ടിലിരുന്ന ഇരുവരും തമ്മിൽ നടന്ന സംഘർഷത്തിനൊടുവിൽ സിബി സന്തോഷിനെ ഇരുമ്പ് പൈപ്പ് കൊണ്ട് തലക്കടിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.. അടിച്ച ശേഷം സിബി ഓടിപ്പോയി. അൽപ്പ സമയം കഴിഞ്ഞ് ഇതിലേ വന്ന സമീപ വാസിയാണ് സന്തോഷ് രക്തത്തിൽ കുളിച്ചു കിടക്കുന്നത് കണ്ടത്.പിന്നീട് വിവരമറിയിച്ചതിനെത്തുടർന്ന് എത്തിയ അമ്പലപ്പുഴ പോലീസ് സന്തോഷിൻ്റെ മൃതദേഹം മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റി.സംഭവ സ്ഥലത്തു നിന്ന് അടിക്കാൻ ഉപയോഗിച്ച ഇരുമ്പ് പൈപ്പും കണ്ടെടുത്തിട്ടുണ്ട്. സിബിയെ വൈകിട്ട് 4 ഓടെ കരൂരിൽ നിന്ന് പോലീസ് പിടികൂടി .സഹോദരങ്ങൾ തമ്മിൽ എപ്പോഴും വഴക്കായിരുന്നുവെന്നും ഇതിനെതിരെ താൻ പോലീസിൽ പരാതി നൽകിയിരൂന്നുവെന്നും മാതാവ് രതി പറഞ്ഞു.

Related posts

Leave a Comment