‘പശുക്കളെ രക്ഷിക്കാൻ ഹിന്ദുക്കൾ വാളെടുക്കണം’ ; വിവാദ പ്രസ്താവനയുമായി വി.എച്ച്‌​.പി നേതാവ് സാധ്വി സരസ്വതി

ഉഡുപ്പി: വീടുകളെയും പശുക്കളെയും സംരക്ഷിക്കാൻ ഹൈന്ദവർ വാൾ വാങ്ങി സൂക്ഷിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്‌​.പി) നേതാവ് സാധ്വി സരസ്വതി.കഴിഞ്ഞ ദിവസം കർണാടകയിലെ ഉഡുപ്പി ജില്ലയിലെ കർകല ഗാന്ധി മൈദാനിൽ ബജ്​രംഗ്​ ദളും വി.എച്ച്‌​.പിയും ചേർന്ന്​ സംഘടിപ്പിച്ച ഹിന്ദു സംഗമ പരിപാടിയിൽ സംസാരിക്കുകയായിരുന്നു സാധ്വി സരസ്വതി.

‘ലോകമെമ്ബാടും ഗോമാതാവ്ബഹുമാനിക്കപ്പെടുന്നു. എന്നാൽ ഇറച്ചിക്കായി കർണാടകയിൽ പശുവിനെ കശാപ്പുചെയ്യുന്നു. ഇത്തരം കശാപ്പുകാർക്ക് ഈ രാജ്യത്ത് ജീവിക്കാൻ അവകാശമില്ല. ഹിന്ദുക്കളുടെ ഗോശാലകളിൽ നിന്ന് ആയുധം കാണിച്ച്‌ പശുക്കളെ മോഷ്ടിക്കുന്നു. ഗോമാതാവിനെ രക്ഷിക്കാൻ നാമെല്ലാവരും വാളെടുക്കണം’- സാധ്വി പറയുന്നു .

Related posts

Leave a Comment