Connect with us
48 birthday
top banner (1)

National

ഗ്യാന്‍വാപി മസ്ജിദില്‍ ഹൈന്ദവ പൂജ കര്‍മങ്ങള്‍ ആരംഭിച്ചു

Avatar

Published

on


വാരാണസി: ഗ്യാന്‍വാപി മസ്ജിദില്‍ ഹൈന്ദവ പൂജ കര്‍മങ്ങള്‍ ആരംഭിച്ചു. വാരാണസി ജില്ല കോടതിയാണ് മസ്ജിദില്‍ ഹിന്ദുക്കള്‍ക്ക് പൂജക്ക് അനുമതി ബുധനാഴ്ച ഉത്തരവ് പുറപ്പെടുവിച്ചത്. 1993ല്‍ അടച്ചുപൂട്ടി മുദ്രവെച്ച തെക്കുഭാഗത്തെ നിലവറ ഒരാഴ്ചക്കകം തുറന്നുകൊടുത്ത് പൂജക്ക് സൗകര്യങ്ങളൊരുക്കാനായിരുന്നു കോടതി വിധി. കോടതിയുടെ ഉത്തരവ് വന്ന് മണിക്കൂറിനുള്ളില്‍ അര്‍ധരാത്രിയോടെ ബാരിക്കേഡുകള്‍ നീക്കി, ‘വ്യാസ് കാ തെഹ്ഖാന’ എന്നറിയിപ്പെടുന്ന നിലവറയില്‍ പൂജയും പ്രസാദ വിതരണവും നടത്തി. ഇന്ന് പുലര്‍ച്ചെ ‘മംഗള ആരതി’യും നടന്നു. പൂജയുടെ പശ്ചാത്തലത്തില്‍ പരിസരത്ത് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

വാരണാസിയിലെ വേദവ്യാസപീഠ ക്ഷേത്രത്തിലെ മുഖ്യ പൂജാരിയായ ശൈലേന്ദ്ര കുമാര്‍ പാഠക് വ്യാസ് നല്‍കിയ ഹര്‍ജിയിലാണ് മസ്ജിദിലെ നിലവറയില്‍ പൂജ നടത്താന്‍ വാരാണസി ജില്ലാ കോടതി അനുമതി നല്‍കിയത്.ഗ്യാന്‍വാപി മസ്ജിദ് ക്ഷേത്രമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് വി.എച്ച്.പി അടക്കമുള്ള ഹിന്ദുത്വസംഘടനകള്‍ ആവശ്യമുന്നയിച്ചിരുന്നു. മസ്ജിദിലെ വുദുഖാനയില്‍ കണ്ടെത്തിയ നിര്‍മിതി ‘ശിവലിംഗ’മാണെന്നും അതില്‍ ‘സേവ പൂജ’ നടത്താന്‍ ഹിന്ദുക്കളെ അനുവദിക്കണമെന്നായിരുന്നു ആവശ്യം. 2022 മേയ് മാസത്തിലാണ് വാരാണസി പ്രാദേശിക കോടതി പള്ളിയുടെ ഒരു വിഡിയോഗ്രാഫിക് സര്‍വേ നടത്താന്‍ അനുമതി നല്‍കിയത്.

Advertisement
inner ad

കോടതി അനുമതിയെത്തുടര്‍ന്ന് ആഗസ്റ്റ് നാലിന് സര്‍വേ ആരംഭിച്ചു. പല തവണ കാലാവധി നീട്ടിവാങ്ങിയശേഷം ഡിസംബര്‍ 18ന് റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ കോടതിക്ക് സമര്‍പ്പിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് പ്രസ്തുത രഹസ്യ റിപ്പോര്‍ട്ട് കക്ഷികള്‍ക്ക് ലഭ്യമാക്കാന്‍ കോടതി അനുവദിച്ചത്. ഈ സര്‍വേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മസ്ജിദ് പൊളിച്ച് ക്ഷേത്രം പണിയണമെന്ന ആവശ്യവുമായി വി.എച്ച്.പിയുടെ രംഗപ്രവേശം. അതിനിടെ, ഈ സ്ഥലത്ത് ക്ഷേത്രം നിര്‍മിക്കണമെന്നാവശ്യപ്പെട്ട ഹരജികളെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച മസ്ജിദ് കമ്മിറ്റിയുടെ ഹരജികള്‍ അലഹബാദ് ഹൈകോടതി തള്ളിയിരുന്നു.

ഹിന്ദുക്ഷേത്രം തകര്‍ത്താണോ 17-ാം നൂറ്റാണ്ടില്‍ മസ്ജിദ് നിര്‍മിച്ചതെന്ന് കണ്ടെത്താന്‍ 2023 ജൂലൈ 21നാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്ക് (എ.എസ്.ഐ) സര്‍വേ നടത്താന്‍ ജില്ല കോടതി അനുമതി നല്‍കിയത്. ഇതിനെ ചോദ്യം ചെയ്ത് അഞ്ചുമന്‍ ഇന്‍തിസാമിയ മസ്ജിദ് കമ്മിറ്റി ഹൈകോടതിയെ സമീപിച്ചെങ്കിലും ഹരജി തള്ളി. സുപ്രീംകോടതിയിലും ഹരജിയെത്തിയെങ്കിലും തള്ളുകയായിരുന്നു. ഗ്യാന്‍വാപി പള്ളിക്ക് താഴെ ക്ഷേത്രാവശിഷ്ടങ്ങളുണ്ടായിരുന്നോ എന്ന് പരിശോധിക്കാന്‍ പുരാവസ്തു വകുപ്പ് സര്‍വേ നടത്തട്ടെ എന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചാണ് വിധിച്ചത്.

Advertisement
inner ad

ഡിസംബര്‍ 18ന് സീല്‍ ചെയ്ത കവറില്‍ കോടതിക്ക് എ.എസ്.ഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഗ്യാന്‍വാപി പള്ളി നിര്‍മിക്കുന്നതിനുമുമ്പ് അവിടെ വലിയൊരു ഹിന്ദു ക്ഷേത്രം നിലനിന്നിരുന്നതായാണ് എ.എസ്.ഐ റിപ്പോര്‍ട്ട് നല്‍കിയത്. പള്ളി നിര്‍മാണത്തിന് നേരത്തേയുള്ള ക്ഷേത്രത്തിന്റെ തൂണുകളും മറ്റും ഉപയോഗിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

ഉപതിരഞ്ഞെടുപ്പുകളിൽ ഇന്ത്യ മുന്നണിക്ക് മുന്നേറ്റം

Published

on

ന്യൂഡൽഹി: ഏഴു സംസ്ഥാനങ്ങളിലെ 13 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യത്തിന് വന്‍ മുന്നേറ്റം. 11 മണ്ഡലങ്ങളിൽ ഇന്ത്യ സഖ്യമാണ് വിജയിച്ചത്. 2 ഇടങ്ങളിലേക്ക് ബിജെപി സഖ്യം ഒതുങ്ങി. റുപൗലി (ബിഹാർ), റായ്ഗഞ്ച്, രണഘട്ട് ദക്ഷിണ, ബാഗ്ദാ, മണിക്തല (പശ്ചിമ ബംഗാള്‍), വിക്രവണ്ടി (തമിഴ്നാട്), അമർവാര (മധ്യപ്രദേശ്), ബദരീനാഥ്, മംഗളൂർ (ഉത്തരാഖണ്ഡ്), ജലന്ധർ വെസ്റ്റ് (പഞ്ചാബ്), ഡെഹ്റ, ഹാമിർപുർ, നലഗഢ് (ഹിമാചല്‍ പ്രദേശ്) എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. സാമാജികരുടെ മരണത്തേയും രാജിയേയും തുടർന്നാണ് ഇവിടങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്.

Continue Reading

Delhi

‘മറ്റുള്ളവരെ അവഹേളിക്കുന്നത് ഭീരുക്കളുടെ ലക്ഷണം’‍; സ്മൃതി ഇറാനിക്കെതിരായ അധിക്ഷേപം അവസാനിപ്പിക്കണമെന്ന് രാഹുല്‍ ഗാന്ധി

Published

on

ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ജയവും തോൽവിയും ജീവിതത്തിന്റെ ഭാഗമാണെന്നും, തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരിൽ സ്മൃ‌തി ഇറാനിക്കും മറ്റു രാഷ്ട്രീയ നേതാക്കൾക്കുമെതിരെ മോശം പദപ്രയോഗങ്ങൾ നടത്തുന്നതിൽ നിന്നും അവഹേളിക്കുന്നതിൽ നിന്നും അങ്ങനെ ചെയ്യുന്നവർ പിന്തിരിയണമെന്നും രാഹുൽ അഭ്യർഥിച്ചു. ആളുകളെ അപമാനിക്കുന്നതും അവഹേളിക്കുന്നതും ഭീരുക്കളുടെ ലക്ഷണമാണ്, കരുത്തരുടേതല്ലെന്നും രാഹുൽ സമൂഹമാധ്യമമായ എക്‌സിൽ കുറിച്ചു.

കഴിഞ്ഞ മോദി മന്ത്രിസഭയിൽ വനിത- ശിശുക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന സ്മൃതി ഇറാനി ഈ ആഴ്‌ച ആദ്യം തന്നെ ഔദ്യോഗിക വസതി ഒഴിഞ്ഞിരുന്നു. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ അമേഠിയിൽ കോൺഗ്രസിൻ്റെ കിശോരി ലാൽ ശർമയോട് ഒന്നര ലക്ഷത്തിലേറെ വോട്ടുകൾക്കാണ് സ്‌മൃതി ഇറാനി പരാജയപ്പെട്ടത്.

Advertisement
inner ad
Continue Reading

National

പഠിപ്പിക്കേണ്ട സമയത്ത് കാന്‍ഡി ക്രഷ് കളി: അധ്യാപകന് സസ്‌പെന്‍ഷന്‍

Published

on

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ സംഭല്‍ ജില്ലയിലുള്ള സര്‍ക്കാര്‍ സ്‌കൂളില്‍ പ്രവൃത്തി സമയത്ത് കാന്‍ഡി ക്രഷ് കളിക്കുകയും ഫോണില്‍ സംസാരിക്കുകയും ചെയ്ത അധ്യാപകന് സസ്‌പെന്‍ഷന്‍. ജില്ലാ മജിസ്‌ട്രേറ്റ് സ്‌കൂളില്‍ നടത്തിയ പരിശോധനയിലാണ് അധ്യാപകന്‍ കുടുങ്ങിയത്. വിദ്യാര്‍ഥികളുടെ ഹോംവര്‍ക്കുകള്‍ പരിശോധിക്കുന്ന പേപ്പറില്‍, തെറ്റായി മാര്‍ക്ക് രേഖപ്പെടുത്തിയത് ശ്രദ്ധയിപ്പെട്ട മജിസ്‌ട്രേറ്റ് കൂടുതല്‍ പരിശോധന നടത്തുകയായിരുന്നു.

ഫോണില്‍ നടത്തിയ പരിശോധനയില്‍ ഓരോ ആപ്ലിക്കേഷനു വേണ്ടിയും ചെലവഴിക്കുന്ന സമയം അറിയാനുള്ള ആപ്പ് കണ്ടെത്തി. സ്‌കൂള്‍ സമയത്ത് രണ്ട് മണിക്കൂറോളം കാന്‍ഡി ക്രഷ് കളിക്കുന്നതായി ഇതില്‍ രേഖപ്പെടുത്തിയ സമയത്തില്‍നിന്ന് വ്യക്തമാവുകയായിരുന്നു. വ്യക്തിഗത ആവശ്യങ്ങള്‍ക്കായി പ്രവൃത്തി സമയത്ത് ഫോണ്‍ ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് അസിസ്റ്റന്റ് ടീച്ചറായ പ്രിയം ഗോയലിനെതിരെ മജിസ്‌ട്രേറ്റ് നടപടി സ്വീകരിച്ചത്. കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുകയെന്നത് പ്രധാനമാണെന്നും മജിസ്‌ട്രേറ്റ് രാജേന്ദ്ര പാന്‍സിയ വ്യക്തമാക്കി.

Advertisement
inner ad

ആറ് വിദ്യാര്‍ഥികളുടെ പേപ്പറുകളാണ് മജിസ്‌ട്രേറ്റ് പരിശോധിച്ചത്. 95 തെറ്റുകളാണ് ആകെ കണ്ടെത്തിയത്. ഇതില്‍ ഒമ്പതെണ്ണം ആദ്യ പേജിലായിരുന്നു. ഇതില്‍ അതൃപ്തനായാണ് ഫോണ്‍ പരിശോധിക്കാന്‍ തീരുമാനിച്ചത്. സ്‌കൂളില്‍ ആകെ ചെലവഴിക്കുന്ന അഞ്ചര മണിക്കൂറില്‍ രണ്ട് മണിക്കൂറും അധ്യാപകന്‍ കാന്‍ഡിക്രഷ് കളിക്കാന്‍ ഉപയോഗിക്കുകയാണ്. ശരാശരി 26 മിനിറ്റ് ഫോണില്‍ സംസാരിക്കാനും 30 മിനിറ്റ് സമൂഹ മാധ്യമങ്ങളിലും ചെലവഴിക്കുന്നതായും കണ്ടെത്തി. ഇതോടെ വിദ്യാഭ്യാസ വകുപ്പിനെ വിവരം അറിയിക്കുകയും നടപടി സ്വീകരിക്കുകയുമായിരുന്നു.

Advertisement
inner ad
Continue Reading

Featured