ഹിമാചൽ പ്രദേശിൽ പ്രളയം; വ്യാപക നാശ നഷ്ടം

ഹിമാചൽ: ഹിമാചൽ പ്രദേശിൽ വൻ പ്രളയം. ഹിമാചൽപ്രദേശിലെ ധർമശാലയിൽ മേഘവിസ്‌ഫോടനത്തെത്തുടർന്ന് കനത്ത മഴതുടരുന്നു. ശക്തമായ മഴയെ തുടർന്നുള്ള പ്രളയത്തിൽ നിരവധി വാഹനങ്ങൾ ഒലിച്ചുപോകുകയും കെട്ടിടങ്ങൾ മുങ്ങി നശിക്കുകയും ഉണ്ടായി.
ചമോലിയിൽ ഋഷികേശ്- ബദരീനാഥ് ദേശീയപാത പൂർണ്ണമായും തകർന്നു. ഇതോടെ ദേശീയപാതയിലെ ഗതാഗതവും സ്തംഭിച്ച അവസ്ഥയിലാണ്. കനത്ത മഴയിൽ കംഗ്ര ജില്ലയിലും ധർമ്മശാലയിൽ നിന്ന് 58 കിലോമീറ്റർ അകലെയുമുള്ള പ്രദേശത്തെ ഹോട്ടലുകൾക്കും കനത്ത നാശനഷ്ടമുണ്ടായി.
ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും രണ്ട് പേരെ കാണാതായതായി ഡെപ്യൂട്ടി കമ്മീഷണർ നിപുൻ ജിൻഡാൽ അറിയിച്ചു. കഴിഞ്ഞ ദിവസം പ്രദേശത്ത് മേഘവിസ്ഫോടനം സംഭവിച്ചതിനെ തുടർന്നാണ് മിന്നൽ പ്രളയം ഉണ്ടായത്. സംസ്ഥാന സർക്കാർ സംഘവും കേന്ദ്ര ദുരന്ത നിവാരണ സംഘവും സ്ഥലത്തെത്തി. മഴ ശക്തമായതോടെ മണ്ടിയിൽ നിന്നും, കുളു-മണലിയിലേക്കുള്ള പാത ആടച്ചു. രക്ഷാ പ്രവർത്തനം പുരോ​ഗമിക്കുന്നു.

Related posts

Leave a Comment