ഹിമാചലിൽ പ്രളയം ; വൻ നാശനഷ്ടം

ഹിമാചൽ: കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയത്തിൽപെട്ട് ഹിമാചൽ പ്രദേശിൽ എട്ടു പേർ മരിച്ചു. നിരവധി പേർക്കായുളള തിരച്ചിൽ തുടരുകയാണ്. മരണ സംഖ്യ ഉയർന്നേക്കും. കുളുവിൽ നാലു പേരും ലഹോൽ സ്പിതിയിൽ മൂന്നു പേരും മരിച്ചതായി അധികൃതർ അറിയിച്ചു. ഒരാൾ ചമ്പയിലാണ് മരിച്ചത്. ലഹോൽ സ്പിതിയിൽനിന്ന് മാത്രം ഏഴു പേരെയും കാണാതായി.ശക്തമായ മഴയിൽ നദികളിൽ വെള്ളം അതിവേഗം ഉയരുകയായിരുന്നു. നദീതീരത്താണ് കൂടുതൽ നാശം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. നിരവധി വാഹനങ്ങളും പ്രളയത്തിൽ ഒഴുകിപ്പോയി.

ദേശീയ ദുരന്ത പ്രതികരണ സേന രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി വരികയാണ്. ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്ക് എത്താനാവാതെ രക്ഷാപ്രവർത്തനത്തിൽ തടസ്സവും നേരിടുന്നുണ്ട്. റോഡുകളും മറ്റു ഗതാഗത മാർഗങ്ങളും പൂർണ്ണമായും തടസപ്പെട്ടു. നൂറുകണക്കിനു വാഹനങ്ങൾ പലയിടത്തും കുടുങ്ങിയതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

Related posts

Leave a Comment