ഹിജാബ്: അടിയന്തര പ്രമേയ നോട്ടീസ് നൽകി കൊടുക്കുന്നിൽ സുരേഷ്

ന്യൂ ഡൽഹി : കർണാടകയിലെ വിവിധ കോളേജുകളിൽ വിദ്യാർത്ഥിനികൾ ഹിജാബ് ധരിക്കുന്നത് വിലക്കുകയും അവർക്ക് പഠനം നിഷേധിക്കപ്പെടുന്ന അവസ്ഥയും അതിഗുരുതരമായ സാമൂഹിക പ്രത്യാഘാതങ്ങൾ സൃഷ്ട്ടിക്കുന്ന സംഭവമാണെന്നും കർണാടകയിൽ ഇന്ന് ഗുരുതരമായ ക്രമസമാധാന തകർച്ചയാണ് വിഷയത്തെതുടർന്നുണ്ടായിരിക്കുന്നതെന്നും കാണിച്ച് കൊടിക്കുന്നിൽ സുരേഷ് എം പി ലോക്‌സഭാ സ്പീക്കർക്ക് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.

കർണാടക സർക്കാർ ഈ വിഷയം പരിഹരിക്കുന്നതിന് പകരം വർഗീയ ധ്രുവീകരണത്തിനു മുതിരുന്നുവെന്നും ഇത് വ്യാപകമായ വർഗീയ ചേരിതിരിവ് സൃഷ്ടിക്കാനുള്ള ഭരണകൂടത്തിന്റെ മനഃപൂർവ്വമായ ശ്രമം ആണെന്നും എം പി കുറ്റപ്പെടുത്തി. മുസ്ലിംസ് വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസവും മതപരമായ അവകാശങ്ങളും ഒരേപോലെ നിഷേധിക്കുന്ന ബസവരാജ്‌ ബൊമ്മയ് സർക്കാർ, ഭരണഘടനയുടെ ലംഘനവും, ന്യൂനപക്ഷങ്ങളുടെ നേർക്ക് സംഘടിതമായ വിവേചനവും പീഡനവും ആണ് അഴിച്ചുവിടുന്നതെന്നും കൊടിക്കുന്നിൽ സുരേഷ് എം പി പറഞ്ഞു.

Related posts

Leave a Comment