ഹിജാബ് വിഷയം ; ഹൈക്കോടതിയുടെ വിശാല ബെഞ്ച് ഇന്ന് വാദം കേൾക്കും

ഹിജാബ് വിവാദത്തിൽ കർണാടക ഹൈക്കോടതിയുടെ വിശാല ബെഞ്ച് ഇന്ന് വാദം കേൾക്കും. ഹൈക്കോടതി ചീഫ് ജസ്റ്റിസ് റിതു രാജ് അശ്വതി അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. വാദം ഉച്ചയ്ക്ക് 2.30ന് ആരംഭിക്കും. വിഷയം പാർലമെൻറിൽ ഉന്നയിക്കാൻ പ്രതിപക്ഷം. മതവിശ്വാസത്തിൻറെ ഭാഗമാണെന്നും ഹിജാബ് നിരോധനം മൗലികാവകാശങ്ങളുടെ ലംഘനമാണെന്നുമാണ് ഹർജിക്കാരുടെ വാദം.കർണാടകയിലെ വിവിധ സ്കൂളുകളിലെ വിദ്യാർത്ഥിനികളാണ് ഹർജി നൽകിയിരിക്കുന്നത്. ഹിജാബ് യൂണിഫോമിൻറെ ഭാഗമല്ലെന്നാണ് സർക്കാർ നിലപാട്.സംഘർഷങ്ങൾക്ക് പിന്നിൽ കോൺഗ്രസും ക്യാമ്പസ് ഫ്രണ്ടുമെന്നുമാണ് കർണാടക സർക്കാരിൻറെ ആരോപണം. ഇതിനിടെ ഹിജാബ് നിരോധനത്തെ പിന്തുണച്ച് മധ്യപ്രദേശും പുതുച്ചേരിയും രംഗത്തെത്തി.നിർബന്ധിത ഡ്രസ് കോഡ് കൊണ്ടുവരുമെന്ന് ഇരുസംസ്ഥാനങ്ങളും അറിയിച്ചു. തെലങ്കാനയിൽ ഹിജാബ് നിരോധനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സർക്കാരിന് കത്ത് നൽകി. സംഘർഷ സാധ്യത കണക്കിലെടുത്ത് ശിവമൊഗ്ഗയിലും ദാവൻകരയിലും നിരോധനാജ്ഞ തുടരുകയാണ്. ബം​ഗളൂരുവിലും രണ്ടാഴ്ചത്തേക്ക് പ്രതിഷേധങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇന്നലെ ശിവമാെഗ്ഗ സർക്കാർ കോളേജിൽ ഒരു വിഭാഗം വിദ്യാർത്ഥികൾ ഉയർത്തിയ കാവികൊടി കോൺഗ്രസ് അഴിച്ചുമാറ്റി, പകരം ദേശീയ പതാക ഉയർത്തി.

Related posts

Leave a Comment