Connect with us
48 birthday
top banner (1)

Kerala

ഹൈറിച്ച് തട്ടിപ്പ്: 3141 കോടി നിക്ഷേപം സ്വീകരിച്ചു, നിയമസഭയിൽ മുഖ്യമന്ത്രിയുടെ മറുപടി

Avatar

Published

on

തിരുവനന്തപുരം: ഹൈറിച്ച് മണി ചെയിൻ തട്ടിപ്പു കേസിൽ ഇതുവരെയുള്ള അന്വേഷണത്തിൽ 3,141 കോടി രൂപ നിക്ഷേപമായി സ്വീകരിച്ചെന്ന് വ്യക്തമായതായി മുഖ്യമന്ത്രി പിണറായി വിജയൻ. ടി.ജെ.വിനോദ് എംഎൽഎയുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി നിയമസഭയിൽ മറുപടി നൽകിയത്. കേസിന്റെ അന്വേഷണത്തില്‍ ഏകദേശം 3141,33,91,800 രൂപയാണ് നിക്ഷേപമായി സ്വീകരിച്ചതായി കണ്ടെത്തിയത്. കേസ് സിബിഐക്ക് കൈമാറുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. തൃശൂരിലെ ചേർപ്പ് പൊലീസ് സ്റ്റേഷനിൽ ഹൈറിച്ച് ഓൺലൈൻ ഷോപ്പി എന്ന സ്ഥാപനത്തിനെതിരെ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണത്തിൽ ഇതര സംസ്ഥാനത്തുനിന്നും നിക്ഷേപകർ ഉള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അന്യരാജ്യത്തുള്ളവർ നിക്ഷേപകരായി ഉണ്ടോ എന്നതിനെ സംബന്ധിച്ച് അന്വേഷണം നടക്കുന്നു. അന്തർ സംസ്ഥാന പണമിടപാട് നടന്നതായി വ്യക്തമായിട്ടുണ്ട്. അന്താരാഷ്ട്ര പണമിടപാടുകൾ നടന്നതിന് ഇതുവരെ തെളിവുകൾ ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഹൈറിച്ച് ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡിന്റെ സ്വത്തുക്കൾ കണ്ടു കെട്ടുന്നതിനു ബഡ്സ് കോംപീറ്റന്റ് അതോറിറ്റി ഉത്തരവ് നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി മാത്യു കുഴൽനാടന്റെ ചോദ്യത്തിനു മറുപടിയായി പറഞ്ഞു. ബാങ്ക് അക്കൗണ്ട് ഉൾപ്പെടെയുള്ള സ്ഥാവര ജംഗമ വസ്തുക്കൾ കണ്ടുകെട്ടുന്നതിനുള്ള നടപടി തൃശൂർ കലക്ടർ സ്വീകരിച്ചു. ഉത്തരവ് സ്ഥിരപ്പെടുത്തുന്നതിനുള്ള അപേക്ഷ കോടതി മുൻപാകെ ഫയൽ ചെയ്തു. സ്ഥാപനത്തിനെതിരെ തൃശൂർ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കേസ് റജിസ്റ്റർ ചെയ്തു അന്വേഷണം നടത്തിവരികയാണെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

പെട്ടി വിവാദം; സിപിഎം ജില്ലാ സമ്മേളനത്തിൽ എൻഎൻ കൃഷ്ണദാസിന് രൂക്ഷ വിമർശനം

Published

on

ചിറ്റൂർ: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പ് കാലത്ത് സിപിഎമ്മിന് ഏറേ നാണക്കേട് സൃഷ്ടിച്ച പെട്ടിവിവാദത്തിൽ മുതിർന്ന സിപിഎം നേതാവും മുൻ എംപിയുമായ എൻഎൻ കൃഷ്ണദാസിനെതിരെ ജില്ലാ സമ്മേളനത്തിലെ പ്രവ‍ർത്തന റിപ്പോർട്ടില്‍ രൂക്ഷ വിമർശനം. എൻ എൻ കൃഷ്ണദാസിൻ്റെ പ്രസ്താവന പാർട്ടിയുടെ നേതാക്കള്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന പ്രതീതിയുണ്ടാക്കിയെന്ന് റിപ്പോർട്ടില്‍ കുറ്റപ്പെടുത്തുന്നു. മാധ്യമങ്ങളെ ഇറച്ചി കടയ്ക്ക് മുന്നിൽ നിൽക്കുന്ന പട്ടികൾ എന്ന് പറഞ്ഞ് അധിക്ഷേപിച്ചത് അനവസരത്തിലായിപ്പോയെന്നാണ് വിമർശനം. ഇറച്ചിക്കട പ്രയോഗം ഉപതെരഞ്ഞെടുപ്പില്‍ മാധ്യമങ്ങളെ പാർട്ടിക്കെതിരാക്കിയെന്നും റിപ്പോർട്ടിലുണ്ട്.

Continue Reading

Kannur

കോളേജ് യൂണിയന്‍ ഫണ്ടില്‍ നിന്ന് പണം നൽകിയില്ല, എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ വളഞ്ഞിട്ട് മർദ്ദിച്ച് ഏരിയാ നേതാക്കള്‍

Published

on

കണ്ണൂർ: പയ്യന്നൂരിൽ എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ മർദിച്ച്‌ ഏരിയാ നേതാക്കള്‍. കോളജ് യൂണിയന്‍ ഫണ്ടില്‍ നിന്ന് പണം നല്‍കാത്തതിനെ തുടര്‍ന്നാണ് മർദിച്ചത്.കഴിഞ്ഞ ദിവസം പയ്യന്നൂര്‍ നെസ്റ്റ് കോളജിലാണ് സംഭവം നടന്നത്. യൂണിറ്റ് സെക്രട്ടറി അക്ഷയ് മോഹനാണ് ഏരിയാ കമ്മിറ്റി നേതാക്കളുടെ മര്‍ദ്ദനമേറ്റത്. കോളജ് യൂണിയന്‍ ഫണ്ടില്‍ നിന്നും ഒരു ഭാഗം ഏരിയാ കമ്മിറ്റിക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ നല്‍കാന്‍ തയ്യാറാകാത്തതാണ് മര്‍ദ്ദനത്തിന് കാരണമെന്നാണ് പറയുന്നത്. യൂണിറ്റ് കമ്മിറ്റി യോഗത്തില്‍ നിന്നും പുറത്തിറക്കിയാണ് യൂണിറ്റ് സെക്രട്ടറിയെ വരാന്തയിലിട്ട് മര്‍ദ്ദിച്ചത്. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ നേതാക്കള്‍ വളഞ്ഞിട്ട് മര്‍ദിച്ചെന്നുമാണ് ആരോപണം.

അക്ഷയ് മോഹനെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. കോളജ് ചെയര്‍മാന് നേരെയും എസ്‌എഫ്‌ഐ നേതാക്കളുടെ കയ്യേറ്റമുണ്ടായെന്ന് പരാതിയുണ്ട്. അതേസമയം മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ഉള്‍പ്പടെ പുറത്തുവന്നതോടെ വിഷയം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുകയാണ് സിപിഎം നേതൃത്വം.

Advertisement
inner ad
Continue Reading

Kerala

പൊതുവിപണിയെക്കാൾ മൂന്ന് ഇരട്ടി പണം നൽകി പിപിഇ കിറ്റ് വാങ്ങി; കൊവിഡ് കാലത്ത് ആരോഗ്യവകുപ്പിൽ വൻ ക്രമക്കേടെന്ന് സിഎജി റിപ്പോർട്ട്

Published

on

തിരുവനന്തപുരം: കൊവിഡ് മഹാമാരിക്കാലത്ത് സംസ്ഥാന സംസ്ഥാന സർക്കാരും ആരോഗ്യവകുപ്പും നടത്തിയത് തീവെട്ടിക്കൊള്ളയാണെന്ന പ്രതിപക്ഷ ആരോപണം ശരിവെച്ച് സിഎജി റിപ്പോർട്ട്. മഹാമാരിക്കാലത്ത് സംസ്ഥാന ആരോഗ്യ വകുപ്പ് പിപിഇ കിറ്റ് വാങ്ങിയതിൽ 10.23 കോടി രൂപയുടെ അധികബാധ്യത സംസ്ഥാന സർക്കാരിന് ഇതിലൂടെ ഉണ്ടായെന്നും പൊതുവിപണിയെക്കാൾ 300 ശതമാനം കൂടുതല്‍ പണം നല്‍കിയാണ് പിപിഇ കിറ്റ് വാങ്ങിയതെന്നും റിപ്പോ‍ർട്ടിൽ വ്യക്തമാക്കുന്നു.

കെകെ ശൈലജ ആരോഗ്യമന്ത്രിയായിരിക്കെ 2020 മാര്‍ച്ച് 28 ന് 550 രൂപയ്ക്ക് പിപിഇ കിറ്റ് വാങ്ങിയെന്നും രണ്ട് ദിവസത്തിന് ശേഷം മാര്‍ച്ച് 30 ന് 1550 രൂപയ്ക്ക് മറ്റൊരു കമ്പനിയില്‍ നിന്ന് പിപിഇ കിറ്റ് വാങ്ങിയെന്നും സിഎജി റിപ്പോർട്ടിൽ പറയുന്നു. രണ്ട് ദിവസത്തില്‍ പിപിഇ കിറ്റിന്റെ വില 1000 രൂപ കൂടിയെന്നാണ് സിഎജി ചൂണ്ടിക്കാട്ടുന്നത്. കുറഞ്ഞ തുകയ്ക്ക് പിപിഇ കിറ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്ത കമ്പനിയെ തഴഞ്ഞ് സാൻ ഫാർമ എന്ന കമ്പനിക്ക് പിപിഇ കിറ്റിന് മുൻകൂറായി മുഴുവൻ പണവും നൽകിയെന്നുമാണ് റിപ്പോർട്ടിൽ പ്രധാനമായും ചൂണ്ടിക്കാട്ടിയിട്ടുള്ളത്. സർക്കാർ നിരക്കിനേക്കാൾ കുറഞ്ഞ വിലയ്ക്ക് കിറ്റുകൾ നൽകാൻ മെഡിക്കൽ സർവീസസ് കോർപ്പറേഷനിലെ സ്ഥിരം വിതരണക്കാരായ 3 പേരുൾപ്പെടെ നാല് സ്ഥാപനങ്ങൾ തയ്യാറായി നിൽക്കെയാണ് ഉയര്‍ന്ന നിരക്കിൽ ഓർഡര്‍ നൽകിയത് എന്നത് അടക്കം വിവരങ്ങൾ സര്‍ക്കാരിനെ നേരത്തെ വലിയ പ്രതിരോധത്തിലാക്കിയിരുന്നു.

Advertisement
inner ad
Continue Reading

Featured