ശ്രീജേഷ് എന്ന് പേരുള്ളവർക്ക് സൗജന്യ പെട്രോൾ ; വേറിട്ട ഓഫറുമായി പമ്പുടമ

തിരുവനന്തപുരം : ഒളിംപിക്‌സില്‍ ചരിത്ര സ്വര്‍ണം നേടിയ നീരജ് ചോപ്രയോടുള്ള ആദരവില്‍ സൗജന്യ പെട്രോള്‍ പ്രഖ്യാപിച്ച വാര്‍ത്ത ദേശീയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇപ്പോഴിതാ, ഒളിംപിക്‌സ് ഹോക്കിയിലെ വെങ്കലമെഡല്‍ നേട്ടത്തിന്റെ സന്തോഷത്തില്‍ ഓഫറുമായി എത്തിയിരിക്കുകയാണ് തിരുവനന്തപുരത്തെ പമ്പുടമ.തിരുവനന്തപുരം കാഞ്ഞിരം പാറയിലെ ഇന്ത്യന്‍ ഓയിലിന്റെ ഹരേകൃഷ്ണ ഫ്യൂവല്‍സാണ് വേറിട്ട ഓഫറുമായി എത്തിയത്. ശ്രീജേഷ് എന്നു പേരുള്ളവര്‍ക്ക് 101 രൂപയ്ക്ക് സൗജന്യമായി ഇന്ധനം നല്‍കുന്നതാണ് ഓഫര്‍. ഓഗസ്റ്റ് മാസം 31 വരെയാണ് ഓഫര്‍.

Related posts

Leave a Comment