Education
ഹയർ സെക്കൻഡറി പരീക്ഷ ഇന്നുമുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് ആരംഭിക്കും. രാവിലെ 9.30 ന് പരീക്ഷ തുടങ്ങും. 4,25,361 വിദ്യാർത്ഥികൾ ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷയും 4,42,067 വിദ്യാർത്ഥികൾ രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷയും എഴുതുന്നുണ്ട്. ആകെ പരീക്ഷാ കേന്ദ്രങ്ങളുടെ എണ്ണം 2,023 ആണ്.ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷ മാർച്ച് 10 ന് ആരംഭിച്ച് മാർച്ച് 30 ന് അവസാനിക്കും. ഹയർ സെക്കൻഡറി തലത്തിൽ ഏപ്രിൽ 3 മുതൽ മെയ് ആദ്യ വാരം വരെ മൂല്യനിർണ്ണയ ക്യാമ്പുകൾ ഉണ്ടായിരിക്കും. 80 മൂല്യനിർണ്ണയ ക്യാമ്പുകൾ ഇതിനായി തെരഞ്ഞെടുത്തിട്ടുണ്ട്. 25,000 അധ്യാപകരുടെ സേവനം മൂല്യനിർണ്ണയ ക്യാമ്പുകളിൽ വേണ്ടി വരുമെന്നാണ് കരുതുന്നത്.
വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ മൊത്തം 389 കേന്ദ്രങ്ങളിലായി ഒന്നാം വർഷത്തിൽ 28,820 ഉം രണ്ടാം വർഷത്തിൽ 30,740 ഉം വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നു. എട്ട് മൂല്യനിർണ്ണയ കേന്ദ്രങ്ങളിലായി 3,500 അധ്യാപകർ വേണ്ടി വരും. ഏപ്രിൽ 3 മുതൽ മൂല്യനിർണ്ണയം ആരംഭിക്കും.
Education
‘ ചോദ്യപേപ്പറും ചുവപ്പിച്ച് സർക്കാർ’ ; ബുദ്ധിമുട്ടിലായി വിദ്യാർഥികൾ

തിരുവനന്തപുരം: പ്ലസ് വണ്‍ പരീക്ഷ പേപ്പറിലും ചുവപ്പിന്‍റെ “ആധിപത്യം” . ഇന്ന് തുടങ്ങിയ പ്ലസ് വണ്‍ പരീക്ഷ ചോദ്യ പേപ്പറിലാണ് കറുപ്പ് മഷിക്ക് പകരം ചുവപ്പ് മഷി ഉപയോഗിച്ച് ചോദ്യങ്ങള്‍ അച്ചടിച്ചു വന്നിരിക്കുന്നത്. സാധാരണയായി വെള്ള പേപ്പറില്‍ കറുപ്പ് മഷിയിലാണ് അക്ഷരങ്ങള്‍ അച്ചടിക്കുന്നത്. ചോദ്യപേപ്പര്‍ കണ്ട് കുട്ടികളും അധ്യാപകരും ഒരേപോലെ അത്ഭുതപ്പെട്ട അവസ്ഥയിലായിരുന്നു, വെള്ള പേപ്പറില്‍ ചുവപ്പ് നിറത്തിലുള്ള ചോദ്യങ്ങള്‍ കുട്ടികളുടെ കണ്ണിനെയും ബുദ്ധിമുട്ടിക്കുന്ന തരത്തിലാണ്. അതുകൊണ്ട് തന്നെ അക്ഷരങ്ങള്‍ വായിക്കാന്‍ ബുദ്ധിമുട്ടിയതായി ചില കുട്ടികള്‍ പറഞ്ഞു.അതേസമയം അതേസമയം, ചുവപ്പു നിറത്തിന് എന്താണ് കുഴപ്പമെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ ചോദ്യം. ഒരേ സമയം രണ്ടു പരീക്ഷകള്‍ നടക്കുന്നതിനാല്‍ ചോദ്യപേപ്പറുകള്‍ മാറിപ്പോകാതിരിക്കാനാണ് പുതിയ പരീക്ഷണമെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബുവിന്‍റെ വിശദീകരണം. എന്നാല്‍ വര്‍ഷങ്ങളായി ഒന്നിലധികം പരീക്ഷകള്‍ ഒന്നിച്ചു വന്ന സമയത്തല്ലാത്ത പുത്തന്‍ പരിഷ്കാരത്തെ എതിര്‍ക്കുകയാണ് പ്രതിപക്ഷ അധ്യാപക സംഘടനകൾ. ചോദ്യങ്ങലുടെ നിറം മാറ്റിയതിന് ന്യായീകരണം വേണ്ടെന്നാണ് പൊതു അഭിപ്രായം.
Education
സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷക്ക് തുടക്കമായി

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷക്ക് തുടക്കമായി . ഈ മാസം 29 വരെയാണ് പരീക്ഷ. 4,19,362 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതുന്നത്. കടുത്ത വേനൽച്ചൂട് കണക്കിലെടുത്ത് രാവിലെ 9.30 മുതലാണ് പരീക്ഷാസമയം. ഏപ്രിൽ 3 മുതൽ പരീക്ഷ പേപ്പറുകളുടെ മൂല്യനിർണ്ണയം തുടങ്ങും. മെയ് രണ്ടാം വാരം ഫലം പ്രഖ്യാപിക്കും. കഴിഞ്ഞ രണ്ട് വർഷത്തെ അപേക്ഷിച്ച് ഫോക്കസ് ഏരിയ ഇല്ലാതെ, പൂർണ്ണമായും പാഠഭാഗങ്ങളിൽ നിന്നുമാകും ഇത്തവണ ചോദ്യങ്ങളുണ്ടാവുക. ഹയർസെക്കണ്ടറി പരീക്ഷകള്‍ നാളെയാണ് തുടങ്ങുന്നത്. 30ന് പരീക്ഷ അവസാനിക്കും.
Education
28ലെ എസ്എസ്എൽസി, +2 മോഡൽ പരീക്ഷകൾ മാറ്റി

കൊച്ചി: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ 28നു നടക്കേണ്ട എസ്‌എസ്‌എൽസി – ഹയർസെക്കൻഡറി മോഡൽ പരീക്ഷകൾ മാറ്റി. മാർച്ച് നാലിലേക്കാണ് പരീക്ഷകൾ മാറ്റിയത്. 28ന് പല സ്ഥലങ്ങളിലും തദ്ദേശ സ്ഥാപന ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് നടപടി. മറ്റു ദിവസങ്ങളിലെ പരീക്ഷകൾക്ക് മാറ്റമില്ല.
എസ്‌എസ്‌എൽസി വിദ്യാർത്ഥികൾക്ക് ഫെബ്രുവരി 27 മുതൽ മാർച്ച് 3 വരെയാണ് മോഡൽപരീക്ഷ. 28ന് രാവിലെ 9.45ന് ഇംഗ്ളീഷ്, ഉച്ചയ്ക്ക് 2ന് ഹിന്ദി എന്നിങ്ങനെയായിരുന്നു പരീക്ഷ നിശ്ചയിച്ചിരുന്നത്. ഈ ക്രമത്തിൽ നാലാം തീയതി നടക്കും. പൊതു പരീക്ഷ മാർച്ച് 9 മുതൽ 29 വരെയാണ് നടത്തുക.
-
Featured3 months ago
പി ജയരാജന് ക്വട്ടേഷൻ ബന്ധമെന്ന് ഇപി ജയരാജൻ; ടിപി വധത്തിലും ബന്ധമോ?
-
Featured1 week ago
തെളിവുകളെല്ലാം ഉറപ്പാക്കിയ ശേഷം മാത്രമാകും വിജയനിലേക്കും കുടുംബാംഗങ്ങൾക്കും നേരേ അന്വേഷണം തിരിയുക
-
Featured6 days ago
1000 കോടി രൂപ പിരിച്ചെടുക്കണം; മോട്ടാര്‍ വാഹന വകുപ്പിന് നിർദ്ദേശവുമായി സര്‍ക്കാര്‍
-
Featured2 months ago
ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കും; യൂത്ത് കോൺഗ്രസ്
-
Cinema1 month ago
സിനിമ താരം സുബി സുരേഷ് അന്തരിച്ചു
-
Featured2 months ago
വിത്തെടുത്തു കുത്തി ധൂർത്ത് സദ്യ
കെ.വി തോമസിനു ക്യാബിനറ്റ് പദവി -
Featured3 months ago
അക്സസ് കൺട്രോൾ സിസ്റ്റം: പ്രതിഷേധ കാൻവാസൊരുക്കി കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala1 month ago
പാർട്ടിക്കു വേണ്ടി കൊലപാതകം ചെയ്തിട്ടുണ്ട്, തിരുത്താൻ CPM അനുവദിച്ചില്ല: ആകാശ് തില്ലങ്കേരി
You must be logged in to post a comment Login