സ്കൂൾ തുറക്കൽ; ഹയർസെക്കൻഡറി ക്ലാസുകൾ ഒന്നിടവിട്ട ദിവസങ്ങളിൽ; ആദ്യഘട്ടത്തിൽ ഹാജർ, യൂണിഫോം നിർബന്ധമാക്കില്ല

സംസ്ഥാനത്ത് സ്കൂൾ തുറക്കുന്ന ആദ്യഘട്ടത്തിൽ ഹാജർ, യൂണിഫോം എന്നിവ നിർബന്ധമാക്കില്ല. വിദ്യാഭ്യാസ മന്ത്രി ക്വാളിറ്റി ഇംപ്രൂവ്മെന്‍റ് പ്രോഗ്രാമിന്‍റെ ഭാഗമായുള്ള അധ്യാപക സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ആരോഗ്യ പ്രശ്നങ്ങൾ ഉള്ള കുട്ടികൾ സ്കൂളിൽ എത്തേണ്ടതില്ല എന്നും, കുട്ടികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്കൂളുകളുടെ പ്രവർത്തനം നടത്തുവാനും ആണ് തീരുമാനം.

ഹയർസെക്കൻഡറി ക്ലാസുകൾ ഒന്നിടവിട്ട ദിവസങ്ങളിലും, ഒന്നുമുതൽ ഏഴ് വരെയുള്ള ക്ലാസുകൾ മൂന്നുദിവസം വീതമുള്ള ഷിഫ്റ്റിലും ആയിരിക്കും നടത്തുക. ഒരു ക്ലാസ്സിൽ പരമാവധി 30 കുട്ടികളെ പ്രവേശിപ്പിക്കാം. വിദ്യാർഥികൾക്ക് കൗൺസിലിംഗും സ്കൂളിനെയും അധ്യാപകരെയും പരിചയപ്പെടുത്തുന്ന പ്രത്യേക സെഷൻ നൽകും.
സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളുടെയും ജില്ലാതല ഏകോപനം ജില്ലാ കളക്ടർമാർക്ക് ആയിരിക്കും. പ്രധാന അധ്യാപകർ, ജനപ്രതിനിധികൾ, വിവിധ വകുപ്പുകളുടെ പ്രതിനിധികൾ എന്നിവരുടെ യോഗം ജില്ലാ കളക്ടർ വിളിച്ചു ചേർക്കും . വിശദമായ മാർഗ്ഗരേഖ അടുത്ത ദിവസം പുറത്തിറക്കും.

Related posts

Leave a Comment