ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഈ വര്‍ഷത്തെ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പൊതു വിഭ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 87.94 ശതമാനം വിദ്യാര്‍ഥികള്‍ വിജയിച്ചു. 85.13 ശതമാനമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയശതമാനം. 328702 പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടിയിട്ടുണ്ട്.ഓപ്പണ്‍ സ്‌കൂള്‍ വിഭാഗത്തില്‍ വിജയശതമാനം 53ആണ്. 25293 വിദ്യാര്‍ഥികള്‍ വിജയിച്ചു. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയില്‍ 80.36 ശതമാനം വിജയം നേടി. ടെക്‌നിക്കല്‍ സ്‌കൂളുകളില്‍ 84.39 ശതമാനമാണ് വിജയം.

www.keralaresults.nic.in, www.dhsekerala.gov.in, www.prd.kerala.gov.in, www.results.kerala.gov.in, www.kerala.gov.in. എന്നീ വെബ്‌സൈറ്റുകളിലും Saphalam 2022, iExaMS-Kerala എന്നീ മൊബൈല്‍ ആപ്ലിക്കേഷനികളിലൂടെയും നാലു മണി മുതല്‍ പരീക്ഷാഫലം ലഭ്യമാകും.

Related posts

Leave a Comment