ടിപിആർ 18ന് മുകളിൽ; ട്രിപ്പിൾ നിയന്ത്രണങ്ങൾ ആരംഭിച്ചു

തിരുവനന്തപുരം∙ സംസ്ഥാനത്ത് പുതിയ രോഗ സ്ഥിരീകരണ നിരക്ക് (ടിപിആർ) അനുസരിച്ചുള്ള നിയന്ത്രണങ്ങൾ ആരംഭിച്ചു. ടിപിആർ 18 ശതമാനത്തിനു മുകളിലുള്ള സ്ഥലങ്ങളിൽ ട്രിപ്പിൾ ലോക്ഡൗൺ തുടങ്ങി. അത്യാവശ്യ കടകൾ മാത്രം തുറക്കാനാണ് അനുമതി. ടിപിആർ 12നും 18നും ഇടയിലുള്ള സ്ഥലങ്ങളിൽ ലോക്ഡൗണും, ആറിനും 12നും ഇടയിലുള്ള സ്ഥലങ്ങളിൽ സെമി ലോക്ഡൗണുമാണ്. ടിപിആർ 6ന് താഴെയുള്ള സ്ഥലങ്ങളിൽ മാത്രമാകും കൂടുതൽ ഇളവുകൾ. ടിപിആർ 24 ശതമാനത്തിനു മുകളിലുള്ള സ്ഥലങ്ങളിൽ മാത്രം ട്രിപ്പിൾ ലോക്ഡൗൺ എന്നത് മാറ്റിയാണ് 18ന് മുകളിലുള്ള പ്രദേശങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയത്.
രാജ്യത്ത് ഏറ്റവും ഉയർന്ന പ്രതിദിന രോഗബാധിതരുള്ള സംസ്ഥാനമാണ് കേരളം. കഴിഞ്ഞ രണ്ടു ദിവസങ്ങളിലും 13,000 ത്തിന് മുകളിലാണ് പ്രതിദിന കോവിഡ് രോഗികൾ. ടിപിആർ 10 ശതമാനത്തിന് അടുത്തു. തൊട്ടുപിന്നിലുള്ള മഹാരാഷ്ട്രയിൽ 10,000 ത്തിനു താഴെയാണ് പ്രതിദിന രോഗികളുടെ എണ്ണം. ഇളവ് അനുവദിച്ചതിനു പിന്നാലെ വീണ്ടും രോഗികളുടെ എണ്ണം ഉയരുന്നതിനാലാണ് സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ചത്.

Related posts

Leave a Comment