ഇളവുകള്‍ തുടര്‍ന്നേക്കും, ഇന്നു നിര്‍ണായക യോഗം

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ സാഹചര്യം വിലയിരുത്താന്‍ അവലോകന യോഗം ഇന്നു ചേരും. ലോക് ഡൗണില്‍ ഇളവ് അനുവദ൯ിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ വിദ​ഗ്ധസമിതി ചര്‍ച്ച ചെയ്യും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണു യോഗം. രോഗവ്യാപന സാഹചര്യവും വിലയിരുത്തിയാകും കൂടുതല്‍ ഇളവുകളിലെ തീരുമാനം.

കടകള്‍ എല്ലാ ദിവസവും തുറക്കണമെന്ന ആവശ്യവും, ടിപിആര്‍ മാനദണ്ഡം അശാസ്ത്രീയമാണെന്ന വിമര്‍ശനവും യോഗം പരിശോധിക്കും. ഓണം കണക്കിലെടുത്ത് പെരുന്നാളിന് ശേഷം നല്‍കേണ്ട ഇളവുകളിലും ഇന്ന് തീരുമാനം ഉണ്ടായേക്കും.

വ്യാപനം കുറയാത്ത സാഹചര്യത്തില്‍
വലിയ ഇളവുകള്‍ക്കോ, ലോക്ക്ഡൗണില്‍ സമഗ്രമായ പുനപരിശോധനയ്ക്കോ സാധ്യതയില്ല. വാരാന്ത്യ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഇന്ന് നിലവില്‍ വന്നു. എന്നാല്‍ നാളെ മുതല്‍ മൂന്നു ദിവസത്തേക്ക് കടകള്‍ തുറക്കാന്‍ അനുമതിയുണ്ട്.

Related posts

Leave a Comment