അട്ടപ്പാടി മധുവധക്കേസില്‍ ഹൈക്കോടതിയുടെ നിര്‍ണായക ഇടപെടല്‍; ഒരു മാസത്തിനകം വിചാരണ പൂർത്തിയാക്കാൻ നിര്‍ദേശം

കൊച്ചി : അട്ടപ്പാടി മധുവധക്കേസില്‍ ഹൈക്കോടതിയുടെ നിര്‍ണായക ഇടപെടല്‍. കേസിന്റെ വിചാരണ ഒരു മാസത്തിനകം പൂര്‍ത്തിയാക്കാന്‍ വിചാരണകോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി.പുതിയ നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ ഒരു ദിവസം കൂടുതല്‍ സാക്ഷികളെ വിസ്തരിക്കും. ദിവസവും അഞ്ച് സാക്ഷികളെ വീതമാണ് വിസ്തരിക്കുക.
കേസിലെ സാക്ഷികളുടെ തുടർച്ചയായുള്ള കൂറുമാറ്റം പ്രോസിക്യൂഷന് തിരിച്ചടിയാകുന്നുണ്ട്. കേസില്‍ ഒരാള്‍ കൂടി ഇന്ന് കൂറുമാറി. 21-ാം സാക്ഷി വീരന്‍ ഇന്ന് കോടതിയില്‍ കൂറുമാറിയത്. ഇതോടെ കേസില്‍ കൂറുമാറിയവരുടെ എണ്ണം 11 ആയി. നേരത്തേ പൊലീസ് നിര്‍ബന്ധത്താലാണ് മൊഴി നല്‍കിയതെന്ന് വീരൻ കോടതിയിൽ ആവര്‍ത്തിച്ചു. കേസില്‍ ഇന്ന് ഹാജരാകാന്‍ സമന്‍സ് അയച്ചിരുന്ന 22-ാം സാക്ഷി മുരുകന്‍ കോടതിയില്‍ ഹാജരാവത്തതിനാല്‍ കോടതി വാറണ്ട് പുറപ്പെടുവിച്ചു.

Related posts

Leave a Comment