Ernakulam
പെൺകുട്ടികളെയല്ല, പൂട്ടിയിടേണ്ടത് പ്രശ്നമുണ്ടാക്കുന്നവരെ; ആണ്‍കുട്ടികള്‍ക്ക് ഇല്ലാത്ത നിയന്ത്രണം പെണ്‍കുട്ടികള്‍ക്ക് എന്തിനെന്ന് ഹൈക്കോടതി

കൊച്ചി : ആണ്‍കുട്ടികള്‍ക്ക് ഇല്ലാത്ത നിയന്ത്രണം പെണ്‍കുട്ടികള്‍ക്ക് എന്തിനെന്ന് ഹൈക്കോടതി. വിദ്യാർഥികളെ എത്ര നേരം പൂട്ടിയിടും ? ക്യാംപസ് സുരക്ഷിതമല്ലെങ്കില്‍ ഹോസ്റ്റല്‍ എങ്ങനെ സുരക്ഷിതമാവും? ക്യാമ്പസ് എങ്കിലും സുരക്ഷിതമാക്കാൻ സർക്കാരിന് ബാധ്യത ഉണ്ട്. പെൺകുട്ടികളെയല്ല,പ്രശ്നം ഉണ്ടാക്കുന്നവരെയാണ് പൂട്ടിയിടേണ്ടത്. പെൺകുട്ടികൾക്ക് മാത്രം നിയന്ത്രണം വേണം എന്ന് എങ്ങനെ പറയാൻ ആകുമെന്നും ഹൈക്കോടതി ചോദിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ രാത്രി നിയന്ത്രണം സംബന്ധിച്ച ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ ചോദ്യം.അതേസമയം ഹോസ്റ്റല്‍ നിയന്ത്രണത്തെ ന്യായീകരിച്ച് സര്‍ക്കാര്‍. മാതാപിതാക്കളുടെ ആവശ്യം കൂടി കണക്കിലെടുത്താണ് നിയന്ത്രണം എന്ന് സർക്കാർ കോടതിയെ അറിയിച്ചു. അതിനെതിരെ രൂക്ഷമായ വിമർശനമാണ് ഹൈക്കോടതി ഉന്നയിച്ചത്. സമയനിയന്ത്രണം ഇല്ലാത്ത ഹോസ്റ്റലുകൾ സംസ്ഥാനത്തുണ്ട്.ഇവിടത്തെ കുട്ടികൾക്ക് മാതാപിതാക്കൾ ഇല്ലേ എന്ന് കോടതി ചോദിച്ചു.എന്തിനാണ് ഹോസ്റ്റലിൽ പെൺകുട്ടികൾക്കു രാത്രി 9.30 എന്ന സമയം നിശ്ചയിച്ചത്? 9.30 കഴിഞ്ഞാൽ മല ഇടിഞ്ഞു വീഴുമോ? നഗരം തുറന്നിടണം. സുരക്ഷിതമാക്കുകയും വേണം. പെൺകുട്ടികൾക്കും ഈ സമൂഹത്തിൽ ജീവിക്കണം. പെൺകുട്ടികളുള്ള രക്ഷിതാക്കളുടെ ആശങ്കയും കോടതി കണക്കിൽ എടുക്കുന്നു എന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞുരാത്രിയെ നാം ഭയക്കരുത്. ആൺകുട്ടികൾക്ക് കൊടുക്കുന്ന സ്വാതന്ത്ര്യം പെൺകുട്ടികൾക്കും കൊടുക്കും എന്ന് ഉറപ്പാക്കണം എന്നും കോടതി പറഞ്ഞു
Ernakulam
എറണാകുളത്ത് കുത്തേറ്റു മരിച്ചു

എറണാകുളം: നഗരമധ്യത്തിൽ യുവാവ് കുത്തേറ്റ് മരിച്ച നിലയിൽ. എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിലാണ് മൃതദേഹം കണ്ടെത്തിയത്. പാലക്കാട് സ്വദേശി സന്തോഷാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. ശരീരത്തിൽ കുത്തേറ്റ പാടുകളുണ്ടെന്നും കൊലപാതകമാണെന്നാണ് പ്രഥമിക നിഗമനമെന്നും പൊലീസ് പറഞ്ഞു. ഇന്നലം രാത്രിയാണ് സംഭവം. ഇന്നു രാവിലെ വഴിയാത്രക്കാരാണ് മൃതദേഹം ആദ്യം കണ്ടത്.
Ernakulam
തൃക്കാക്കര ബോസ്റ്റൽ സ്കൂളിൻറെ അടിസ്ഥാന സൗകര്യം വർദ്ധിപ്പിച്ച് മാതൃകാ സ്ഥാപനമാക്കും: മുഖ്യമന്ത്രി

- ഉമ തോമസിന്റെ സബ്മിഷന് മുഖ്യമന്ത്രിയുടെ മറുപടി
തിരുവനന്തപുരം: കുറ്റകൃത്യങ്ങളിൽ പെട്ടുപോകുന്ന കൗമാരക്കാരെ പാർപ്പിക്കുന്നതിനുള്ള തൃക്കാക്കരയിലെ ബോസ്റ്റൽ സ്കൂളിൻറെ അടിസ്ഥാന സൗകര്യം വർദ്ധിപ്പിച്ച് അതിനെ രാജ്യത്തെ ഒരു മാതൃകാ സ്ഥാപനമാക്കി വികസിപ്പിക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പാക്കി വരികയാണെന്ന് ഉമാ തോമസിന്റെ സബ്മിഷന് മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി കെ രാധാകൃഷ്ണൻ മറുപടി നൽകി. പുതിയ കെട്ടിടം നിർമ്മിക്കുന്നതിനും അനുബന്ധ സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി 3.3 കോടി രൂപയുടെ ഭരണാനുമതി നൽകിയിട്ടുണ്ട്. നിർമ്മാണ പ്രവൃത്തികൾ പുരോഗമിച്ചുവരുന്നു. സ്കൂളിൽ കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ് റൂം, പബ്ലിക് അഡ്രസ്സിംഗ് സംവിധാനം എന്നിവ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്. സ്കൂളിലെ അന്തേവാസികളിൽ അധികവും വിചാരണ തടവുകാ
രാണ്. സാമ്പത്തിക പരാധീനതയുള്ളവർക്ക് സൗജന്യ നിയമ സഹായവും നൽകുന്നുണ്ട്.
വിദ്യാഭ്യാസവും വ്യക്തിത്വവികസനവും മുൻനിർത്തി വിദഗ്ധരായ അധ്യാപകരുടെ സേവനവും ലൈബ്രറി സൗകര്യവും സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. കായിക-വിനോദ ഉപാധികളും ലഭ്യമാക്കിയിട്ടുണ്ട്. ഇതോടൊപ്പം പുനരധിവാസം ലക്ഷ്യമിട്ടുള്ള തൊഴിൽ പരിശീലനവും നൽകിവരുന്നു. ആവശ്യമായ ചികിത്സാ സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്.
അതോടൊപ്പം അന്തേവാസികളുടെ സുരക്ഷ മുൻനിർത്തി യുള്ള മെറ്റൽ ഡിറ്റക്ടർ, സി സി ടിവി, വീഡിയോ കോൺ
ഫറൻസിംഗ്, കുട്ടികൾക്ക് അവരുടെ ബന്ധുക്കളുമായും അഭിഭാഷകരുമായും ബന്ധപ്പെടുന്നതിന് വീഡിയോകോൾ സംവിധാനങ്ങൾ എന്നിവയും നിലവിലുണ്ട്- മന്ത്രി അറിയിച്ചു.
Entertainment
ബലാത്സംഗക്കേസിൽ സിനിമാനിർമാതാവ് അറസ്റ്റിൽ

കൊച്ചി: ബലാത്സംഗക്കേസിൽ വ്യവസായിയും സിനിമാ നിർമാതാവുമായ മാർട്ടിൻ സെബാസ്റ്റ്യൻ അറസ്റ്റിൽ. തൃശൂര്‍ സ്വദേശിനിയുടെ പരാതിയിലാണ് നടപടി. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് കഴിഞ്ഞ 15 വര്‍ഷമായി പീഡിപ്പിക്കുന്നെന്നാണ് യുവതിയുടെ പരാതി. ഹൈക്കോടതി കഴിഞ്ഞയാഴ്ച മാർട്ടിന് മുൻകൂർ ജാമ്യം നൽകിയിരുന്നു. ചോദ്യം ചെയ്യലിനായി ഇന്ന് ഹാജരായപ്പോഴാണ് കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
2000 മുതല്‍ ഉള്ള കാലഘട്ടത്തില്‍ വയനാട്, മുംബൈ, തൃശൂര്‍, ബെംഗളൂരു എന്നിവിടങ്ങളില്‍ വച്ച് പീഡിപ്പിച്ചു എന്നാണു യുവതി നല്കിയ പരാതിയില്‍ പറയുന്നത്. 78,60,000 രൂപയും 80 പവന് സ്വര്‍ണവും തട്ടിയെടുത്തു എന്നും യുവതി ആരോപിക്കുന്നുണ്ട്. 1990 ല്‍ ആട്-തേക്ക് മാഞ്ചിയം കേസിലും മാര്‍ട്ടിനെതിരെ അന്വേഷണം നടന്നിരുന്നു.
-
Business2 months ago
കേരളത്തിൽ 5G: നാളെ മുതൽ
-
Featured1 month ago
പി ജയരാജന് ക്വട്ടേഷൻ ബന്ധമെന്ന് ഇപി ജയരാജൻ; ടിപി വധത്തിലും ബന്ധമോ?
-
Featured1 week ago
ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കും; യൂത്ത് കോൺഗ്രസ്
-
Featured1 month ago
അക്സസ് കൺട്രോൾ സിസ്റ്റം: പ്രതിഷേധ കാൻവാസൊരുക്കി കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Featured2 weeks ago
വിത്തെടുത്തു കുത്തി ധൂർത്ത് സദ്യ
കെ.വി തോമസിനു ക്യാബിനറ്റ് പദവി -
Featured2 months ago
ഓവർ കോട്ടില്ല, ജായ്ക്കറ്റില്ല,19 മണിക്കൂർ ഉണർന്നു നടന്ന് നൂറ് ദിവസം, ഒപ്പം നടന്ന് ഇന്ത്യയുടെ അഭിമാന താരങ്ങൾ
-
Featured2 months ago
കെ.പി.സി.സി ട്രഷറർ വി.പ്രതാപചന്ദ്രൻ അന്തരിച്ചു
-
Delhi2 weeks ago
‘ദയവായി ഇറങ്ങിപ്പോകൂ മാഡം’; വൃന്ദ കാരാട്ടിനെ ഇറക്കിവിട്ട് സമരക്കാർ
You must be logged in to post a comment Login