Connect with us
48 birthday
top banner (1)

Ernakulam

പ്രകോപനപരമായ സാഹചര്യങ്ങള്‍ നേരിടാന്‍ പൊലീസിന് കഴിയണമെന്ന് ഹൈക്കോടതി

Avatar

Published

on

കൊച്ചി: പ്രകോപനപരമായ സാഹചര്യങ്ങള്‍ നേരിടാന്‍ പൊലീസിന് കഴിയണമെന്ന് ഹൈകോടതി. ഇതിന് പട്ടാളക്കാരെപ്പോലെ പൊലീസിനെയും പ്രാപ്തരാക്കണം. പൊലീസ് നടപടി ആരെങ്കിലും വിഡിയോ ചിത്രീകരിച്ചാല്‍ പൊലീസ് തടയരുതെന്നും ഇത്തരം നിര്‍ദേശങ്ങള്‍ മറികടന്ന് പ്രവര്‍ത്തിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും കോടതി വ്യക്തമാക്കി. ജനങ്ങള്‍ക്ക് ഇപ്പോഴും പൊലീസ് സ്റ്റേഷനില്‍ കയറിച്ചെല്ലാന്‍ ഭയമുള്ള സാഹചര്യമാണുള്ളത്. ഇതിന് മാറ്റമുണ്ടാകണം. പൊലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ പരമാവധി സുതാര്യത കൊണ്ടുവരണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

കോടതി ഉത്തരവുമായി പൊലീസ് സ്റ്റേഷനില്‍ എത്തിയ അഭിഭാഷകനോട് ആലത്തൂര്‍ എസ്.ഐ അപമര്യാദയായി പെരുമാറിയെന്ന് ആരോപിക്കുന്ന ഹരജിയും ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹരജികളുമാണ് പരിഗണനയിലുള്ളത്.

Advertisement
inner ad

കോടതി നിര്‍ദേശപ്രകാരം സംസ്ഥാന പൊലീസ് മേധാവി എസ്. ദര്‍വേഷ് സാഹിബ് ഓണ്‍ലൈനായി ഹാജരായിരുന്നു. റെനീഷിനെതിരെ നിരന്തരം പരാതി ഉയരുന്നത് ചൂണ്ടിക്കാട്ടി ഒരു ഓഫിസര്‍ക്കെതിരെ ഇത്രയേറെ പരാതികളുണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് കോടതി ആരാഞ്ഞു. സേനയിലെ ഭൂരിപക്ഷം അംഗങ്ങളും മികച്ച രീതിയില്‍ പെരുമാറുന്നവരാണെന്നും മോശമായി പെരുമാറുന്നവരെ സര്‍വിസില്‍നിന്ന് ഒഴിവാക്കുന്നതടക്കം കര്‍ശന നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും പൊലീസ് മേധാവി അറിയിച്ചു.

പൊലീസ് സ്‌റ്റേഷനുകളിലെ സാഹചര്യങ്ങളുടെ കാര്യത്തിലും ഏറെ മാറ്റമുണ്ടെന്നും മാറ്റത്തിനുള്ള ശ്രമം തുടരുകയാണെന്നും വിശദീകരിച്ചു. എന്നാല്‍, ഒറ്റപ്പെട്ട സംഭവമാണെന്നത് ന്യായീകരണമാകില്ലെന്നും പൊലീസിനെ ആധുനികവത്കരിക്കാന്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

Advertisement
inner ad

സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദേശങ്ങള്‍പോലും ഉദ്യോഗസ്ഥര്‍ ലംഘിക്കുന്ന സാഹചര്യമുണ്ടെന്ന് ഹരജിക്കാരന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് റെനീഷിനെതിരായ പരാതികളുടെ വിശദാംശങ്ങള്‍ അറിയിക്കാന്‍ ഹരജിക്കാരോട് നിര്‍ദേശിച്ച കോടതി, രണ്ടാഴ്ചക്കുശേഷം ഹരജി വീണ്ടും പരിഗണിക്കാന്‍ മാറ്റി.

പൊലീസ് ആക്ടിലെ 33-ാം വകുപ്പ് പ്രകാരം ഏത് പൊലീസ് നടപടിയും പൊതുജനങ്ങള്‍ക്ക് ദൃശ്യമായോ ശബ്ദമായോ റെക്കോര്‍ഡ് ചെയ്യാനുള്ള അവകാശമുണ്ടെന്ന് ഈ വര്‍ഷം തുടക്കത്തില്‍ ഡി.ജി.പി ഷെയ്ക് ദര്‍വേഷ് സാഹിബ് ഇറക്കിയ സര്‍ക്കുലറില്‍ പറഞ്ഞിരുന്നു. മുന്‍ പൊലീസ് മേധാവിമാരുടെ 10 സര്‍ക്കുലറുകള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്. മൊബൈല്‍ ഫോണോ കാമറയോ ഉപയോഗിച്ച് അത്തരത്തില്‍ ഒരാള്‍ പൊലീസ് നടപടി ചിത്രീകരിച്ചാല്‍ തടയാന്‍ പാടില്ലെന്നും സര്‍ക്കുലറില്‍ പറയുന്നു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Ernakulam

സ്കൂൾ ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു; വിദ്യാർത്ഥികൾക്ക് പരിക്ക്

Published

on

മൂവാറ്റുപുഴ: സ്കൂൾ ബസ് നിയന്ത്രണം വിട്ട് മതിലിലിടിച്ച് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഫാ ജോസഫ് മെമ്മോറിയൽ സ്കൂളിലെ ബസാണ് അപകടത്തിൽപെട്ടത്. മൂവാറ്റുപുഴ കാക്കശ്ശേരി-കാളിയാർ റോഡിൽ വെച്ചാണ് അപകടമുണ്ടായത്. മഴയായതിനാൽ വളവിൽ വച്ച് ബസിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

Continue Reading

Ernakulam

കുവൈറ്റിൽ ശ്വാസം മുട്ടി മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു

Published

on

കൊച്ചി: കുവൈറ്റിൽ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ ശ്വാസംമുട്ടി മരിച്ച കുടുംബത്തിലെ നാലുപേരുടേയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. രാവിലെ 8.50 ന് കൊച്ചി വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹങ്ങൾ പത്തുമണിയോടെ ബന്ധുക്കൾക്ക് വിട്ടുനൽകി. തുടർന്ന് മൃതദേഹങ്ങള്‍ സ്വദേശമായ തിരുവല്ലയിലേക്ക് കൊണ്ടുപോയി. മെഡിക്കൽ മിഷൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കുന്ന മൃതദേഹങ്ങൾ വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30ന് പടിഞ്ഞാറേക്കര മാർത്തോമ്മാ പള്ളിയിയിൽ സംസ്കരിക്കും.

Continue Reading

Ernakulam

കുടുംബവഴക്കിനെ തുടർന്ന് ജീവനൊടുക്കാൻ ശ്രമിച്ച യുവതി മരിച്ചു; വിവരമറിഞ്ഞ് ഭർത്താവ് ആശുപത്രിയിൽ തൂങ്ങിമരിച്ചു

Published

on

എറണാകുളം: കുടുംബവഴക്കിനെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. ഇതറിഞ്ഞ ഭര്‍ത്താവ് ആശുപത്രിയില്‍ തൂങ്ങിമരിച്ചു. ആലങ്ങാട് കൊങ്ങോര്‍പ്പിള്ളി മനയ്ക്കപ്പറമ്പിനുസമീപം താമസിക്കുന്ന ശാസ്താംപടിക്കല്‍ ജോര്‍ജിന്റെ മകന്‍ ഇമ്മാനുവല്‍ (29), ഭാര്യ മരിയ റോസ് (21) എന്നിവരാണ് മരിച്ചത്. വിവാഹം കഴിഞ്ഞ് രണ്ടുവര്‍ഷംമുന്‍പാണ് ഇവര്‍ കൊങ്ങോര്‍പ്പിള്ളിയില്‍ താമസമാക്കിയത്. 28 ദിവസംമാത്രം പ്രായമുള്ള കുഞ്ഞടക്കം രണ്ടുമക്കളാണ് ഇവര്‍ക്കുള്ളത്.

Advertisement
inner ad

ശനിയാഴ്ച അയല്‍ക്കാരുമായി ഇമ്മാനുവല്‍ വഴക്കിട്ടിരുന്നു. ഇതേച്ചൊല്ലി മരിയയുമായി അഭിപ്രായവ്യത്യാസമുണ്ടായി. തുടര്‍ന്ന് മുറിയില്‍കയറി വാതിലടച്ച മരിയയെ തൂങ്ങിയ നിലയിലാണ് കണ്ടത്. ഇമ്മാനുവലും ബന്ധുക്കളുംചേര്‍ന്ന് പെട്ടെന്നുതന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു. ഇതറിഞ്ഞ് ഇമ്മാനുവല്‍ ആശുപത്രിയിലെ മുറിക്കകത്ത് തുങ്ങിമരിക്കുകയായിരുന്നു.

ഇരുവരുടെയും മൃതദേഹങ്ങള്‍ പോലീസെത്തി മേല്‍നടപടികള്‍ക്കുശേഷം കളമശ്ശേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഇമ്മാനുവലിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തി. തിങ്കളാഴ്ച രാവിലെ മരിയ റോസിന്റെ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ഇരുവരുടെയും സംസ്‌കാരം കൊങ്ങോര്‍പ്പിള്ളി സെയ്ന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍ നടത്തും.

Advertisement
inner ad

Advertisement
inner ad
Continue Reading

Featured