Connect with us
inner ad

Ernakulam

‘ആദ്യം വോട്ടെണ്ണിയപ്പോൾ കണ്ടെത്തിയ അസാധുവോട്ടുകൾ റീകൗണ്ടിങിൽ പരിഗണിച്ചത് എങ്ങനെ’; കെഎസ്‌യു വാദം ശരിവെച്ച് ഹൈക്കോടതി

Avatar

Published

on

കേരളവർമ്മ തെരഞ്ഞെടുപ്പിൽ അപാകതയെന്ന് ഹൈക്കോടതി നിരീക്ഷണം

കൊച്ചി: തൃശ്ശൂർ കേരളവർമ്മ കോളേജിലെ ചെയർമാൻ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ അട്ടിമറി നടന്നുവെന്ന കെഎസ്‌യു ആരോപണം ശരിവെച്ച് ഹൈക്കോടതി. ചെയർമാൻ തെരഞ്ഞെടുപ്പ് ഫലം എസ്എഫ്ഐയുടെയും ഇടത് അധ്യാപക സംഘടനയുടെ നേതൃത്വത്തിൽ അട്ടിമറിച്ചുവെന്നും തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു സ്ഥാനാർത്ഥി ശ്രീക്കുട്ടൻ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ടാബുലേഷൻ രേഖകൾ പരിശോധിച്ച കോടതി ആദ്യം വോട്ടെണ്ണിയപ്പോൾ കണ്ടെത്തിയ അസാധുവോട്ടുകൾ റീകൗണ്ടിങിൽ പരിഗണിച്ചത് എങ്ങനെയെന്ന് ചോദിച്ചു. റീകൗണ്ടിങ് എന്നാൽ സാധുവായ വോട്ടുകൾ മാത്രമാണെന്നും നടപടിക്രമങ്ങളിൽ അപാകതയുണ്ടായെന്നും കോടതി വിലയിരുത്തി. അസാധുവോട്ടുകൾ കണ്ടെത്തിയാൽ ഇവ മാറ്റിവച്ച് പ്രത്യേകമായി സൂക്ഷിക്കണമെന്നാണ് ചട്ടമെന്ന് പറഞ്ഞ കോടതി ആദ്യം വോട്ടെണ്ണിയപ്പോൾ കെഎസ്‌യു സ്ഥാനാർത്ഥിക്ക് 896 വോട്ടും എസ്എഫ്ഐ സ്ഥാനാർത്ഥിക്ക് 895 വോട്ടുമാണ് ലഭിച്ചതെന്നും പറഞ്ഞു. കേസിൽ കോടതി ഇന്ന് വിധി പറഞ്ഞില്ല.റീ കൗണ്ടിങ്ങ് ആവശ്യപ്പെട്ട് എസ്എഫ്ഐ സ്ഥാനാർഥി നൽകിയ അപേക്ഷയിൽ ഒരു കാരണവും വ്യക്തമായി രേഖപ്പെടുത്തിയിട്ടില്ലെന്ന് കോടതി പറഞ്ഞു. ആശയക്കുഴപ്പം ഉണ്ടെന്ന് മാത്രമാണ് പരാതിയിൽ ഉള്ളതെന്നും കോടതി പറഞ്ഞു. കോളേജിലെ കെഎസ്‌യു ചെയർമാൻ സ്ഥാനാർത്ഥി ശ്രീക്കുട്ടൻ നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്. അസാധു വോട്ടുകൾ റീ കൗണ്ടിങിൽ സാധുവായി പരിഗണിച്ചാണ് എസ്എഫ്ഐ ജയിച്ചതെന്ന ശ്രീക്കുട്ടന്റെ വാദം ശരിവെക്കുന്നതായിരുന്നു കോടതിയുടെ നിരീക്ഷണം. എന്നാൽ വീണ്ടും ചെയർമാൻ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടത്തണമെന്ന കെഎസ്‌യു സ്ഥാനാർത്ഥി ശ്രീക്കുട്ടന്റെ ഹർജിയിൽ കോടതി ഇന്ന് വിധി പറഞ്ഞില്ല.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Business

നിരവധി ഓഫറുകളുമായി എൽജി ഇലക്ട്രോണിക്സ് ഇന്ത്യ 27-ാം വർഷത്തിലേക്ക്

Published

on

കൊച്ചി: 27 വർഷമായി ഇന്ത്യൻ വീടുകളിൽ വിശ്വസനീയമായ പേരായ
എൽജി ഇലക്ട്രോണിക്സ് 27 വർഷത്തെ അതിന്റെ ശ്രദ്ധേയമായ യാത്ര “ലൈഫ്സ് ഗുഡ് ഓഫറുമായി ആഘോഷിക്കുന്നു. നൂതനത്വത്തിലും
ഗുണനിലവാരത്തിലും അചഞ്ചലമായ പ്രതിബദ്ധതയ്ക്ക് പേരുകേട്ട എൽജി,
ഗൃഹോപകരണങ്ങളിലും വിനോദ ഉൽപന്നങ്ങളിലും ആകർഷകമായ നിരവധി ഓഫറുകൾ അവതരിപ്പിക്കുന്നു
ലൈഫ്സ് ഗുഡ് ഓഫറുകൾക്ക് കീഴിൽ, തിരഞ്ഞെടുത്ത ഡെബിറ്റ്, ക്രെഡിറ്റ്
കാർഡ് ഇടപാടുകളിൽ ഉപഭോക്താക്കൾക്ക് 27% വരെ ക്യാഷ്ബാക്ക് ലഭിക്കും.
കൂടാതെ, തിരഞ്ഞെടുത്ത എൽജി ഉൽപ്പന്നങ്ങൾ വാങ്ങുവാൻ ഉപഭോക്താക്കൾ 27 രൂപ നൽകിയാൽ മതി ബാക്കി തുക ഇഎംഐ ആയി അടയ്ക്കാം. ഇതോടൊപ്പം, വാഷിംഗ് മെഷീന്റെയും വാട്ടർ പ്യൂരിഫയറിന്റെയും തിരഞ്ഞെടുത്ത മോഡലുകളിൽ 888 രൂപയിൽ ആരംഭിക്കുന്ന നിശ്ചിത ഇഎംഐകളും ലഭ്യമാണ്.


തിരഞ്ഞെടുത്ത ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകളിലും ബജാജ് ഫിനാൻസ്
കാർഡുകളിലും ഈ ഓഫറുകൾ ലഭ്യമാണ്. തിരഞ്ഞെടുത്ത വാട്ടർ പ്യൂരിഫയർ മോഡലുകൾ 4200 രൂപ മുതൽ ലഭ്യമാണ്
കൂടാതെ, തിരഞ്ഞെടുക്കപ്പെട്ട സിറ്റ്, വിൻഡോ എസികൾ പിസിബിയിൽ
(പ്രിൻറഡ് സർക്യൂട്ട് ബോർഡ്) കോംപ്ലിമെന്ററി 5 വർഷത്തെ വാറന്റി വാഗ്ദാനം
ചെയ്യുന്നു, . ഇൻസ്റ്റ സൈഡ് ബൈ സൈഡ് ഫിജറേറ്റർ (GL-X257ABSX)
കൂടുതൽ തണുപ്പ് ഉറപ്പു തരുന്നു കൂടാതെ അധിക പാനീയങ്ങളോ
ലഘുഭക്ഷണങ്ങളോ സംഭരിക്കുന്നതിന് വേണ്ടി 11,499 രൂപയുടെ മിനി ബാർ
ഫിജറേറ്റർ സൗജന്യമായി നൽകുന്നു
തിരഞ്ഞെടുത്ത എൽജി ടിവികളിൽ മൂന്ന് വർഷത്തെ കൂടുതൽ വാറന്റി
വാഗ്ദാനം ചെയ്യുന്നു. തിരഞ്ഞെടുത്ത എൽജി ടിവികൾ വാങ്ങുന്നതിലൂടെ 999
രൂപയ്ക്ക് (യഥാർത്ഥ വില 9,990 രൂപ) എൽജി സ്മാർട്ട് കാം സ്വന്തമാക്കാം
എൽജി സ്മാർട്ട് ക്യാമറ ഉപയോഗിച്ചു വലിയ സ്ക്രീനിൽ ചാറ്റ് ചെയ്യാനും
പുറത്തു പോകുമ്പോൾ വീട് നിരീക്ഷിക്കാനും സാധിക്കും . തിരഞ്ഞെടുത്ത
എൽജി ടിവികൾ വാങ്ങുമ്പോൾ 30% വരെ കിഴിവോടെ എൽജി സൗണ്ട്ബാ
റുകൾ ലഭ്യമാകുന്നു

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Ernakulam

കൊച്ചിയിൽ യുവതി ഹോസ്റ്റൽ ശുചിമുറിയിൽ പ്രസവിച്ചു

Published

on

കൊച്ചി: കൊച്ചിയിൽ യുവതി ഹോസ്റ്റലിന്റെ ശുചിമുറിയിൽ പ്രസവിച്ചു. കലൂരിലെ ഹോസ്റ്റൽ ശുചിമുറിയിൽ ഇന്ന് രാവിലെയാണ് കൊല്ലം സ്വദേശിയായ യുവതി പ്രസവിച്ചത്. അമ്മയെയും കുഞ്ഞിനെയും പൊലീസെത്തി ആശുപത്രിയിലേക്ക് മാറ്റി. അമ്മക്കും കുഞ്ഞിനും ആരോ​ഗ്യപ്രശ്നങ്ങളൊന്നുമില്ല. ഹോസ്റ്റലിൽ കൂടെ താമസിച്ചവരാണ് വിവരം പൊലീസിനെ അറിയിച്ചത്. എറണാകുളത്തെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ് യുവതി.

ഇവർ ​ഗർഭിണിയാണെന്ന വിവരം ഹോസ്റ്റലിലെ താമസക്കാർ ആരും അറിഞ്ഞിരുന്നില്ല. രാവിലെ ശുചിമുറിയിൽ പോയ യുവതി, വളരെ സമയത്തിന് ശേഷവും വാതിൽ തുറക്കാതെ വന്ന സാഹചര്യത്തിൽ മറ്റ് അന്തേവാസികൾ ബലമായി വാതിൽ തള്ളിത്തുറക്കുകയായിരുന്നു. അപ്പോഴാണ് ശുചിമുറിയിൽ യുവതി പ്രസവിച്ചതായി അറിയുന്നത്. ഇവർ ഉടൻ തന്നെ വിവരം നോർത്ത് പൊലീസിനെ അറിയിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

വനിത പൊലീസ് ഉൾപ്പെടെയുള്ളവർ എത്തി അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റി. യുവതിയുടെ വീട്ടുകാരെയും കുഞ്ഞിന്‍റെ അച്ഛന്‍റെ വീട്ടുകാരെയും വിവരം അറിയിച്ചതായി പൊലീസ് വ്യക്തമാക്കി. കൊല്ലത്തെ ആണ്‍സുഹൃത്തില്‍ നിന്നാണ് ഗര്‍ഭിണിയായതെന്ന് ഇരുപത്തിമൂന്നുകാരിയായ യുവതി പൊലീസിനോട് പറഞ്ഞു. പരാതി ഇല്ലാത്തതിനാല്‍ പൊലീസ് കേസെടുത്തിട്ടില്ല

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Cinema

‘ദി പ്രീസ്റ്റ്’ന് ശേഷം ആസിഫ് അലിയെ നായകനാക്കി പീരിയഡ് ബിഗ് ബജറ്റ് ത്രില്ലറുമായി ജോഫിൻ ടി ചാക്കോ

Published

on

മെഗാസ്റ്റാർ മമ്മൂട്ടിയുടെ സൂപ്പർ ഹിറ്റ് ചിത്രം ‘ദി പ്രീസ്റ്റ്’ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജ എറണാകുളം ഫോർട്ട് കൊച്ചി സിഎസ്ഐ ഹെറിറ്റേജ് ബംഗളോയിൽ വെച്ച് നടന്നു. കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിലായി വേണു കുന്നപ്പിള്ളിയും ആന്റോ ജോസഫും ചേർന്നാണ് ആസിഫ് അലി നായകനാകുന്ന ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്. നൈറ്റ് ഡ്രൈവ്, മാളികപ്പുറം, 2018 എന്നീ വൻ വിജയ ചിത്രങ്ങൾക്കും, റീലീസിന് തയ്യാറെടുക്കുന്ന ആനന്ദ് ശ്രീബാലയ്ക്കും ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ഒന്നിക്കുന്ന സിനിമയാണിത്. ജോഫിൻ ടി ചാക്കോ, രാമു സുനിൽ എന്നിവരുടെ കഥയ്ക്ക് ജോൺ മന്ത്രിക്കൽ തിരക്കഥ രചിച്ച ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി ആസിഫ് അലി, അനശ്വര രാജൻ, മനോജ് കെ ജയൻ എന്നിവർ എത്തുന്നു.

ഛായാഗ്രഹണം: അപ്പു പ്രഭാകർ, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, സംഗീതം: രാഹുൽ രാജ്, കലാസംവിധാനം: ഷാജി നടുവിൽ, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റോണക്‌സ് സേവ്യർ, ലൈൻ പ്രൊഡ്യൂസർ: ഗോപകുമാർ ജി  കെ , പ്രൊഡക്ഷൻ കൺട്രോളർ: ഷിബു ജി സുശീലൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബേബി പണിക്കർ, പ്രേംനാഥ്‌, അസോസിയേറ്റ് ഡയറക്ടർ: ആസിഫ് കുറ്റിപ്പുറം, അസിസ്റ്റന്റ് ഡയറക്ടേർസ്: സുമേഷ് കെ സുരേശൻ, Fr വിനീഷ് മാത്യു, രോഹൻ മിഥ്വിഷ്, ആദർശ് എ നായർ, സംഘട്ടനം: ഫീനിക്സ് പ്രഭു, സ്റ്റിൽസ്: ബിജിത് ധർമ്മടം, ഡിസൈൻ: ഓൾഡ്മങ്ക്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured