Connect with us
inner ad

Ernakulam

കേസ് രാഷ്ട്രീയ പ്രേരിതമെന്ന് കെ സുധാകരൻ എംപി; ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു

Avatar

Published

on

കൊച്ചി: കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപിക്കെതിരെ കെട്ടിച്ചമച്ച കേസിൽ മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. രണ്ടാഴ്ചത്തേക്കാണ് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെ ഡിജിപി ഉൾപ്പെടെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ മോൻ സിറപ്പ് ഉള്ള ചിത്രങ്ങളും കെ.സുധാകരൻ എംപി കോടതിക്ക് കൈമാറി. ഡിജിപി അനിൽ കാന്ത്, മുൻ ഡിജിപി ലോക്നാഥ് ബഹ്റ, എഡിജിപി മനോജ് എബ്രഹാം തുടങ്ങിയവർ മോൺസൺ മോൺസൺ മാവുങ്കലിനൊപ്പമുള്ള ചിത്രങ്ങളാണ് കോടതിക്ക് കൈമാറിയത്. ഇവർ മോൺസന്റെ വീട്ടിലെ നിത്യ സന്ദർശകരായിരുന്നുവെന്ന് കെ സുധാകരൻ എംപി കോടതിയെ അറിയിച്ചു. തനിക്കെതിരെയുള്ള ക്രൈംബ്രാഞ്ച് കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കെപിസിസി പ്രസിഡന്റ് കോടതിയെ സമീപിച്ചത്.

Ernakulam

കോതമംഗലത്ത് സ്വകാര്യ വ്യക്തിയുടെ കിണറ്റില് വീണ കാട്ടാനയെ രക്ഷപ്പെടുത്തി

Published

on

എറണാകുളം: കോതമംഗലം കോട്ടപ്പടിയില്‍ ഇന്നലെ രാത്രി സ്വകാര്യ വ്യക്തിയുടെ കിണറ്റില് വീണ കാട്ടാനയെ രക്ഷപ്പെടുത്തി. 16 മണിക്കൂറുകള്‍ നീണ്ട രക്ഷാദൗത്യത്തിന് ഒടുവിലാണ് ആനയെ ജെസിബി ഉപയോഗിച്ച്‌ കിണറിന്റെ വശമിടിച്ച്‌ കരയ്ക്ക് കയറ്റിയത്. രക്ഷപ്പെടുത്തിയ ആനക്കുട്ടി കാട്ടിലേക്കാണ് ഓടിയത്. മൂന്ന് കിലോമീറ്ററോളം ജനവാസ മേഖലയായതിനാല്‍ പടക്കം പൊട്ടിച്ചും നാട്ടുകാർ ഒച്ചയുണ്ടാക്കിയും ആനയെ ഓടിച്ചു. പ്രദേശത്ത് നാലു മണി വരെ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ആനയെ കാടുകയറ്റാനുള്ള ശ്രമം തുടരുകയാണ്

Continue Reading

Ernakulam

‘എന്റെ പൊന്നെ’; സ്വർണ്ണവിലയിൽ ഇന്നും വർദ്ധനവ്, പവന് 80 രൂപ കൂടി

Published

on

കൊച്ചി: സ്വർണവിലയില്‍ ഇന്നും വർധനവ്. പവന് 80 രൂപ വർധിച്ച്‌ 52,960 രൂപയാണ് ഇന്നത്തെ വില. ഇന്നലെ 52,880 രൂപയായിരുന്നു.ഗ്രാമിന് 10 രൂപ വർധിച്ച്‌ 6620 രൂപയായി. തുടർച്ചയായ പത്താം ദിവസമാണ് സ്വർണവില വർധിക്കുന്നത്. ഏപ്രില്‍ രണ്ടിന് 50,680 രൂപയായിരുന്നു പവൻ വില. 10 ദിവസം കൊണ്ട് 2280 രൂപയുടെ വർധനവാണുണ്ടായത്. മാർച്ച്‌ ഒന്നിന് 46,320 രൂപയായിരുന്നു സ്വർണവില.

Continue Reading

Business

വിനോദ് ഫ്രാൻസിസ് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ

Published

on

കൊച്ചി: സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ജനറൽ മാനേജരായ വിനോദ് ഫ്രാൻസിസിനെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ (സി എഫ് ഒ) ആയി നിയമിച്ചു. കൂടാതെ, ബാങ്കിന്റെ പ്രധാന മാനേജീരിയൽ പദവിയിലേക്കും നിയമനം നൽകി. ഏപ്രിൽ 5ന് ചേർന്ന ബാങ്കിന്റെ ഡയറക്ടർ ബോർഡാണ് നിയമന അംഗീകാരം നൽകിയത്. ബാങ്കിങ് രംഗത്തും കോർപ്പറേറ്റ് ഫിനാൻസ് മേഖലയിലും 18 വർഷത്തെ അനുഭവ സമ്പത്തുള്ള വിനോദ് ഫ്രാൻസിസ് ജൂൺ 2021 മുതൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഡെപ്യൂട്ടി സി എഫ് ഒ ആയി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ഏപ്രിൽ 8 തിങ്കളാഴ്ച മുതലാണ് നിയമനം പ്രാബല്യത്തിൽ വരുന്നത്. നിലവിലെ സി എഫ് ഒയും സീനിയർ ജനറൽ മാനേജരുമായ എച്ച്. ചിത്രയെ ബാങ്കിന്റെ ചീഫ് കംപ്ലയൻസ് ഓഫീസറായി ചുമതലപ്പെടുത്തി.

Continue Reading

Featured