Connect with us
48 birthday
top banner (1)

Ernakulam

സംസ്ഥാന വഖഫ് ബോർഡിന്റെ കാലാവധി നീട്ടി ഹൈക്കോടതി

Avatar

Published

on

കൊച്ചി: സംസ്ഥാന വഖഫ് ബോർഡിന്റെ കാലാവധി നീട്ടി ഹൈക്കോടതി. കാലാവധി ഡിസംബർ 17ന് അവസാനിക്കാനിരിക്കെയാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി. പുതിയ ബോർഡ് നിലവിൽ വരുന്നതുവരെയാണ് കാലാവധി നീട്ടി നൽകിയത്. വഖഫ് ബോർഡിന് മുന്നിലുള്ള കേസുകളിൽ തീരുമാനമാകാത്ത സാഹചര്യത്തിലാണ് നടപടി. പുതിയ വഖഫ് ബോർഡ് നിലവിൽ വരാൻ ആറ് മാസത്തോളം സമയമെടുക്കും. ഈ സാഹചര്യത്തിലാണ് ജസ്റ്റിസുമാരായ അമിത് റാവൽ, എസ് ഈശ്വരൻ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നടപടി.

Cinema

അമ്മയില്‍ പുതിയ കമ്മിറ്റി ഉടനില്ല; ജൂണ്‍ വരെ അഡ്‌ഹോക് കമ്മിറ്റി തുടരും

Published

on


കൊച്ചി: താരസംഘടന അമ്മയില്‍ പുതിയ കമ്മിറ്റി ഉടനുണ്ടാകില്ല. ജൂണ്‍ വരെ അഡ്‌ഹോക് കമ്മിറ്റി തന്നെ തുടരും.

ജൂണില്‍ ചേരുന്ന ജനറല്‍ ബോഡിക്ക് ശേഷമാകും പുതിയ കമ്മിറ്റി വരിക. ജനുവരി നാലിന് കുടുംബ സംഗമം സംഘടിപ്പിക്കാന്‍ താര സംഘടന തീരുമാനിച്ചിട്ടുണ്ട്.

Advertisement
inner ad

കുടുംബ സംഗമവും അഡ്‌ഹോക് കമ്മിറ്റിയുടെ നേതൃത്വത്തിലായിരിക്കും നടക്കുക. ഇക്കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു എഎംഎംഎ എക്‌സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിട്ടത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ താരസംഘടനയായ എഎംഎംഎയ്‌ക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ലൈംഗിക പീഡന പരാതി ഉയര്‍ന്നതോടെ എഎംഎംഎ ജനറല്‍ സെക്രട്ടറിയും നടനുമായ സിദ്ദിഖ് രാജിവെച്ചിരുന്നു.

Advertisement
inner ad

ഇതിന് പിന്നാലെ എഎംഎംഎ ഭരണസമിതി പിരിച്ചുവിട്ടു. രണ്ടു മാസത്തിനകം പുതിയ കമ്മിറ്റി രൂപീകരിക്കും എന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനം വൈകുകയായിരുന്നു.

Advertisement
inner ad
Continue Reading

Ernakulam

‘അപകടങ്ങൾ തനിയെ സംഭവിക്കുന്നതല്ല അത് സൃഷ്ടിക്കുന്നതാണ്’: ഹൈക്കോടതി

Published

on

കൊച്ചി: ഓരോ റോഡ് അപകടങ്ങളിലും നഷ്ടമാകുന്നത് പ്രിയപ്പെട്ടവരെയാണ്. അത് കണക്കിൽ അവസാനിപ്പിക്കാൻ കഴിയുന്നതല്ലെന്ന് ഹൈക്കോടതി. അപകടങ്ങൾ തനിയെ സംഭവിക്കുന്നതല്ലെന്നും അത് സൃഷ്ടിക്കുന്നതാണെന്നും റോഡിലെ സുരക്ഷ എല്ലാവരുടേയും ഉത്തരവാദിത്തമാണെന്നും വാഹനങ്ങള്‍ സുരക്ഷിതമായി ഓടിക്കുകയും സഹജീവികളുടെ ജീവന്‍ സംരക്ഷിക്കുകയും ചെയ്യണമെന്ന് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

തൃശ്ശൂര്‍ നാട്ടികയില്‍ റോഡില്‍ ഉറങ്ങിക്കിടന്ന അഞ്ചുപേര്‍ തടി ലോറി കയറി മരിച്ച സംഭവത്തില്‍ ഒരു മാസത്തിനകം
അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കണമെന്ന് ഉത്തരവിലാണ് ഈ നിരീക്ഷണം.കേസില്‍ രണ്ടാം പ്രതിയായ ലോറി ഡ്രൈവര്‍ കണ്ണൂര്‍ സ്വദേശി സി.ജെ.ജോസിന്റെ ജാമ്യ ഹര്‍ജി തള്ളിയാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ ഉത്തരവ്. വലപ്പാട് സ്റ്റേഷന്‍ ഹൗസ് ഓഫീസറോടാണ് ഒരു മാസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇത്തരമൊരു കേസില്‍ കോടതിയുടെ ഉത്തരവ് സമൂഹത്തിന് സന്ദേശമാകേണ്ടതുണ്ടെന്നും മദ്യപിച്ച് അശ്രദ്ധമായി വാഹനം ഓടിച്ചതിനാല്‍ ആണ് ജീവഹാനി സംഭവിച്ചതെന്നും നിഷ്കളങ്കരായ മനുഷ്യരുടെ ജീവനാണ് നഷ്ടമായതെന്നും കോടതി പറഞ്ഞു. മദ്യപിച്ച് ലക്കുകെട്ട ഹര്‍ജിക്കാരന്‍ വാഹനം ഓടിക്കാന്‍ കഴിയാത്തഅവസ്ഥയിലായിരുന്നു. അതിനാല്‍ കേസില്‍ രണ്ടാം പ്രതിയാണ്. അപകടമായിരുന്നതിനാൽ ഹര്‍ജിക്കാരന്റെ വാദം കോടതി അംഗീകരിച്ചില്ല.

Advertisement
inner ad
Continue Reading

Death

മംഗളവനം പക്ഷിസങ്കേതത്തിലെ ഗേറ്റിലെ കമ്പി ശരീരത്തില്‍ തുളച്ചുകയറിയ നിലയിൽ മൃതദേഹം

Published

on

കൊച്ചി: മംഗളവനം പക്ഷിസങ്കേതത്തില്‍ ഗേറ്റിലെ കമ്പി ശരീരത്തില്‍ തുളച്ചുകയറി മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. മരിച്ചത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പത്തടിയോളം ഉയരുമുള്ള ഗേറ്റില്‍ പൂര്‍ണ്ണ നഗ്നനായ നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. അര്‍ദ്ധരാത്രിയാലാണ് സംഭവം നടന്നതെന്നാണ് നിഗമനം. പക്ഷിസങ്കേതത്തിലെ സുരക്ഷാ ജീവനക്കാരനാണ് മൃതദേഹം കണ്ടത്. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്.

Continue Reading

Featured