Connect with us
48 birthday
top banner (1)

Ernakulam

എസ്എഫ്ഐക്ക് തിരിച്ചടി; മലയാളം സർവകലാശാല യൂണിയൻ, സെനറ്റ് തെരഞ്ഞെടുപ്പുകൾ ഹൈക്കോടതി റദ്ദാക്കി

Avatar

Published

on

കൊച്ചി: മലയാളം സർവ്വകലശാല യൂണിയൻ, സെനറ്റ് തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐയ്ക്ക് കനത്ത തിരിച്ചടി. എസ്എഫ്ഐ എതിരില്ലാതെ ജയിച്ചത് ഹൈക്കോടതി റദ്ദാക്കി. എംഎസ്എഫ് സ്ഥാനാർത്ഥികളായ ഫൈസൽ, അൻസീറ അടക്കമുള്ളവർ നൽകിയ ഹർജിയിലാണ്
വീണ്ടും തിരഞ്ഞെടുപ്പ് നടത്താൻ ജസ്റ്റിസ് മുഹമ്മദ് നിയാസിൻ്റെ ഉത്തരവ്. രണ്ടാഴ്ചക്കുള്ളിൽ വീണ്ടും ഇലക്ഷൻ നടത്തണമെന്ന് കോടതി ഉത്തരവിൽ പറയുന്നു. ഒരാഴ്ചക്കകം സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിക്കണമെന്നും കോടതി നിർദേശിച്ചു.

നാമനിർദ്ദേശപത്രിക മതിയായ കാരണങ്ങൾ ഇല്ലാതെ തള്ളിയതിനെതിരെയായിരുന്നു ഹർജി. നാമനിർദ്ദേശ പത്രിക തള്ളാൻ അധികൃതർ പറഞ്ഞ കാരണങ്ങൾ നിലനിൽക്കുന്നതല്ലെന്ന് കോടതി നിരീക്ഷിച്ചു. ഹർജിക്കാരുടെ നാമനിർദ്ദേശപത്രികൾ സ്വീകരിച്ച് ഒരാഴ്ചയ്ക്കകം പുതിയ സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിക്കാൻ സർവകലാശാലയ്ക്ക് കോടതി നിർദേശം നൽകി. രണ്ടാഴ്‌ചയ്ക്കകം തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കണമെന്നാണ് ഉത്തരവ്. സർവകലാശാലയിലെ 9 ജനറൽ സീറ്റുകളിലും, 11 അസോസിയേഷൻ സീറ്റുകളിലും, സെനറ്റിലുമാണ് എസ്എഫ്ഐ സ്‌ഥാനാർഥികൾ എതിരല്ലാതെ തിരഞ്ഞെടുക്കപ്പെട്ടത് .

Advertisement
inner ad

Ernakulam

എറണാകുളം-അങ്കമാലി അതിരൂപത ആസ്ഥാനത്ത് വീണ്ടും സംഘര്‍ഷം

Published

on

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപത ആസ്ഥാനത്ത് വീണ്ടും സംഘര്‍ഷം. വൈദികരും വിശ്വാസികളും ഗേറ്റ് തള്ളിതുറക്കാന്‍ ശ്രമിച്ചതോടെയാണ് വീണ്ടും സംഘര്‍ഷമുണ്ടായത്.പ്രതിഷേധത്തിനിടെ ബിഷപ്പ് ഹൗസിന്റെ ഗേറ്റ് തകര്‍ത്തു. വൈദികരെ മുന്നില്‍ നിര്‍ത്തിയാണ് പ്രതിഷേധം. ഗേറ്റില്‍ കയര്‍ കെട്ടിയശേഷം വലിച്ചുകൊണ്ടാണ് ഗേറ്റിന്റെ ഭാഗങ്ങള്‍ നീക്കം ചെയ്തത്. വൈദികരെ കടത്തിവിടണമെന്ന് ആവശ്യപ്പെട്ടാണ് വിശ്വാസികള്‍ പ്രതിഷേധം ഉയര്‍ത്തിയത്.|ഗേറ്റ് തകര്‍ക്കാതിരിക്കാനുള്ള ശ്രമം പൊലീസ് നടത്തിയെങ്കിലും വിഫലമായി. സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. വൈദികരെ പൊലീസ് ബലം പ്രയോഗിച്ച്‌ സ്ഥലത്ത് നിന്ന് മാറ്റാന്‍ ശ്രമിക്കുകയാണ്. പൊലീസും പ്രതിഷേധക്കാരും നേര്‍ക്കുനേര്‍ നില്‍ക്കുകയാണ്. ഗേറ്റ് തകര്‍ത്തെങ്കിലും പ്രതിഷേധക്കാരെ അകത്തേക്ക് പ്രവേശിപ്പിക്കാതെ പൊലീസ് തടഞ്ഞുനിര്‍ത്തിയിരിക്കുകയാണ്. ചര്‍ച്ച നടത്തുന്നതിനായി രണ്ട് വൈദികരെ പൊലീസ് അകത്തേക്ക് പ്രവേശിപ്പിച്ചിട്ടുണ്ട്.

Continue Reading

Ernakulam

രാ​ഹു​ല്‍ ഈ​ശ്വ​റി​നെ​തി​രെ പോ​ലീ​സി​ല്‍ പരാ​തി നല്‍കി ന​ടി ഹണി റോ​സ്

Published

on

കൊ​ച്ചി: രാ​ഹു​ല്‍ ഈ​ശ്വ​റി​നെ​തി​രെ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി ന​ടി ഹ​ണി റോ​സ്. വ്യ​വ​സാ​യി ബോ​ബി ചെ​മ്മ​ണ്ണൂ​രി​നെ​തി​രെ താ​ന്‍ കൊ​ടു​ത്ത ലൈം​ഗി​കാ​ധി​ക്ഷേ​പ പ​രാ​തി​യു​ടെ ഗൗ​ര​വം ചോ​ര്‍​ത്തി​ക്ക​ള​യാ​നും ജ​ന​ങ്ങ​ളു​ടെ പൊ​തു​ബോ​ധം ത​നി​ക്കു​നേ​രെ തി​രി​ക്കാ​നും ബോ​ധ​പൂ​ര്‍​വം ശ്ര​മി​ക്കു​ന്നു എ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് രാ​ഹു​ല്‍ ഈ​ശ്വ​റി​നെ​തി​രെ ഹ​ണി റോ​സ് പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

വ​സ്ത്ര സ്വാ​ത​ന്ത്ര്യം ത​ന്‍റെ മൗ​ലി​കാ​വ​കാ​ശ​മാ​ണെ​ന്നി​രി​ക്കെ രാ​ഹു​ല്‍ ഈ​ശ്വ​ര്‍ അ​തി​നെ​തി​രെ അ​നാ​വ​ശ്യ പ്ര​ച​ര​ണം ന​ട​ത്തി. സൈ​ബ​ർ ഇ​ട​ങ്ങ​ളി​ൽ ആ​ളു​ക​ള്‍ ത​നി​ക്കെ​തി​രെ തി​രി​യാ​ൻ ഇ​ത് കാ​ര​ണ​മാ​യി. താ​നും കു​ടും​ബ​വും ക​ട​ന്നു പോ​കു​ന്ന​ത് ക​ടു​ത്ത മാ​ന​സി​ക സം​ഘ​ർ​ഷ​ത്തി​ലൂ​ടെ​യാ​ണെ​ന്നും സോ​ഷ്യ​ല്‍ മീ​ഡി​യ പോ​സ്റ്റി​ലൂ​ടെ​യാ​ണ് ഹ​ണി റോ​സ് വ്യക്തമാക്കി.

Advertisement
inner ad

ഹ​ണി റോ​സി​ന്‍റെ കു​റി​പ്പി​ല്‍ നി​ന്നും

രാ​ഹു​ല്‍ ഈ​ശ്വ​ര്‍, ഞാ​നും എ​ന്‍റെ കു​ടും​ബ​വും ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ര്‍​ദ്ദ​ത്തി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. അ​തി​ന് പ്ര​ധാ​ന കാ​ര​ണ​ക്കാ​രി​ല്‍ ഒ​രാ​ള്‍ ഇ​പ്പോ​ള്‍ താ​ങ്ക​ളാ​ണ്. ഞാ​ന്‍ എ​നി​ക്കെ​തി​രെ പ​ബ്ലി​ക് പ്ലാ​റ്റ്ഫോ​മി​ല്‍ പ​ക​ല്‍ പോ​ലെ വ്യ​ക്ത​മാ​യ അ​ധി​ക്ഷേ​പ​ത്തി​ന് എ​തി​രെ പ​രാ​തി കൊ​ടു​ത്തു.

Advertisement
inner ad

പോ​ലീ​സ് എ​ന്‍റെ പ​രാ​തി​യി​ല്‍ കാ​ര്യം ഉ​ണ്ടെ​ന്നു​ക​ണ്ട് കേ​സെ​ടു​ക്കു​ക​യും കോ​ട​തി ഞാ​ന്‍ പ​രാ​തി കൊ​ടു​ത്ത വ്യ​ക്തി​യെ റി​മാ​ന്‍​ഡി​ല്‍ ആ​ക്കു​ക​യും ചെ​യ്തു. പ​രാ​തി കൊ​ടു​ക്കു​ക എ​ന്ന​താ​ണ് ഞാ​ന്‍ ചെ​യ്യേ​ണ്ട കാ​ര്യം. ബാ​ക്കി ചെ​യ്യേ​ണ്ട​ത് ഭ​ര​ണ​കൂ​ട​വും പോ​ലീ​സും കോ​ട​തി​യു​മാ​ണ്.

ഞാ​ന്‍ കൊ​ടു​ത്ത പ​രാ​തി​യു​ടെ ഗൗ​ര​വം ചോ​ര്‍​ത്തി​ക്ക​ള​യാ​നും ജ​ന​ങ്ങ​ളു​ടെ പൊ​തു​ബോ​ധം എ​ന്‍റെ നേ​രെ തി​രി​യാ​നും എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ സൈ​ബ​ര്‍ ഇ​ട​ത്തി​ല്‍ ഒ​രു ഓ​ര്‍​ഗ​നൈ​സ്‍​ഡ് ക്രൈം ​ആ​സൂ​ത്ര​ണം ചെ​യ്യു​ക​യും ആ​ണ് രാ​ഹു​ല്‍ ഈ​ശ്വ​ര്‍ ചെ​യ്യു​ന്ന​ത്.

Advertisement
inner ad

ഇ​ന്ത്യ​ന്‍ നി​യ​മ വ്യ​വ​സ്ഥ​യി​ല്‍, ഇ​ന്ത്യ​ന്‍ ഭ​ര​ണ ഘ​ട​ന വ​സ്ത്ര​ധാ​ര​ണ​ത്തി​ല്‍ ഒ​രു വ്യ​ക്തി​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​നു​ള്ള സ്വാ​ത​ന്ത്ര്യം ഉ​റ​പ്പ് വ​രു​ത്തി​യി​ട്ടു​ണ്ട്. ഇ​ന്ത്യ​ന്‍ ഭ​ര​ണ​ഘ​ട​ന ഒ​രു വ്യ​ക്തി​യു​ടെ സ്വ​കാ​ര്യ​ത​യ്ക്കു​ള്ള അ​വ​കാ​ശ​വും ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​തി​നെ നി​യ​ന്ത്രി​ക്കു​ന്ന നി​ബ​ന്ധ​ന​ക​ളൊ​ന്നും ഇ​ന്ത്യ​ന്‍ പീ​ന​ല്‍ കോ​ഡി​ല്‍ ഇ​ല്ല

Advertisement
inner ad
Continue Reading

Ernakulam

എറണാകുളം-അങ്കമാലി അതിരൂപത കുർബാന തർക്കം: ബിഷപ്‌സ് ഹൗസില്‍ വൈദികരുടെ പ്രതിഷേധത്തിനിടെ സംഘർഷം

Published

on

കൊച്ചി: കുർബാന തർക്കത്തിൽ എറണാകുളം-അങ്കമാലി അതിരൂപതയിൽ വൈദികരുടെ പ്രതിഷേധത്തിനിടെ സംഘർഷം. വിശ്വാസികൾ തമ്മിലും സംഘർഷമുണ്ടായി. കഴിഞ്ഞദിവസം സെന്റ് തോമസ് മൗണ്ടിൽ സിനഡ് സമ്മേളനം നടക്കുന്നതിനിടെ എറണാകുളം-അങ്കമാലി അതിരൂപതപക്ഷത്തെ വൈദികർ ബിഷപ്പ് ഹൗസ് കൈയേറി പ്രാർഥനായജ്ഞം തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായാണ് വിശ്വാസികൾ തമ്മിലുള്ള സംഘർഷം ഉണ്ടായത്. വ്യാഴാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ബിഷപ്പ് ഹൗസിലെ 21 വൈദികരാണ് അതിരൂപതയിൽ ജനാഭിമുഖ കുർബാനപക്ഷത്തുള്ളത്. ഇവരാണ് പ്രാർഥനാ യജ്ഞം നടത്താനെത്തിയത്. കാനോനിക നിയമങ്ങളും സിവിൽ നിയമങ്ങളും ലംഘിച്ച് വൈദികരെ സസ്പെൻഡ് ചെയ്ത നടപടി മാർ ബോസ്കോ പൂത്തൂർ പിൻവലിക്കും വരെ പ്രതിഷേധങ്ങൾ തുടരുമെന്നാണ് വൈദിക കൂട്ടായ്മ വ്യക്തമാക്കിയിരുന്നത്. വൈദികർ അരമനയിൽ കയറിയ ഉടൻ ഒരുകൂട്ടം വിശ്വാസികൾ പിന്തുണയുമായെത്തി. ഏകീകൃത കുർബാനയെ അനുകൂലിക്കുന്നവരും എത്തിയതോടെ ഇരുപക്ഷത്തെയും വിശ്വാസികൾ തമ്മിൽ ഉന്തും തള്ളുമുണ്ടായി. പോലീസ് സ്ഥലത്തെത്തി.

Continue Reading

Featured