സില്‍വര്‍ലൈന്‍ പദ്ധതിയില്‍ സര്‍വേ തടഞ്ഞ് ഹൈക്കോടതി

കൊച്ചി: സിൽവർലൈൻ പദ്ധതിയിൽ സർവേ തടഞ്ഞ് ഹൈക്കോടതി. ഹർജിക്കാരുടെ ഭൂമിയിലെ സർവേയാണ് തടഞ്ഞത്. അടുത്ത തവണ കേസ് പരിഗണിക്കുന്നതുവരെ സർവേ പാടില്ലെന്നാണ് കോടതിയുടെ നിർദ്ദേശം. ഫെബ്രുവരി 7നാണ് ഹർജികൾ വീണ്ടും കോടതി പരിഗണിക്കുന്നത്.പ്രാഥമിക സർവേ നടത്തുന്നതിന് മുൻപ് ഡി പി ആർ തയ്യാറാക്കിയോ എന്നായിരുന്നു കോടതി ഉന്നയിച്ച പ്രധാന ചോദ്യം. ഡി പി ആർ തയ്യാറാക്കുന്നതിന് മുൻപ് എന്തെല്ലാം നടപടികൾ സ്വീകരിച്ചെന്ന് സർക്കാർ കോടതിയെ അറിയിക്കണം. വിഷയവുമായി ബന്ധപ്പെട്ട് പത്തോളം ഹർജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. റിമോട്ട് സെൻസിങ് ഏജൻസി വഴിയാണ് സിൽവർലൈൻ പദ്ധതിക്കായുള്ള സർവേ നടത്തുന്നത്.സർവേ നടത്തും മുമ്പേ എങ്ങനെ ഡി പി ആർ തയാറാക്കിയെന്ന് കോടതി ചോദിച്ചു. ഏരിയൽ സർവേ പ്രകാരമാണ് ഡി പി ആർ തയാറാക്കിയതെന്ന് സർക്കാർ ഇതിന് മറുപടി നൽകി. സാധ്യത പഠനത്തിന് ശേഷം കേന്ദ്ര സർക്കാർ പദ്ധതിക്ക് തത്വത്തിൽ അംഗീകാരം നൽകിയെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു.

എന്നാൽ പ്രാഥമിക സർവേക്ക് പോലും കേരള സർക്കാരിന് അധികാരമില്ലെന്നാണ് ഹർജിക്കാരുടെ വാദം. കേന്ദ്ര സർക്കാരിന്റെ അധികാരപരിധിയിൽ വരുന്ന കാര്യമാണ് ഇതെന്നും പരാതിക്കാർ വാദിക്കുന്നു. എന്നാൽ കേന്ദ്രസർക്കാർ നൽകിയ തത്വത്തിൽ ഉള്ള അനുമതിയുടെ അടിസ്ഥാനത്തിൽ ആണ് സർവേ നടക്കുന്നതെന്ന് സർക്കാർ മറുപടി നൽകി

Related posts

Leave a Comment