ഭർത്താവിനെ കുടുക്കാൻ ഇരുചക്രവാഹനത്തിൽ മാരക മയക്കുമരുന്ന് ഒളിപ്പിച്ചു ; സിപിഎം പഞ്ചായത്തംഗം അറസ്റ്റിൽ

ഇടുക്കി : ഭർത്താവിനെ കുടുക്കുവാനായി ഇരുചക്രവാഹനത്തിൽ മയക്കുമരുന്ന് ഒളിപ്പിച്ചതിന് സിപിഎം പഞ്ചായത്ത് അംഗം അറസ്റ്റിലായി.ഇടുക്കി വണ്ടൻമേട് പഞ്ചായത്ത് അംഗമായ സൗമ്യ സുനിലാണ് പോലീസ് പിടിയിലായത്.കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഭർത്താവിനെ വാഹനത്തിൽ നിന്നും അതിമാരകമായ മയക്കുമരുന്ന് പോലീസ് പിടികൂടുന്നത്.

വണ്ടൻമേട് സിഐയ്ക്ക് ലഭിച്ചാൽ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പോലീസ് പരിശോധന നടത്തി മയക്കുമരുന്ന് പിടികൂടിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഭർത്താവിന് സംഭവവുമായി ബന്ധപ്പെട്ട് പങ്കില്ലെന്നു പോലീസ് മനസ്സിലാക്കുകയും തെളിവുകളുടെ സഹായത്തോടെ അന്വേഷണം ഭാര്യയിലേക്ക് എത്തുകയുമായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ കസ്റ്റഡിയിലെടുത്ത ഇവരുടെ അറസ്റ്റ് ഇന്ന് രാവിലെ രേഖപ്പെടുത്തി. വരും മണിക്കൂറുകളിൽ കൂടുതൽ പേർ സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുമെന്ന് പോലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

Related posts

Leave a Comment