Connect with us
,KIJU

Britain

ഹൈബി ഈഡൻ എംപിക്ക് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ യുകെയിൽ സ്വീകരണം നൽകി

Avatar

Published

on

മാഞ്ചസ്റ്റർ: കോൺഗ്രസ്‌ നേതാവും എറണാകുളം എംപിയുമായ ഹൈബി ഈഡന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ യുകെ ചാപ്റ്റർ പ്രവർത്തകർ നോർത്താംപ്ടണിലും മാഞ്ചസ്റ്ററിലും സ്വീകരണം നൽകി. ഐഒസി യുകെ കേരള ചാപ്റ്റർ പ്രവർത്തകർ മാഞ്ചസ്റ്ററിലും യൂത്ത് വിങ് പ്രവർത്തകർ നോർത്താംപ്ടണിലും ആണ് സ്വീകരണ ചടങ്ങുകൾ സംഘടിപ്പിച്ചത്.

നോർത്താംപ്ടണിൽ ഐഒസി യുകെ യൂത്ത് വിങിന്റെ നേതൃത്വത്തിൽ യുവാക്കളുമായി ഹൈബി ഈഡൻ ചർച്ച നടത്തി. മലയാളികളായ വിദ്യാർഥികളുമായി സംവദിക്കാൻ സാധിക്കുന്നത് അത്യധികം സന്തോഷകരമാണന്നും യുകെയിലെ തന്റെ ഹ്രസ്വസന്ദർശന വേളയിൽ കേരളത്തിൽ നിന്നും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമുള്ള വിദ്യാർഥി സമൂഹവുമായി ഇടപഴകാൻ സാധിച്ചുവെന്നും ഹൈബി ഈഡൻ പറഞ്ഞു.

Advertisement
inner ad

നോർത്താംപ്ടണിൽ നടന്ന സ്വീകരണ ചടങ്ങിൽ ഐഒസി യൂത്ത് വിങ് പ്രതിനിധികളായ അഖിൽ ബേസിൽ രാജു, ജോൺ സേവ്യർ എന്നിവർ നേതൃത്വം നൽകി. അനുബന്ധമായി നടന്ന ചർച്ചകളിൽ ആൽവിൻ, ആൽബർട്ട്, നിഖിൽ, പ്രബിൻ ബാഹുല്യൻ, പ്രിറ്റു ഫിലിപ്പ് തുടങ്ങിയവർ പങ്കെടുത്തു. എൻഎസ്‌യുഐ അഖിലേന്ത്യ പ്രസിഡന്റ്‌ ഉൾപ്പെടെയുള്ള പദവികൾ വഹിച്ചിരുന്ന ഹൈബി ഈഡൻ എംപി യുമായുള്ള കൂടിക്കാഴ്ച വിദ്യാർഥികളിൽ വലിയ ആവേശമാണ് ഉളവാക്കിയത്.

മാഞ്ചസ്റ്ററിൽ നടന്ന നടന്ന സ്വീകരണ ചടങ്ങുകൾക്ക് ഐഒസി യുകെ കേരള ചാപ്റ്ററിനെ പ്രതിനിധീകരിച്ചു ഷൈനു മാത്യൂസ്, റോമി കുര്യാക്കോസ്, സോണി ചാക്കോ, ബേബി ലൂക്കോസ് എന്നിവർ നേതൃത്വം നൽകി. തുടർന്ന് നടന്ന കൂടിക്കാഴ്ചയിൽ 2024ലെ ലോക്സഭ തിരഞ്ഞെടുപ്പ്, സമകാലിക രാഷ്ട്രീയ സാമൂഹിക വിഷയങ്ങൾ എന്നിവ സജീവ ചർച്ചയായി.

കെപിസിസി പ്രസിഡന്റ്‌ കെ. സുധാകരനെതിരെ പിണറായി സർക്കാർ എടുപ്പിച്ച കള്ളക്കേസ്, അറസ്റ്റ് എന്നിവയിലുള്ള പ്രവാസി സമൂഹത്തിന്റെ പ്രതിഷേധം എംപിയെ പ്രവർത്തകർ അറിയിച്ചു. 2024 ലോക്സഭ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി നേരിട്ടും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴിയും പ്രചാരണം നടത്തുമെന്ന് യുകെയിലെ ഐഒസി പ്രവർത്തകരായ പ്രവാസി മലയാളികൾ ഹൈബി ഈഡനെ അറിയിച്ചു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Britain

ഫുട്ബോൾ ഇതിഹാസം സർ ബോബി ചാൾട്ടൻ അന്തരിച്ചു

Published

on

ലണ്ടൻ: ഫുട്ബോൾ ഇതിഹാസം സർ ബോബി ചാൾട്ടൻ അന്തരിച്ചു. 86വയസായിരുന്നു. 1966ലെ ലോകകപ്പ് ഫുട്ബോൾ കീരീടം നേടിയ ഇംഗ്ലണ്ട് ടീമിൽ അംഗമായിരുന്ന ബോബി ചാൾട്ടനെ എക്കാലത്തെയും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളായിട്ടാണ് വിലയിരുത്തുന്നത്. അറ്റാക്കിങ് മിഡ്ഫീൽഡറായും സെൻട്രൽ മിഡ്ഫീൽഡറായും കളിച്ച ബോബി മധ്യനിരയിൽ നിന്നുള്ള പാസുകളും ലോങ് റേഞ്ച് ഷോട്ടുകളുമായിരുന്നു ബോബിയുടെ പ്രത്യേകത. 106 മൽസരങ്ങളിൽ ഇംഗ്ലണ്ടിന്റെ ജേഴ്സി അണിഞ്ഞ ബോബി ചാൾട്ടൻ 49ഗോളുകൾ നേടി. ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാള്‍ കൂടിയാണ്. യുണൈറ്റഡ് കുപ്പായത്തില്‍ 758 മത്സരങ്ങളിലാണ് സര്‍ ബോബി ചാള്‍ട്ടന്‍ മൈതാനത്തിറങ്ങിയത്. ബോബി ചാള്‍ട്ടന്‍ 2020 മുതല്‍ ഡിമെന്‍ഷ്യ രോഗബാധിതനായിരുന്നു. ബോബി മ്യൂണിക്ക് വിമാനദുരന്തത്തിൽ നിന്ന് രക്ഷപെട്ട എട്ട് താരങ്ങളിലൊരാള്‍ കൂടിയാണ്.

Continue Reading

Britain

വിമാനം ചതിച്ചു, ട്രൂഡോ 36 മണിക്കൂർ ഡൽഹിയിൽ കുടുങ്ങി

Published

on

ന്യൂഡൽഹി: ജി 20 ഉച്ചകോടിയ്ക്കായി ഇന്ത്യയിലെത്തിയ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ വിമാനത്തിനു സാങ്കേതിക തകരാർ. 36 മണിക്കൂർ യാത്ര വൈകിയ ട്രൂഡോയും സംഘവും ഇന്നലെ കാനഡയിലേക്കു മടങ്ങി. കനേഡിയൻ പ്രധാനമന്ത്രിയുടെ വിമാനത്തിന്റെ സാങ്കേതിക തകരാർ മൂലമായിരുന്നു ട്രൂഡോയും സംഘവും കുടുങ്ങിയതെന്ന് ഔദ്യോ​ഗിക സ്ഥിരീകരണം.
അതേസമയം ജസ്റ്റിൻ ട്രൂഡോയുടെ മടക്കയാത്രയ്ക്കായി ഇന്ത്യ, എയർ ഇന്ത്യ വണ്ണിന്റെ സേവനം വാഗ്ദാനം ചെയ്തതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും അവരുടെ അന്താരാഷ്ട്ര യാത്രകൾക്കായി ഉപയോഗിക്കുന്ന ബോയിംഗ് 777 വിമാനങ്ങളാണ് എയർ ഇന്ത്യ വൺ.എന്നാൽ നിർദ്ദേശം സമർപ്പിച്ച് ഏകദേശം ആറ് മണിക്കൂറിന് ശേഷം കാനഡ ഈ വാഗ്ദാനം നിരസിക്കുകയും അവരുടെ വിമാനത്തിനായി കാത്തിരിക്കുകയാണെന്ന് സർക്കാരിനോട് പ്രതികരിക്കുകയും ചെയ്തു.
സെപ്റ്റംബർ എട്ടിന് ഡൽഹിയിലെത്തിയ ജസ്റ്റിൻ ട്രൂഡോ രണ്ട് ദിവസത്തിന് ശേഷം 10 ന് കാനഡയിലേക്ക് മടങ്ങേണ്ടതായിരുന്നു. കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ വിമാനത്താവളത്തിലെത്തി ട്രൂഡോയെ യാത്രയാക്കി.

Continue Reading

Britain

ഉമ്മൻ ചാണ്ടി പ്രവാസികളുടെ എക്കാലത്തെയും അഭയത്തണൽ: ഒ.ഐ.സി.സി. ബ്രിട്ടീഷ് കൊളംബിയ

Published

on

വാൻകൂവർ :ഒ ഐ സി സി, കാനഡ, ബ്രിട്ടീഷ് കൊളംബിയ പ്രൊവിൻഷ്യൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ “അമരസ്മരണ” എന്ന പേരിൽ ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി. സംസ്കാര സാഹിതി എറണാകുളം ജില്ലാ ചെയർമാൻ വിൽഫ്രഡ് എച്ച് അനുസ്മരണ പ്രഭാഷണം നിർവ്വഹിച്ചു. പ്രൊവിൻഷ്യൽ പ്രസിഡന്റ് ജോർജ്ജ് വർഗീസ് തേയ്ക്കാനത്തിൽ അധ്യക്ഷത വഹിച്ച അമരസ്മരണയിൽ കെ.എസ്.യു മുൻ സംസ്ഥാന സെക്രട്ടറി അഡ്വ. മേഘ മോഹൻ, റവ. രാജൻ മാത്യു, എന്നിവർ സംസാരിച്ചു. പ്രൊവിൻഷ്യൽ ജനറൽ സെക്രട്ടറി സാമുവൽ ജോൺ വിൽഫ്രഡ് സ്വാഗതവും ജോയിന്റ് സെക്രട്ടറി ബ്ലസൻ വർക്കി ഉമ്മൻ നന്ദിയും അർപ്പിച്ചു.

Continue Reading

Featured