Connect with us
48 birthday
top banner (1)

Choonduviral

ടെക്കികൾക്കൊപ്പം ഹൈബി

Avatar

Published

on

കൊച്ചി: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കാക്കനാട് ഇൻഫോപാർക്കിലെ പ്രൊഫഷനുകളുമായി സംവദിച്ച് യുഡിഎഫ് സ്‌ഥാനാർഥി ഹൈബി ഈഡൻ. എംപി എന്ന നിലയിൽ ഐ ടി മേഖലയ്ക്കായി എന്തൊക്കെ ചെയ്തു, ഇനി എന്തൊക്കെ ചെയ്യും തുടങ്ങിയ ചോദ്യങ്ങൾ പ്രതീക്ഷിച്ച ഹൈബി നേരിട്ടത് പക്ഷെ നിർമിത ബുദ്ധിയും ഡിജിറ്റൽ പ്രൈവസിയും അടക്കമുള്ള ചോദ്യങ്ങൾ. പാർലമെന്റിലെ ഇടപെടലുകളും വിദേശ രാജ്യങ്ങളിലെ സാങ്കേതികവിദ്യാമുന്നേറ്റവുമൊക്കെ ചൂണ്ടിക്കാട്ടി മറുപടി പറഞ്ഞ് ടെക്കികളെ ഹൈബിയും ഞെട്ടിച്ചു. ഇൻഫോപാർക്കിൽ ഫ്‌ളൈഓവർ വേണമെന്നായിരുന്നു ടെക്കികളുടെ പ്രധാന ആവശ്യം. മെട്രോനഗരം മൂവാറ്റുപുഴ വരെയെങ്കിലും വളരണമെന്നും പ്രൊഫഷണലുകൾ ആവശ്യപ്പെട്ടു. വേസ്റ്റ് മാനേജ്‌മെന്റിനെ കുറിച്ചുള്ള ആശങ്കയും ക്രിയാത്മക നിർദേശങ്ങളും പ്രൊഫഷണലുകൾ പങ്ക് വച്ചു. മാലിന്യ നിർമാർജനത്തിന് പ്രൊഫഷണൽ രീതികൾ കൊണ്ടുവരണമെന്ന് ടെക്കികൾ നിർദേശിച്ചു. വിദേശ വിദ്യാഭ്യാസവും ചർച്ച വിഷയമായി.
കേരളത്തിലെ ഐ ടി മേഖലയും തൊഴിൽ സാധ്യതകളും കോവിഡിന് ശേഷമുള്ള ഐടി രംഗവുമൊക്കെ ചർച്ചയായ ചൂടേറിയ ചർച്ചയിൽ ടെക്നോളജി, ആർട്ടിഫിഷ്യൽ ഇന്റലിജിൻസ്, റോബോട്ടിക്സ്, ഫ്യൂചർ ഓഫ് ഇന്റലിജിൻസ്, ഇലക്ട്രോണിക് ഉപകാരണങ്ങളുടെ ഉത്പാദനം തുടങ്ങിയവയൊക്കെ ചർച്ചയായി. ടെക്‌ചാറ്റ് വിത്ത് ഹൈബി ഈഡൻ എം.പി എന്ന പേരിലാണ് സംവാദം സംഘടിപ്പിച്ചത്.
ജപ്പാൻ, കൊറിയ, ചൈന തുടങ്ങിയ രാജ്യങ്ങളെ പോലെ ഇന്ത്യക്കും എല്ലാത്തരത്തിലും മുന്നിലെത്താൻ കഴിയണമെന്ന് ഹൈബി ഈഡൻ ചൂണ്ടിക്കാട്ടി. ഡിജിറ്റൽ, സൈബർ രംഗത്തെ കുതിച്ചു കയറ്റം കേരളത്തിലെ ചെറുപ്പക്കാർക്ക് ഏറെ ഗുണം ചെയ്യുമെന്നും ഹൈബി ഈഡൻ പറഞ്ഞു. കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് ലഭിക്കുന്ന ആഗോള സ്വീകാര്യതയും ഹൈബി ഈഡൻ ചൂണ്ടിക്കാട്ടി. ടെക്‌നോളജി ഉത്‌പന്നങ്ങളുടെ കയറ്റുമതി സാധ്യമായാൽ കേരളത്തിൽ നിന്നുള്ള പ്രൊഫഷണലുകൾക്ക് വലിയ സാധ്യതയുണ്ടാകുമെന്ന് ചർച്ചയിൽ പങ്കെടുത്ത പ്രൊഫഷണലുകൾ ചൂണ്ടിക്കാട്ടി. സാധ്യമായതെല്ലാം ചെയ്യാമെന്ന ഹൈബി ഈഡൻ ഉറപ്പ് നൽകി. നിർമിത ബുദ്ധി സാങ്കേതിക വിദ്യ, ഡിജിറ്റൽ പ്രവൈസി തുടങ്ങി വിവിധ നൂതന വിഷയങ്ങളിൽ പ്രൊഫഷണലുകൾ ഹൈബിയുമായി സംവദിച്ചു. എഐയുടെ ഭാവി, സ്വകാര്യതാ ദുരുപയോഗം, അടിക്കടി മാറിക്കൊണ്ടിരിക്കുന്ന സാങ്കേതികവിദ്യ തുടങ്ങി ഒട്ടേറെ വിഷയങ്ങളിൽ ഹൈബിയും ടെക്കികളുമായി ചൂടേറിയ ചർച്ചകൾ നടന്നു.

Advertisement
inner ad

Choonduviral

കൊല്ലത്തും ഇടുക്കിയിലും പതിനായിരത്തിനു മുകളില്‍ യുഡിഎഫിന് ലീഡ്

Published

on


കൊല്ലം: കൊല്ലത്തും ഇടുക്കിയിലും പതിനായിരത്തിനു മുകളില്‍ യുഡിഎഫിന് ലീഡ്. തുടക്കം മുതല്‍ ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ് ലീഡ് നിലനിര്‍ത്തിയപ്പോള്‍ പോസ്റ്റല്‍ ബാലറ്റ് എണ്ണിത്തീര്‍ന്ന ശേഷം കൊല്ലത്ത് എന്‍ കെ പ്രേമചന്ദ്രന്‍ മുന്നിലെത്തി.

Continue Reading

Choonduviral

ആലത്തൂര്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കും : രമ്യ ഹരിദാസ്

Published

on


പാലക്കാട്: കണക്ക് പ്രവചിക്കാനൊന്നും ഇല്ലെന്നും ആലത്തൂരില്‍ ഉള്ളവര്‍ കോണ്‍ഗ്രസിനൊപ്പമാണെന്നും ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസ്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം അവരോടൊപ്പം ചേര്‍ന്ന് നിന്ന ജനപ്രതിനിധി എന്ന നിലയില്‍ എല്ലാവരുടേയും പിന്തുണയുണ്ടാകുമെന്നും രമ്യ ഹരിദാസ് പറഞ്ഞു.

‘കോഴിക്കോട് എന്നെ സ്‌നേഹിച്ച അതേ പോലെ ഒട്ടും വ്യത്യാസമില്ലാതെ ആലത്തൂരുകാര്‍ ഇരുകരങ്ങളും നീട്ടി ഹൃദയം കൊണ്ട് സ്വീകരിച്ചാണ് 2019ല്‍ തിരഞ്ഞെടുപ്പ് നടത്തിയത്. അവരില്‍ ഒരാളായി കഴിഞ്ഞ അഞ്ച് വര്‍ഷം കൂടെ ചേര്‍ന്നു നിന്നുകൊണ്ട് ഫുള്‍ടൈം എംപിയായിട്ടാണ് വീണ്ടും ജനവിധി തേടുന്നത്. അതിന്റെ വലിയ ഒരു പിന്തുണ ആലത്തൂര്കാര് നല്‍കും എന്ന വലിയ പ്രതീക്ഷയോടുകൂടി നമ്മുടെ ടീം ഇന്ന് കൗണ്ടിങ്ങിന് കയറുകയാണ്. കണക്ക് പ്രവചിക്കാനൊന്നും ഇല്ല. ആലത്തൂരില്‍ ഉള്ളവര്‍ കോണ്‍ഗ്രസിനൊപ്പമാണ്, ഐക്യജനാധ്യപത്യത്തിനൊപ്പമാണ്. അഞ്ച് വര്‍ഷക്കാലം അവരൊടൊപ്പം ചേര്‍ന്ന് നിന്ന ജനപ്രതിനിധി എന്ന നിലയില്‍ എന്റെ അമ്മമാരും സഹോദരിമാരും സഹോദരന്മാരും അനുജത്തിമാരും അനുജന്മാരുേടയും എല്ലാ പിന്തുണയും കൂടെയുണ്ടാകും’, രമ്യ ഹരിദാസ് പറഞ്ഞു.

Advertisement
inner ad
Continue Reading

Choonduviral

കേരളത്തില്‍ ആദ്യ ലീഡ് യുഡിഎഫിന്

Published

on

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ആദ്യ ലീഡ് യുഡിഎഫിന്. ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ് മുന്നില്‍ വോട്ടെണ്ണല്‍ തുടങ്ങി. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റുകളും (ഇടിപിബി), വീട്ടിലിരുന്ന വോട്ടു ചെയ്തവര്‍ ഉള്‍പ്പെടെ ഉള്ളവരുടെ തപാല്‍ ബാലറ്റുകളും ഇതില്‍ പെടുന്നു. അരമണിക്കൂറിനുള്ളില്‍ വോട്ടിങ് മെഷീനുകളിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും.

Continue Reading

Featured