ഹൈബി ഈഡൻ അധ്യാപകനായി ; തെരുവിൽ ആളിക്കത്തി വിദ്യാർഥി പ്രതിഷേധം

കൊച്ചി: അധ്യാപകനായി ഹൈബി ഈഡൻ എം.പി എത്തി. കവി ബാലചന്ദ്രൻ ചുള്ളികാടിൻ്റെ “സന്ദർശനം ” ചൊല്ലി ക്ലാസ്സ്‌ എടുത്തു.

പ്ലസ് വൺ സീറ്റുകൾ അനുവദിക്കാതെ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം തെരുവിലാക്കിയ സർക്കാർ നടപടി ക്കെതിരെ യൂത്ത് കോൺഗ്രസ്സ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ തെരുവ് ക്ലാസിലാണ് ഹൈൈബി ഈഡൻ എം.പി അധ്യാപകനായത്. എസ് ആർ വി സ്കൂളിന് മുന്നിലാണ് പ്രതിഷേധം നടന്നത്.

അർഹരായ വിദ്യാർത്ഥികൾക്ക് അഡിഷണൽ ബാച്ചുകളും ക്ലാസ്സുകളും അനുവദിക്കുന്നതിനു പകരം മദ്യ ശാലകൾ അനുവദിക്കുന്നതിനാണ് സർക്കാരിന് താല്പര്യം എന്ന് ഹൈബി ഈഡൻ കുറ്റപ്പെടുത്തി.
ടിറ്റോ ആന്റണി അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന ഭാരവാഹികളായ ജിന്റോ ജോൺ ,അഫ്സൽ നമ്പ്യാരാത് ,ജിൻഷാദ് ജിന്നാസ് ജില്ല ഭാരവാഹികളായ അബ്ദുൾ റഷീദ് ,ഷാൻ മുഹമ്മദ് ,വിഷ്ണു പ്രദീപ്‌,ഷംസു തലക്കോട്ടിൽ ബ്ലോക്ക്‌ പ്രസിഡന്റ്‌ മാരായ സിജോ ജോസഫ് ,രഞ്ജിത് രാജൻ ,സുജിത് പി സ്,നോബൽ കുമാർ,എസ് ഭാഗ്യനാഥ്, നേതാക്കളായ അനീഷ് പി എച് ,നീൽ ഹർഷൽ ,അഖിൽ സുരേഷ് ,നോബൽ കുമാർ ,ഷുഹൈബ് എസ് ,അരുൺ വർഗീസ്, ജെഫർ റോഡ്രിഗസ് ,എബി പൊങ്ങനത്തിൽ, ഷൈൻമോൻ കുമ്പളങ്ങി,അജ്മൽ മൊയ്‌ദീൻ, റസിഫ് അടമ്പയിൽ, സിംസൺ നെടുങ്ങാട്, ജർജസ് ജേക്കബ്,
ജോബി കെ ജെ എന്നിവർ നേതൃത്വം നൽകി.

Related posts

Leave a Comment