അൽഫൈസിനും അൽമൈറയ്ക്കും കരുതലുമായി ഹൈബി ഈഡൻ എം.പി

കടുങ്ങല്ലൂർ പഞ്ചായത്തിലെ മുപ്പത്തടത്ത് കോൺജെൻഷ്യൽ മസ്കുലാർ ഡിസ് ട്രോഫി എന്ന രോഗം മൂലം ചികിൽസയിലായ ഇരട്ട സഹോദരങ്ങളായ അൽ ഫൈസിനും അൽമൈറയ്ക്കും സഹായ ഹസ്തവുമായി ഹൈബി ഈഡൻ എം.പി. നാലര വയസാണ്‌ കുട്ടികളുടെ പ്രായം. ജന്മനാ രണ്ടു പേർക്കും എല്ലുകൾക്ക് ബലക്ഷയം മൂലം ചികിൽസയിലായിരുന്നു. സ്വന്തമായി ഇരിക്കുവാനോ മറ്റുള്ള കാര്യങ്ങൾ ചെയ്യുവാനോ സാധിക്കുകയില്ല. നിരവധിയായ ഡോക്ടർമാരെ ഈ കാലത്തിനുള്ളിൽ കണ്ട് കഴിഞ്ഞു. തുടർ ചികിൽസകൾക്ക് ഭീമാമായ തുക വരും.

കഴിഞ്ഞ സെപ്റ്റംബർ മാസത്തിൽ ഇരുവരും ഐസിയുവിൽ ആയിരുന്നു. ശ്വാസകോശം ചുരുങ്ങുന്നത് കൊണ്ട് തനിയെ ശ്വാസം എടുക്കാൻ ബുദ്ധിമുട്ടു ഇവർക്ക് ബൈപാപ്പ് മെഷീന്റെ സഹായത്തോടെ മാത്രമേ കൃത്യമായ ശ്വാസോച്ചാസം സാധ്യമാവുകയുള്ളു. മാസം പതിനായിരം രൂപ വാടകയുള്ള ചെറിയ രണ്ട് ബൈപപ്പ് മെഷീനുകളാണ്‌ ഇവരുടെ വീട്ടിൽ ഉണ്ടായിരുന്നത്. ചികിൽസ ചിലവും ബൈപാപ്പ് മെഷീന്റെ വാടകയുമെല്ലാം ആ കുടുംബത്തിന്‌ താങ്ങാവുന്നതിനും അപ്പുറമായിരുന്നു.

ഈ സാഹചര്യത്തിലാണ്‌ പ്രദേശത്തെ കോൺഗ്രസ് പ്രവർത്തകർ ഈ ദുരിത കഥ ഹൈബി ഈഡൻ എം.പിയുടെ കാതിലെത്തിക്കുന്നത്. എം.പി ഉടൻ തന്നെ മുൻ ഡി.എം.ഒ ഡോ.ജുനൈദ് റഹ്മാനെ ബന്ധപ്പെട്ടു. ഈ വിഷയത്തിന്‌ ഒരു പരിഹാരമാർഗം നിർദേശിക്കണമെന്ന് അഭ്യർത്ഥിച്ചു. അദ്ദേഹത്തിന്റെ നിർദേശ പ്രകാരം എറണാകുളം ജനറൽ ഹോസ്പിറ്റലിലെ പാലിയേറ്റീവ് കെയർ മെഡിക്കൽ ഓഫീസർ ഡോ. അതുൽ മാനുവലുമായി ബന്ധപ്പെട്ട് രണ്ട് ബൈപാപ്പ് മെഷീനുകൾ സംഘടിപ്പിച്ചു. അൽ ഫൈസിന്റെയും അൽ മൈറയുടെയും വീട്ടിലെത്തി എം.പി തന്നെ മെഷീനുകൾ ആ കുടുംബത്തിന്‌ കൈമാറി.ഒരു മെഷീന്‌ ഏകദേശം 2 ലക്ഷം രൂപയോളം ചിലവ് വരും.

ഏറെ ദുരിതപൂർണ്ണമായ അവസ്ഥയാണ്‌ ഈ കുട്ടികളുടേതെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു. തുടർ ചികിൽസ ഇവരെ സംബന്ധിച്ചിടത്തോളം ഏറെ ബുദ്ധിമുട്ടാണ്‌. സുമനസുകൾ ഇത്തരം വിഷയങ്ങളിൽ സഹായ ഹസ്തവുമായി എത്തണമെന്ന് ഹൈബി ഈഡൻ എം.പി അഭ്യർത്ഥിച്ചു. ജനറൽ ഹോസ്പിറ്റൽ പാലിയേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ.അതുൽ മാനുവൽ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി.കെ ഷാനവാസ്, മണ്ഡലം പ്രസിഡന്റുമാരായ വി ജി ജയകുമാർ, നാസർ എടയാർ, ബൂത്ത് പ്രസിഡന്റ് സുനീർ, യൂത്ത് കോൺഗ്രസ് കളമശ്ശേരി നിയോജക മണ്ഡലം സെക്രട്ടറി മനൂപ് അലി, മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് സുധ ദേവി, മണ്ഡലം പ്രസിഡന്റ് സുനിത കാസിം തുടങ്ങിയവരും എം പിയോടൊപ്പം ഉണ്ടായിരുന്നു.

Related posts

Leave a Comment