മോൺസൺ മാവുങ്കൽ കേസിൽ തന്നെ അനാവശ്യമായി വലിച്ചിഴയ്ക്കുന്നുവെന്ന് ഹൈബി ഈഡൻ എം പി

മോൺസൺ മാവുങ്കൽ കേസിൽ തന്നെ അനാവശ്യമായി വലിച്ചിഴയ്ക്കുന്നുവെന്ന് ഹൈബി ഈഡൻ എം പി. തട്ടിപ്പിനിരയായവരിൽ ഒരാളെ പോലും താൻ ഫോണിൽ ബന്ധപ്പെട്ടിട്ടില്ല.
മോൺസൻ്റെ ടെലിഫോൺ രേഖകൾ പരിശോധിക്കണം.മാധ്യമങ്ങൾ നല്ല രീതിയിൽ മോൺസൺ നടത്തിയ തട്ടിപ്പ് അന്വേഷണം നടത്തണമെന്നും ഹൈബി പറഞ്ഞു.

മാധ്യമങ്ങൾ വസ്തുത പരിശോധിക്കാതെ വാർത്തകൾ നൽകിയാൽ നഷ്ടപരിഹാരത്തിന് കേസ് കൊടുക്കേണ്ടി വരുമെന്നും അവ്യക്തമായി പൊതുരംഗത്ത് നിൽക്കുന്നവർക്കെതിരെ ആരോപണം ഉന്നയിക്കുന്നത് ശരിയായ രീതിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊച്ചിയിൽ പത്രസമ്മേളനത്തിലാണ് അദ്ദേഹം പ്രതികരിച്ചത്.

Related posts

Leave a Comment