വിദ്യാർത്ഥികൾക്കായി സൗജന്യ വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കാനൊരുങ്ങി ഹൈബി ഈഡൻ എം. പി

കൊച്ചി: എറണാകുളം പാർലമെന്റ് മണ്ഡലത്തിൽ 18 വയസ് പൂർത്തീകരിച്ച വിദ്യാർത്ഥികൾക്കായി സൗജന്യ വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു.നീണ്ട ഇടവേളക്ക് ശേഷം കേരളത്തിലെ കലാലയങ്ങൾ സജീവമാവുകയാണ്. അതിന് മുന്നോടിയായ നാം സ്വീകരിക്കേണ്ട ഏറ്റവും വലിയ പ്രതിരോധ മാർഗം വാക്സിനേഷൻ തന്നെയാണ്.18 വയസ് പൂർത്തീകരിച്ച എറണാകുളം പാർലമെന്റ് മണ്ഡലത്തിലെ ഒരു വിദ്യാർത്ഥി ചെയ്യേണ്ടത് ഇത്ര മാത്രം.

https://docs.google.com/forms/d/e/1FAIpQLSfGwuxcArQaPNXZzSb_ro4qKb23rU9MMelVYfl6c6SHTVHOXQ/viewform?usp=sf_link
എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യുക. അല്ലെങ്കിൽ ഇതോടൊപ്പമുള്ള പോസ്റ്ററിൽ കാണുന്ന ക്യു ആർ കോഡ് സ്കാൻ ചെയ്ത് രജിസ്റ്റർ ചെയ്യുക. എന്റെ ഓഫീസിൽ നിന്നും നിങ്ങളെ ബന്ധപ്പെടും. വാക്സിനേഷന്റെ തീയതിയും സ്ഥലവും അറിയിക്കും.നമുക്ക് കൈ കോർക്കാം.. കോവിഡ് മഹാമാരിക്കെതിരെ.

Related posts

Leave a Comment