“ഹൃദയത്തിൽ ഹൈബി ഈഡൻ” ; 100 പേർക്ക് തികച്ചും സൗജന്യമായി ആൻജിയോ പ്ലാസ്റ്റിയുമായി ഹൈബി ഈഡൻ എം പി

കൊച്ചി : എറണാകുളം പാർലമെന്റ് മണ്ഡലത്തിൽ നിർധനരായ 100 പേർക്ക് തികച്ചും സൗജന്യമായി ആൻജിയോ പ്ലാസ്റ്റിയുമായി ഹൈബി ഈഡൻ എം പി.ഒരു കോടിയോളം രൂപ ചിലവ് വരുന്ന പദ്ധതി. ഒരു പക്ഷെ ഇന്ത്യയിൽ തന്നെ ഒരു ജനപ്രതിനിധി ആരോഗ്യ രംഗത്ത് നടപ്പിലാക്കുന്ന ഏറ്റവും വലിയ പദ്ധതിയാണിത്.ഇന്ദിരഗാന്ധി കോ ഓപ്പറേറ്റീവ് ഹോസ്പിറ്റൽ, ഹൃദ്രോഗ ചികിത്സ രംഗത്തെ പ്രഗത് ഭരായ കാരുണ്യ ഹൃദയാലയ, സൗഖ്യം ചാരിറ്റബിൾ ട്രസ്റ്റ് എന്നിവരുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. കാരുണ്യ ഹൃദയാലയ പ്രഗത്ഭരായ ഡോക്ടർമാർ ഇന്ദിര ഗാന്ധി ഹോസ്പിറ്റലിൽ വച്ചാണ് ആ ൻജി യോ പ്ലാസ്റ്റി ചെയ്യുന്നത്.മുൻ ഡി എം ഒ ഡോ. ജുനൈദ് റഹ്മാന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ ബോർഡാണ് ലഭിക്കുന്ന അപേക്ഷകളിൽ നിന്നും അർഹരായ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്. +914843503177 എന്ന നമ്പറിൽ വഴി പദ്ധതിയിലേക്കുള്ള രജിസ്ട്രേഷൻ നടത്താവുന്നതാണ്.

Related posts

Leave a Comment