മുന്‍നിര ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരമര്‍പ്പിച്ച് ‘റൈഡ് ഫോര്‍ റിയല്‍ ഹീറോസുമായി’ ഹീറോ മോട്ടോകോര്‍പ്പ്; 100 നഗരങ്ങളിലായി 100 കിലോമീറ്ററുകള്‍ താണ്ടുന്ന 100 റൈഡുകള്‍

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളെ നിരന്തരമായി പിന്തുണയ്ക്കുന്നതിന്റെ ഭാഗമായി മോട്ടോര്‍സൈക്കിളുകളുടെയും സ്‌കൂട്ടറുകളുടെയും ലോകത്തിലെ ഏറ്റവും വലിയ നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് ലോകത്തെമ്പാടുമുള്ള മുന്‍നിര ആരോഗ്യപ്രവര്‍ത്തകരെ ആദരിക്കുന്നതിനായി റൈഡ് ഫോര്‍ റിയല്‍ ഹീറോസ് ആഗോള റൈഡ് സംഘടിപ്പിക്കുന്നു.

ലോകത്തെമ്പാടുമുള്ള 100 നഗരങ്ങളിലെയും പട്ടണങ്ങളിലെയും ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും റൈഡ് ഫോര്‍ റിയല്‍ ഹീറോസില്‍ പങ്കെടുക്കുന്ന റൈഡര്‍മാര്‍ കോവിഡ് 19 സുരക്ഷാ കിറ്റുകള്‍ വിതരണം ചെയ്യും. എന്‍95 മാസ്‌കുകള്‍, വ്യക്തിഗത സുരക്ഷാ കിറ്റുകള്‍, സാനിറ്റൈസറുകള്‍, ഗ്ലൗസ്, ഐആര്‍ തെര്‍മോമീറ്ററുകള്‍ തുടങ്ങിയ അവശ്യ ശുചിത്വ പാലന വസ്തുക്കള്‍ കിറ്റിലുണ്ടാകും.

2021 ഒക്ടോബര്‍ രണ്ടിനാരംഭിക്കുന്ന റൈഡ് ഫോര്‍ റിയല്‍ ഹീറോസ് ഇന്ത്യയിലെ 100 നഗരങ്ങളിലുടനീളം സഞ്ചരിക്കും. ബംഗ്ലാദേശ്, നേപ്പാള്‍, ഗോട്ടിമാല, കൊളംബിയ, ബൊളീവിയ, നൈജീരിയ, ഉഗാന്‍ഡ, കെനിയ, സൗത്ത് ആഫ്രിക്ക, തുര്‍ക്കി, യുഎഇ എന്നിവിടങ്ങളിലുമെത്തുന്ന റൈഡ് ഓരോ നഗരങ്ങളിലും 100 കിലോമീറ്ററുകള്‍ താണ്ടും.

റൈഡ് ഫോര്‍ റിയല്‍ ഹീറോസിന്റെ ഭാഗമാകാനാഗ്രഹിക്കുന്ന ഗ്ലാമര്‍, എക്‌സ്പള്‍സ് 200, എക്‌സ്ട്രീം എന്നിവയുടെ ഉപഭോക്താക്കള്‍ക്ക് https://rideforrealheroes.com/. എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം.

Related posts

Leave a Comment