Connect with us
48 birthday
top banner (1)

National

ഹേമന്ത് സോറനെ അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു

Avatar

Published

on

ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. കേസില്‍ ഇഡി അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്ത് ഹേമന്ത് സോറന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാന്‍ സുപ്രീം കോടതി നേരത്തെ വിസമ്മതിച്ചിരുന്നു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എംഎം സുന്ദ്രേഷ്, ബേല എം ത്രിവേദി എന്നിവരടങ്ങുന്ന പ്രത്യേക ബെഞ്ചാണ് കേസ് പരിഗണിക്കാന്‍ വിസമ്മതിച്ചത്. ഹേമന്ത് സോറനോട് ഝാര്‍ഖണ്ഡ് ഹൈക്കോടതിയെ സമീപിക്കാനും ബെഞ്ച് നിര്‍ദ്ദേശിച്ചു. എന്തുകൊണ്ടാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാത്തതെന്നും ബെഞ്ച് ചോദിച്ചു.

അന്വേഷണ ഏജന്‍സി പുറപ്പെടുവിച്ച സമന്‍സുകള്‍ റദ്ദാക്കണമെന്നും അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹേമന്ത് സോറന്‍ സുപ്രീം കോടതിയെ സമീപിച്ചത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലെ മുന്‍ ഉത്തരവ് ഉദ്ധരിച്ചുകൊണ്ടാണ് ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡിയുടെ സമന്‍സിനെതിരെ ഝാര്‍ഖണ്ഡ് ഹൈക്കോടതിയെ സമീപിക്കാന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചത്. ഭൂമി തട്ടിപ്പ് കേസില്‍ ഏഴ് മണിക്കൂറിലധികം ചോദ്യം ചെയ്തതിന് ശേഷം ബുധനാഴ്ചയാണ് ജെഎംഎം എക്‌സിക്യൂട്ടീവ് പ്രസിഡന്റ് കൂടിയായ ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്തത്. ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നാലെയായിരുന്നു അറസ്റ്റ്. അറസ്റ്റിന് മുമ്പ്, ഹേമന്ത് സോറന്‍ ജെഎംഎം നേതാവ് ചമ്പായി സോറനെ പാര്‍ട്ടിയുടെ നിയമസഭാ കക്ഷി നേതാവായി നാമനിര്‍ദ്ദേശം ചെയ്തിരുന്നു.

Advertisement
inner ad

അതേസമയം ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ചമ്പൈ സോറന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച പ്രവര്‍ത്തകനാണ് ചമ്പൈ സോറന്‍. ഭൂമി കുംഭകോണക്കേസില്‍ ഹേമന്ത് സോറനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞ. കോണ്‍ഗ്രസ് നേതാവ് അലംഗീര്‍ അലന്‍, രാഷ്ട്രീയ ജനതാദളിന്റെ സത്യാനന്ദ് ഭോഗ്ത എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. 10 ദിവസത്തിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ചമ്പൈ സോറനോട് ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. 43 എംഎല്‍എമാര്‍ തങ്ങളുടെ പിന്തുണയിലുണ്ടെന്ന് ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവ് പറഞ്ഞിരുന്നു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Delhi

ശ്വാസകോശ അണുബാധ സീതാറാം യെച്ചൂരിയുടെ ആരോഗ്യനില അതീവ ഗുരുതരം

Published

on

ന്യൂഡൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നെന്ന് പാർട്ടി വാർത്താക്കുറിപ്പ്. വിദഗ്ധ ഡോക്ടർമാരുടെ പ്രത്യേക സംഘം ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നുണ്ടെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അറിയിച്ചു. കഴിഞ്ഞ മാസം 20 നാണ് യെച്ചൂരിയെ ശ്വാസകോശ അണുബാധയെ തുടർന്ന് ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ നാല് ദിവസമായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സയിൽ തുടരുന്നത്. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർ നേരത്തെ യെച്ചൂരിയെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു.

Continue Reading

Featured

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; ബിജെപി സംസ്ഥാന ഉപാധ്യക്ഷന് പിന്നാലെ കോൺഗ്രസിലേക്ക് നേതാക്കളുടെ ഒഴുക്ക്

Published

on

ഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഹരിയാനയിൽ ബി.ജെ.പിക്ക് തിരിച്ചടികൾ തുടരുകയാണ്. സീറ്റ് നിഷേധിച്ചതിനെ തുടർന്ന് നിരവധി നേതാക്കളാണ് ഇതിനോടകം പാർട്ടിവിട്ടത്. സംസ്ഥാന ബി.ജെ.പി ഉപാധ്യക്ഷൻ ജി.എൽ ശർമ്മ അടക്കമുള്ള നേതാക്കളാണ് കഴിഞ്ഞ ദിവസങ്ങളിൽ കോൺഗ്രസിലേക്ക് എത്തിയത്.

ബി.ജെ.പി സീറ്റ് നിഷേധിച്ചതിൻ്റെ അതൃപ്തി ഉണ്ടെങ്കിലും സംസ്ഥാനത്ത് കോൺഗ്രസ് അനുകൂല സാഹചര്യം ഉണ്ടെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് നേതാക്കളുടെ ഈ കൂടുമാറ്റം എന്ന വിലയിരുത്തലും ശക്തമാണ്. കർഷക സമരം മുതൽ വിനേഷ് ഫോഗട്ടിൻ്റെ ഒളിപിക്സ് മെഡൽ നഷ്ട‌ം വരേയുള്ള വിവിധ ഘടകങ്ങൾ ഹരിയാനയിൽ ഇത്തവണ ബി.ജെ.പിക്ക് തിരിച്ചടിയായേക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. കർഷകരുടെ പ്രശ്‌നങ്ങളിൽ നിഷേധാത്മക നിലപാടായിരുന്നും ബിജെപി കൈക്കൊണ്ടത്. ഏറ്റവും കൂടുതൽ ഗുസ്‌തി താരങ്ങൾ ഉള്ള ഹരിയാനയിൽ ഒരിക്കൽപ്പോലും അവർക്കൊപ്പം നിൽക്കാൻ ബിജെപി നേതൃത്വം ശ്രമിച്ചിരുന്നില്ല.ഭരണവിരുദ്ധ വികാരം കൂടി ശക്തമായതോടെ ഹരിയാനയിൽ ബിജെപി നിലംതൊടില്ലെന്നുറപ്പായിരിക്കുകയാണ്.

Advertisement
inner ad

നിരവധി നേതാക്കളാണ് ഇതിനോടകം പാർട്ടിവിട്ടത്. ജി.എൽ ശർമ 250-ലധികം ഭാരവാഹികളുമായിട്ടാണ് കോൺഗ്രസിൽ ചേർന്നത് എന്നതാണ് ശ്രദ്ധേയം. ശർമ്മയ്ക്കൊപ്പം ബിജെപിയുടെയും മറ്റ് സംഘടനകളുടെയും നിരവധി പ്രവർത്തകരും കോൺഗ്രസിൽ ചേർന്നു. ഹരിയാന സർക്കാരിൽ ക്ഷീര വികസന കോർപ്പറേഷന്റെ ചെയർമാനായിരുന്നു ശർമ്മ. മുൻ ഉപപ്രധാനമന്ത്രി ദേവി ലാലിൻ്റെ ചെറുമകനായ ആദിത്യ ദേവി ലാൽ ഞായറാഴ്ച ബി ജെ പി വിട്ട് ഇന്ത്യൻ നാഷണൽ ലോക്‌ദളിൽ ചേരുകയും ദബ്വാലിയിൽ നിന്ന് മത്സരിക്കാൻ തീരുമാനിക്കുകയും ചെയ്‌തു. ദേവിലാൽ കുടുംബത്തിൽ നിന്ന് ഒരാഴ്‌ചയ്ക്കിടെ ബിജെപി വിടുന്ന രണ്ടാമത്തെയാളാണ് ആദിത്യ.

സ്ഥാനാർത്ഥി പട്ടികയിലെ അതൃപ്തിയെ തുടർന്ന് ബി ജെ പിയുടെ ബച്ചൻ സിംഗ് ആര്യയും പാർട്ടി വിട്ടിട്ടുണ്ട്. രതിയ അസംബ്ലി മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംഎൽഎ ലക്ഷ്മ‌ൺ നാപയും ടിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് കഴിഞ്ഞ വെള്ളിയാഴ്‌ച രാജിവച്ചിരുന്നു. മത്സരിക്കാൻ അവസരം ലഭിക്കാത്തതിനെ തുടർന്ന് പാർട്ടിയെ പരാജയപ്പെടുത്താൻ ശ്രമിക്കുമെന്ന് വ്യക്തമാക്കി മുൻ ബിജെപി സംസ്ഥാന മന്ത്രി കരൺ കാംബോജും കഴിഞ്ഞ ആഴ്ച‌ പാർട്ടി വിട്ടു. ഒരുവശത്ത് പാർട്ടിയിലെ കൊഴിഞ്ഞുപോക്കലുകളും, മറുവശത്ത് ഭരണവിരുദ്ധവികാരവും ബിജെപിയെ പിടിച്ചുകുലുക്കുകയാണ്.

Advertisement
inner ad
Continue Reading

Featured

കങ്കണയുടെ ബാന്ദ്രയിലെ ബംഗ്ലാവ് വിറ്റതായി റിപ്പോര്‍ട്ട്

Published

on

മുംബൈ: നടിയും ബി.ജെ.പി എംപിയുമായ കങ്കണ റണാവത്ത് മുംബൈ ബാന്ദ്രയിലെ പാലി ഹില്ലിലുള്ള തന്റെ ബംഗ്ലാവ് വിറ്റതായി റിപ്പോര്‍ട്ട്. 2017 ല്‍ 20 കോടി രൂപക്ക് വാങ്ങിയ ബംഗ്ലാവ് 32 കോടി രൂപക്കാണ് നടി വിറ്റതെന്നാണ് വിവരം.

ബംഗ്ലാവ് കങ്കണയുടെ ചലച്ചിത്രം നിര്‍മാണ കമ്പനിയായ മണികര്‍ണിക ഫിലിംസിന്റെ ഓഫീസായി ഉപയോഗിച്ചു വരുകയായിരുന്നു. കഴിഞ്ഞ മാസം, കോഡ് എസ്റ്റേറ്റ് എന്ന യൂട്യൂബ് പേജും ഒരു പ്രൊഡക്ഷന്‍ ഹൗസ് ഓഫീസ് വില്‍പ്പനയ്ക്കുണ്ടെന്ന് വെളിപ്പെടുത്തുന്ന ഒരു വിഡിയോ പങ്കുവെച്ചിരുന്നു. പേരോ പ്രൊഡക്ഷന്‍ ഹൗസിന്റെ ഉടമയെ കുറിച്ചുള്ള വിവരമോ വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍ പിന്നീട് ഇതു കങ്കണയുടെ ഓഫീസ് ആണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.സിനിമ നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള തന്റെ കടങ്ങള്‍ വീട്ടാന്‍ വേണ്ടിയാണ് മുംബൈയിലെ ബംഗ്ലാവ് കങ്കണ വിറ്റത് എന്നാണ് വിവരം. ഈ അടുത്തിടെ കങ്കണ നിര്‍മിച്ച എല്ലാ ചിത്രങ്ങളും വന്‍ പരാജയമായിരുന്നു. ബിഗ് ബജറ്റ് ചിത്രമായ എമര്‍ജന്‍സിയാണ് നടിയുടെ ഏറ്റവും പുതിയ ചിത്രം.

Advertisement
inner ad

2020 ല്‍ ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ (ബി എം സി) പരിശോധനക്ക് വിധേയമാക്കി, അനധികൃത നിര്‍മ്മാണം ആരോപിച്ച് കങ്കണയുടെ ബാന്ദ്ര ഓഫീസിന്റെ ചില ഭാഗങ്ങള്‍ പൊളിച്ചുനീക്കിയിരുന്നു. സെപ്തംബര്‍ ഒമ്പതിന്‌ബോംബെ ഹൈകോടതി സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് പൊളിക്കല്‍ നിര്‍ത്തിവെച്ചത്. ഇതിന് പിന്നാലെ രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കങ്കണ പിന്നീട് ബി എം സിക്കെതിരെ കേസ് ഫയല്‍ ചെയ്തിരുന്നു, എന്നാല്‍ 2023 മെയില്‍ ഈ കേസ് ഉപേക്ഷിച്ചു.2022 ഡിസംബറില്‍ ഈ ബംഗ്ലാവ് ഈടായി വെച്ച് കങ്കണ 27 കോടി രൂപ വായ്പയെടുത്തിരുന്നു. 3,075 ചതുരശ്ര അടി ബില്‍റ്റ്-അപ്പ് ഏരിയയിലാണ് ഈ വസ്തു വ്യാപിച്ചു കിടക്കുന്നത്.

Advertisement
inner ad
Continue Reading

Featured