Cinema
ഹേമ കമ്മറ്റി റിപ്പോർട്ട്: സുപ്രീം കോടതിയുടെ തീരുമാനം ഇന്നുണ്ടായേക്കും
‘
കൊച്ചി: ഹേമ കമ്മറ്റി റിപ്പോർട്ട്പുറത്ത് വിടാൻ വൈകിയതിലടക്കം സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള റിട്ട് ഹർജിയിൽ സുപ്രീംകോടതയുടെ തീരുമാനം ഇന്നുണ്ടായേക്കും. റിപ്പോർട്ട് സർക്കാർ 5 വർഷം പൂഴ്ത്തിയെന്നും ഇതിൽ ഗൂഢാലോചനയുണ്ടെന്നും ഇക്കാര്യം സി ബി ഐ അന്വേഷിക്കണമെന്നുമാണ് റിട്ട് ഹർജിയിലെ ആവശ്യം.
അഭിഭാഷകന്‍ അജീഷ് കളത്തിലാണ് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ റിട്ട് ഹർജി നൽകിയിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് സുപ്രീംകോടതി വിളിച്ച് വരുത്തണമെന്നതടക്കമുള്ള ആവശ്യങ്ങളും ഹർജിയിലുണ്ട്.
സംസ്ഥാന സർക്കാരിനെയും സി ബി ഐയും ദേശീയ വനിതാ കമ്മീഷനെയുമടക്കം എതിർ കക്ഷികളാക്കിയാണ് ഹർജി നൽകിയിരിക്കുന്നത്.
ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് പുറത്തുവന്ന വസ്തുകളുടെ അടിസ്ഥാനത്തിൽ കേസെടുക്കാൻ പൊലീസിന് നിർദേശം നൽകണമെന്നും ആവശ്യമുണ്ട്.
സിനിമ പ്രശ്നങ്ങൾ പഠിക്കാൻ ദേശീയ വനിതാ കമ്മീഷനോട് നിർദ്ദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
Cinema
വധഭീഷണി: ഷാരുഖ് ഖാന് വൈപ്ലസ് കാറ്റഗറി സുരക്ഷ
മുംബൈ: വധഭീഷണിയെ തുടർന്ന് ഷാരുഖ് ഖാന് വൈപ്ലസ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി. ഇതോടെ ആറ് സായുധ സുരക്ഷാ ഉദ്യോഗസ്ഥർ സദാസമയവും ഷാരുഖിനൊപ്പമുണ്ടാകും. നേരത്തെ രണ്ടുപേർ മാത്രമായിരുന്നു സുരക്ഷാ സംഘത്തിലുണ്ടായിരുന്നത്. മുംബൈയിലെ ബാന്ദ്ര പോലീസ് സ്റ്റേഷനിൽ കഴിഞ്ഞ ഒക്ടോബറിലാണ് ഭീഷണി ഫോൺ സന്ദേശം എത്തിയത്.
ഛത്തീസ്‌ഗഡ് തലസ്ഥാനമായ റായ്‌പുരിൽ നിന്നായിരുന്നു കോൾ. ഷാരുഖ് ഖാനെ വധിക്കു
മെന്നും വധിക്കാതിരിക്കണമെങ്കിൽ 50 ലക്ഷം
രൂപ നൽകണം എന്നുമായിരുന്നു ആവശ്യം.
ഫൈസൽ എന്നയാളുടെ ഫോൺ നമ്പരിൽ നിന്നാണ് ഭീഷണി എത്തിയതെന്ന് സൈബർ
സെല്ലിന്റെ സഹായത്തോടെ പോലീസ് കണ്ടത്തിയിരുന്നു.
ഇയാളെ കണ്ടെത്താനായി മുംബൈ പോലീ സിന്റെ ഒരു സംഘം റായ്‌പുരിലേക്ക് തിരിച്ചിട്ടു ണ്ടെന്നും ഇതുവരെ ആരെയും അറസ്റ്റ് ചെ യ്തിട്ടില്ലെന്നും പോലീസ് പറഞ്ഞു. അധോ ലോക കുറ്റവാളി ലോറൻസ് ബിഷ്ഷ്ണോയി സംഘത്തിന്റെ ഭീഷണിയെത്തുടർന്ന് നടൻ സ ൽമാൻ ഖാനും വൈ പ്ലസ് സുരക്ഷ ഏർപ്പെടു ത്തിയിരുന്നു.
Cinema
നടന്‍ സല്‍മാന്‍ഖാനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ രാജസ്ഥാന്‍ സ്വദേശി അറസ്റ്റില്‍
മുംബൈ: നടന്‍ സല്‍മാന്‍ഖാനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ രാജസ്ഥാന്‍ സ്വദേശിയെ കര്‍ണാടകയില്‍നിന്ന് അറസ്റ്റു ചെയ്തു. ഭിക്കാറാം (32) ആണ് അറസ്റ്റിലായത്. ഇയാളെ മഹാരാഷ്ട്ര പൊലീസിനു കൈമാറി. മഹാരാഷ്ട്ര പൊലീസിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
കെട്ടിട നിര്‍മാണ തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു ഭിക്കാറാം. പ്രാദേശിക മാധ്യമങ്ങളില്‍ വാര്‍ത്ത കാണുന്നതിനിടെയാണ് ഭിക്കാറാം മുംബൈ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതെന്ന് കര്‍ണാടക പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു. ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്‌ണോയ്യുടെ ആരാധകനാണ് താനെന്ന് ചോദ്യംചെയ്യലിനിടെ ഇയാള്‍ അവകാശപ്പെട്ടതായും പൊലീസ് പറഞ്ഞു.
”ഇതു ലോറന്‍സ് ബിഷ്‌ണോയ്യുടെ സഹോദരനാണ്. സല്‍മാന്‍ ഖാന് സ്വന്തം ജീവന്‍ വേണമെങ്കില്‍ ഞങ്ങളുടെ ക്ഷേത്രത്തിലെത്തി മാപ്പു പറയുകയോ അഞ്ചുകോടി നല്‍കുകയോ വേണം. അങ്ങനെ ചെയ്തില്ലെങ്കില്‍ ഞങ്ങള്‍ അദ്ദേഹത്തെ കൊല്ലും. ഞങ്ങളുടെ ഗ്യാങ് ഇപ്പോഴും സജീവമാണ്” ഭിക്കാറാം ഭീഷണി സന്ദേശത്തില്‍ പറഞ്ഞത് ഇങ്ങനെ.
Cinema
തത്ക്കാലം സിനിമാ അഭിനയം വേണ്ട; സുരേഷ് ഗോപിക്ക് സിനിമാ അഭിനയം തുടരാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലെന്ന് റിപ്പോര്‍ട്ടുകള്‍
ന്യൂഡല്‍ഹി: കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപിക്ക് സിനിമാ അഭിനയം തുടരാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലെന്ന് റിപ്പോര്‍ട്ടുകള്‍. പ്രതിഫലം ലഭിക്കുന്ന മറ്റു ജോലികളില്‍ ഏര്‍പ്പെടുന്നതിന് മന്ത്രിമാര്‍ക്ക് വിലക്കുണ്ട്. സിനിമകളില്‍ അഭിനയിക്കാന്‍ കരാറില്‍ ഏര്‍പ്പെട്ടിരുന്ന നടന്‍ ഇതുസംബന്ധിച്ച് അനുമതി തേടിയിരുന്നതായാണ് വിവരം.
ചിത്രീകരണം ആരംഭിച്ച ‘ഒറ്റക്കൊമ്പന്‍’ സിനിമ പൂര്‍ത്തിയാക്കുന്നതിനായി സുരേഷ് ഗോപി താടിവളര്‍ത്തിയിരുന്നു. സിനിമയിലെ കഥാപാത്രത്തിന്റെ ഹൈലൈറ്റാണെന്ന് താടിയെന്ന് നടന്‍ പറഞ്ഞിരുന്നു. എന്നാല്‍, താടി ഒഴിവാക്കിയ ഫോട്ടോ സുരേഷ് ഗോപി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. ഇതിന് പിന്നാലെയാണ് നടന് അഭിനയിക്കാന്‍ കേന്ദ്രത്തിന്റെ അനുമതി ലഭിച്ചിട്ടില്ലെന്ന റിപ്പോര്‍ട്ടുകള്‍ വന്നത്.
അഭിനയത്തില്‍ കേന്ദ്രീകരിക്കാതെ മന്ത്രിപദവിയില്‍ ശ്രദ്ധിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നേതൃത്വം സുരേഷ് ഗോപിക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശമെന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും അഭിനയത്തിന് എതിര്‍പ്പ് പ്രകടിപ്പിച്ചതായും പറയപ്പെടുന്നു. ബി.ജെ.പി സംസ്ഥാന കമ്മിറ്റിക്കും സുരേഷ് ഗോപിയുടെ സിനിമാ അഭിനയത്തില്‍ കടുത്ത അതൃപ്തിയുണ്ട്.
‘ഒറ്റക്കൊമ്പന്‍’ സിനിമയുടെ പ്രധാനപ്പെട്ട രംഗങ്ങള്‍ പാലായിലെ കുരിശുപള്ളി മാതാവിന്റെ പെരുന്നാളിലാണ് ചിത്രീകരിക്കേണ്ടത്. ഡിസംബര്‍ ഏഴ്, എട്ട് തീയതികളിലാണ് പെരുന്നാള്‍. സിനിമയുടെ ആദ്യഭാഗം കഴിഞ്ഞവര്‍ഷത്തെ പെരുന്നാള്‍ ദിനങ്ങളില്‍ ചിത്രീകരിച്ചിരുന്നു. ‘ഒറ്റക്കൊമ്പന്‍’ സിനിമ ഉടന്‍ യാഥാര്‍ഥ്യമാകില്ലെന്ന സാഹചര്യത്തിലാണ് സുരേഷ് ഗോപി താടി ഒഴിവാക്കിയതെന്നാണ് സൂചന. അതേസമയം, ഇതുസംബന്ധിച്ച് സുരേഷ് ഗോപിയുടെ ഭാഗത്തുനിന്ന് പ്രതികരണമുണ്ടായിട്ടില്ല.
-
Featured3 months ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Featured2 weeks ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala2 weeks ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
Education2 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
News3 months ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business3 months ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Ernakulam3 months ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
-
Education3 months ago
രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെ പട്ടികയില്‍ ഇടം പിടിച്ച് ദേവമാതാ കോളേജ്
You must be logged in to post a comment Login