Connect with us
48 birthday
top banner (1)

Featured

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: സ്വമേധയാ കേസെടുക്കാന്‍ കഴിയില്ലെന്ന് വനിതാ കമ്മീഷന്‍

Avatar

Published

on

തിരുവനന്തപുരം: വനിതാ കമ്മീഷന്റെ അധികാര പരിധിക്കകത്തുനിന്ന് കൊണ്ട് പൊതുതാല്‍പര്യ ഹര്‍ജിയില്‍ ഹൈക്കോടതി എന്താണോ നിര്‍ദേശിച്ചിട്ടുള്ളത് അതിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പി സതീദേവി. ഇത്തരം കാര്യങ്ങളില്‍ സ്വമേധയാ കേസെടുക്കാന്‍ കഴിയില്ല. ആര്‍ക്കാണോ പരാതി പറയാനുള്ളത്, ആ പരാതി സംബന്ധിച്ച ആധികാരിക വിവരങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കുകയുള്ളൂ. നിലവിലുള്ള നിയമ വ്യവസ്ഥയില്‍ പരാതിക്കാര്‍ മുന്നോട്ട് വന്നാല്‍ മാത്രമേ നടപടിയെടുക്കാന്‍ കഴിയുകയുള്ളൂവെന്നും പി സതീദേവി മാധ്യമങ്ങളോട് പറഞ്ഞു.

റിപ്പോര്‍ട്ടില്‍ സ്ത്രീകളുടെയും പുരുഷന്മാരുടെയും പരാധിതിയുണ്ടെന്നാണ് മനസിലാക്കുന്നത്. കോണ്‍ഫിഡന്‍ഷ്യലായി പ്രസിദ്ധീകരിക്കപ്പെടാതെ മാറ്റിവെച്ച റിപ്പോര്‍ട്ടിലെ ഭാഗങ്ങള്‍ ഹൈക്കോടതിയില്‍ വരുമ്പോള്‍ കോടതിയ്ക്ക് തന്നെ സ്വമേധയാ കേസെടുക്കാന്‍ സാധിക്കും. പരാമര്‍ശത്തിന് വിധേയമായിട്ടുള്ള ആളുകളുടെ പേരുകള്‍ പ്രസിദ്ധീകരിക്കപ്പെടാത്ത ഭാഗങ്ങളിലുണ്ടെങ്കില്‍ തീര്‍ച്ചയായും മൊഴി നല്‍കിയ സ്ത്രീകളെ കോടതി മുമ്പാകെ വിളിച്ച് ചേര്‍ത്തുകൊണ്ട്, വളരെ കോണ്‍ഫിഡന്‍ഷ്യലായി തെളിവെടുത്തുകൊണ്ട് നടപടികള്‍ സ്വീകരിക്കാനായി സാധിക്കുമെന്നും പി സതീദേവി പറഞ്ഞു.

Advertisement
inner ad

‘എന്ത് തരത്തിലുള്ള പരിഹാര മാര്‍ഗ്ഗങ്ങള്‍ വേണമെന്ന് പറയാന്‍ പരാതിക്കാരായ ആളുകള്‍ മുന്നോട്ട് വരണം. ക്രിമിനല്‍ നടപടി ചട്ടത്തിന്റെ ഭാഗമായാണ് നമ്മുടെ നിയമ വ്യവസ്ഥ ഉള്ളത് എന്നതുകൊണ്ട് തന്നെ പരാതിയില്ലാതെ പൊലീസിന് കേസെടുക്കാന്‍ പറ്റില്ല. പരാതിക്കാരില്ലാതെ കേസെടുത്തുകഴിഞ്ഞാല്‍ അതിന് നിലനില്‍പ്പുണ്ടാകില്ല, അതുകൊണ്ട് പരാതിക്കാര്‍ മുന്നോട്ട് വരാന്‍ തയ്യാറാകട്ടെ. കേരളത്തില്‍ അതിനുള്ള ആര്‍ജവമെങ്കിലും തൊഴില്‍ മേഖലയിലുള്ള ആളുകള്‍ കൈകൊള്ളട്ടെയെന്നാണ് ആഗ്രഹിക്കുന്നത്.

ആത്മാഭിമാനത്തോടുകൂടി പരാതിയുമായി ബന്ധപ്പെട്ട കക്ഷികള്‍ മുന്നോട്ടുവന്നുകഴിഞ്ഞാല്‍ അവര്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് മാത്രമല്ല, ഭാവിയില്‍ അത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാനും സിനിമ മേഖലയില്‍ സ്ത്രീ സൗഹൃദ അന്തരീക്ഷം ഉറപ്പുവരുത്താനും കഴിയുകയുള്ളൂ. അതിനാവശ്യമായ നിലപാട് എല്ലാവരും സ്വീകരിക്കട്ടെ’.

Advertisement
inner ad

വനിതാ കമ്മീഷന്‍ ഈ സംസ്ഥാനത്തെ ഏത് തൊഴില്‍ മേഖലയിലുള്ള സത്രീകള്‍ക്കും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ പരിഹാരം കാണുന്നതിനായി എക്കാലത്തും ഇടപ്പെട്ടിട്ടുണ്ടെന്ന് സതീദേവി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിന് ശേഷം സാംസ്‌കാരിക വകുപ്പ് മുന്‍ കൈ എടുത്ത് തൊഴിലിടങ്ങളില്‍ പരാതി പരിഹാര സംവിധാനം ഉണ്ടാക്കാന്‍ വനിതാ കമ്മീഷനെ കൂടെ ചുമതലപ്പെടുത്തിക്കൊണ്ടാണ് തീരുമാനമെടുത്തിട്ടുള്ളത്. ഇന്ന് എല്ലാ സിനിമ യൂണിറ്റുകളിലും പരാതി പരിഹാര യൂണിറ്റുകള്‍ നിലവില്‍ വന്നിട്ടുണ്ട്. അതുറപ്പുവരുത്താന്‍ വനിതാ കമ്മീഷന്റെ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്. സിനിമ മേഖലയിലുള്ള എല്ലാ സംഘടനകളേയും വിളിച്ചുകൊണ്ടുള്ള മീറ്റിങ് നടത്തിയിരുന്നു. സാംസ്‌കാരിക വകുപ്പ് മുന്‍കൈ എടുത്ത് നടത്തിയ മീറ്റിങ്ങില്‍ വനിതാ കമ്മീഷനേയും ചുമതലപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് പരാതി പരിഹാര സമിതി ഉണ്ടായതെന്നും സതീദേവി കൂട്ടിച്ചേര്‍ത്തു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

മുനമ്പം: സർക്കാർ വർഗീയ ഭിന്നിപ്പിന് ശ്രമിക്കുന്നു: വി ഡി സതീശൻ

Published

on

കൊച്ചി: മുനമ്പം വിഷയത്തിൽ സംസ്ഥാന സർക്കാർ വർഗീയ ഭിന്നിപ്പിന് ശ്രമം നടത്തുന്നുവെന്നും അത് വിലപ്പോകില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എറണാകുളം ഡിസിസിയുടെ നേതൃത്വത്തിൽ മുനമ്പം ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ ഐക്യദാർഢ്യ സദസ്സ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുനമ്പം പോലെയുള്ള വിഷയങ്ങളിൽ എല്ലാകാലത്തും വർഗീയ മുതലെടുപ്പിനാണ് സിപിഎം ശ്രമിച്ചിട്ടുള്ളത്. 1987 അല്ല 2024 എന്ന് മുഖ്യമന്ത്രി പിണറായി വിജയനെ ഓർമിപ്പിക്കുകയാണ്. വർഗീയ ഭിന്നപ്പിന് സർക്കാർ ശ്രമിച്ചാൽ അതിന്റെ ഗുണഭോക്താക്കൾ സർക്കാർ ആയിരിക്കുകയില്ല. മുനമ്പത്തെ മുതലെടുത്താൽ അതിന്റെ ഗുണം ആർക്കാണ് ലഭിക്കുന്നതെന്ന് പിണറായിക്കും കൂട്ടർക്കും നന്നായി അറിയുന്നതാണ്. എന്നിട്ടും സംഘപരിവാറിന് വളരാനുള്ള സാഹചര്യം ബോധപൂർവ്വം ഒരുക്കുകയാണ് എങ്കിൽ അതിനുള്ള മറുപടി മുനമ്പത്തിലേയും കേരളത്തിലെയും ജനത നൽകും.

വിട്ടുവീഴ്ചയില്ലാത്ത മതേതര നിലപാടുമായി പ്രതിപക്ഷവും കോൺഗ്രസ്സും മുന്നോട്ടു പോകും. ഏതെങ്കിലും തെരഞ്ഞെടുപ്പിലെ വിജയത്തിനുവേണ്ടി മതേതര നിലപാടിൽ വെള്ളം ചേർക്കുകയില്ല. താൽക്കാലിക ലാഭത്തിനുവേണ്ടി വർഗീയ ചേരിക്കൊപ്പം കോൺഗ്രസ് നിൽക്കില്ല. കോൺഗ്രസ് ഏതെങ്കിലും ഘട്ടത്തിൽ വർഗീയതയോട് സന്ധി ചെയ്താൽ അത് നാടിന്റെ മതേതര ചുറ്റുപാടിന് തന്നെ ഭീഷണിയാകും. ഒരുതരത്തിലുള്ള ന്യൂനപക്ഷ വർഗീയതയും കോൺഗ്രസ് പ്രോത്സാഹിപ്പിക്കുകയില്ല. വിഭാഗീയതയുടെ രാഷ്ട്രീയം ആരു ഉയർത്തി കാട്ടിയാലും ഒന്നിപ്പിക്കലിന്റെ രാഷ്ട്രീയം കോൺഗ്രസ് പറയുക തന്നെ ചെയ്യും. മുനമ്പത്തെ സാധാരണക്കാരുടെ ന്യായമായ സമരത്തിൽ കോൺഗ്രസ് ഏതറ്റം വരെയും ഒപ്പം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement
inner ad

ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷനായിരുന്നു. പ്രൊഫസർ കെ അരവിന്ദാക്ഷൻ, ഡോ. എം സി ദിലീപ്കുമാർ, ടി എസ് ജോയ്, എംപിമാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, എഐസിസി സെക്രട്ടറി റോജി എം ജോൺ, എംഎൽഎമാരായ കെ ബാബു, ടി ജെ വിനോദ്, അൻവർ സാദത്ത്, ഉമ തോമസ്, കെപിസിസി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രൻ, ജനറൽ സെക്രട്ടറിമാരായ ബി എ അബ്ദുൽ മുത്തലിബ്, ദീപ്തി മേരി വർഗീസ്, നേതാക്കളായ എൻ വേണുഗോപാൽ, കെ പി ധനപാലൻ, അജയ് തറയിൽ, ജയ്സൺ ജോസഫ്, കെ പി ഹരിദാസ്, ഐ കെ രാജു, ടോണി ചമ്മിണി, എം ആർ അഭിലാഷ്, തമ്പി സുബ്രഹ്മണ്യം, മനോജ് മൂത്തേടൻ, കെ കെ ഇബ്രാഹിംകുട്ടി, സുനില സിബി, മുനമ്പം സന്തോഷ്, എം എ ചന്ദ്രശേഖരൻ, ലൂഡി ലൂയിസ്, വികെ മിനിമോൾ, ബാബു പുത്തനങ്ങാടി, എംജെ ടോമി, ജോസഫ് ആൻറണി, അബ്ദുൽ ലത്തീഫ്, ടിറ്റോ ആൻറണി, സേവിയർ തയങ്കരി, കെ എം പരീത് തുടങ്ങിയവർ സംസാരിച്ചു.

Advertisement
inner ad
Continue Reading

Featured

അടിച്ചാൽ തിരിച്ചടിച്ചില്ലെങ്കിൽ പ്രസ്ഥാനം നിൽക്കില്ല: വിവാദ പ്രസംഗവുമായി എം.എം.മണി

Published

on

മൂന്നാർ: ആരെങ്കിലും അടിച്ചാൽ തിരിച്ചടിക്കണമെന്നും അല്ലെങ്കിൽ പ്രസ്ഥാനം നിലനിൽക്കില്ലെന്നുമുള്ള വിവാദ പ്രസംഗവുമായി സിപിഎം നേതാവ് എംഎംമണി. താൻ ഉൾപ്പെടെയുള്ള നേതാക്കന്മാർ നേരിട്ട് അടിച്ചിട്ടുണ്ട്. എന്നാൽ അടി കൊടുക്കുകയാണെന്നലിലും ജനങ്ങൾ കേൾക്കുമ്പോൾ തിരിച്ചടിച്ചത് നന്നായി എന്നു പറയണമെന്നും ശാന്തൻപാറ ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് എം.എം.മണി പറഞ്ഞു.

‘‘ അടിച്ചാൽ തിരിച്ചടിച്ചില്ലെങ്കിൽ പ്രസ്ഥാനം നിൽക്കില്ല. നമ്മളെ അടിച്ചാൽ തിരിച്ചടിക്കുക, പ്രതിഷേധിക്കുക. പ്രതിഷേധിച്ചില്ലെങ്കിൽ തിരിച്ചടിക്കുക. പ്രതിഷേധിക്കുന്നത് എന്തിനാണ്. ആളുകളെ നമ്മുടെ കൂടെ നിർത്താനാണ്. തിരിച്ചടിക്കുക.. ചെയ്തത് നന്നായെന്ന് ആളുകളെ കൊണ്ട് പറയിപ്പിക്കുക. അടിച്ചാൽ തിരിച്ചടിച്ചില്ലെങ്കിൽ തല്ലു കൊണ്ട് ആരോഗ്യംപോകും.

Advertisement
inner ad

അടിച്ചാൽ തിരിച്ചടിക്കണം. ഇവിടെയിരിക്കുന്ന നേതാക്കൾ ഞാനടക്കം നേരിട്ട് അടിച്ചിട്ടുണ്ട്. അല്ലാതെ സൂത്രപ്പണി കൊണ്ട് പ്രസംഗിക്കാൻ നടന്നാൽ പ്രസ്ഥാനം കാണില്ല. അടി കൊടുത്താലും ജനം കേൾക്കുമ്പോൾ ശരി എന്നു പറയണം. ശരിയായില്ല എന്നു ജനം പറഞ്ഞാൽ ശരിയായില്ല. ജനം ശരി എന്നു പറയുന്ന മാർഗം സ്വീകരിക്കണം. അല്ലെങ്കിൽ പ്രസ്ഥാനം ദുർബലപ്പെടും.’’–എം.എം.മണി പറഞ്ഞു.

Advertisement
inner ad
Continue Reading

Featured

കേരളത്തില്‍ മുട്ട വിലയില്‍ വര്‍ധന

Published

on

സംസ്ഥാനത്ത് മുട്ട വിലയില്‍ വര്‍ധന. മുട്ടയൊന്നിന് 25 പൈസ വരെയാണ് കൂടിയത്. ക്രിസ്തുമസ് സീസൺ അടുത്തതുകൊണ്ട് തന്നെ ആവശ്യകത കൂടിയതും ഉത്പാദനത്തിലെ കുറവുമാണ് വില വര്‍ധിക്കാന്‍ കാരണം. കേരളത്തിലേക്ക് പ്രധാനമായും മുട്ട വരുന്നത് തമിഴ്‌നാട്ടിലെ നാമക്കല്ലില്‍ നിന്നാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി വിദേശ രാജ്യങ്ങളിലേക്ക് മുട്ട കയറ്റുമതി ചെയ്യുന്നതും വില വർധിക്കാൻ കാരണമായിട്ടുണ്ട്. സംസ്ഥാനത്ത് 6.90 രൂപ മുതലാണു ചില്ലറവില്‍പന വില. തമിഴ്‌നാട്ടില്‍ മുട്ടയുടെ അടിസ്ഥാനവില 5.65 രൂപയില്‍ നിന്ന് 5.90 രൂപയായി നിശ്ചയിച്ചു. ഓഗസ്റ്റില്‍ സംസ്ഥാന സര്‍ക്കാര്‍ മുട്ടയ്ക്ക് എന്‍ട്രി ഫീ ഏര്‍പ്പെടുത്തിയിരുന്നു. ഒരു മുട്ടയ്ക്ക് 2 പൈസ വീതമാണ് എന്‍ട്രി ഫീ ഈടാക്കുന്നത്. സര്‍ക്കാരിന് അധികവരുമാനം ലഭിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ ഫീ ഏര്‍പ്പെടുത്തിയത്.

Continue Reading

Featured