Connect with us
48 birthday
top banner (1)

Featured

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത്; മലയാള സിനിമയുടെ പിന്നാമ്പുറം തികഞ്ഞ സ്ത്രീ വിരുദ്ധത

Avatar

Published

on

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് അഞ്ച് വര്‍ഷത്തിന് ശേഷമാണ് പുറത്തുവരുന്നത്. അവസരങ്ങൾ കിട്ടാൻ സിനിമയിൽ പലർക്കും വഴങ്ങേണ്ടതായി വരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. മലയാള സിനിമയിലെ പ്രധാന നടന്മാർ, നിർമാതാക്കൾ, സംവിധായകർ എന്നിവർ സ്ത്രീകളെ ചൂഷണത്തിനായി ഉപയോഗിക്കുന്നുവെന്ന് റിപ്പോർട്ട്. ഒരവസരം കിട്ടാൻ സ്ത്രീകൾക്ക് വിട്ടിവീഴ്ച്ച ചെയ്യേണ്ടതായി വരുന്നു. വഴങ്ങാത്ത നടിമാരെ സിനിമയിൽ ഉൾപ്പെടുത്താതെ അവസരങ്ങൾ നഷ്ടപ്പെടുത്തും. പേജ് 55 ൽ കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്ന് വ്യക്തമാക്കുന്നു, കൂടാതെ നടന്മാർ സ്ത്രീകളുടെ വാതിലിൽ മുട്ടുന്നുവെന്നും വാതിൽ തകർത്ത ആകാത്ത കടക്കുമോയെന്ന ആശങ്കയുണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

മദ്യവും ലഹരിയും ഒഴിവാക്കണമെന്ന് നിർദേശം നൽകുന്നു. സിനിമയിൽ പ്രവർത്തിക്കുന്ന വനിതകകൾക്ക് താമസ- യാത്ര സൗകര്യങ്ങൾ നിർമാതാക്കൾ ഒരുക്കണമെന്നും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിർദേശിക്കുന്നു. ക്രിമിനൽ പച്ചത്തരമുള്ളവരെ ഡ്രൈവറായി നിയമിക്കരുതെന്നും റിപ്പോർട്ടിൽ നിർദേശിക്കുന്നു. പ്രതിഫലം നൽകുന്നതിലും വിവേചനം ഉണ്ട്.

Advertisement
inner ad

സിനിമയെ നിയന്ത്രിക്കുന്നത് മാഫിയ സംഘം ആണെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ സാഹചര്യങ്ങൾ എല്ലാം പുറത്ത് പറഞ്ഞാൽ അവസരം നഷ്ടപ്പെടുമെന്ന് ഭയന്നാണ് പലരും പുറത്തു പറയാത്തതെന്നും ഒരു നടി മൊഴി രേഖപ്പെടുത്തിയതായി റിപ്പോട്ടിൽ പറയുന്നു. വലിയ തരത്തിലുള്ള ചൂഷണമാണ് സ്ത്രീകൾക്ക് എതിരെ നടക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. സിനിമയിൽ ഒരു സ്ത്രീയ്ക്ക് അവസരം ലഭിക്കണമെങ്കിൽ വിട്ടുവീഴ്ചകൾക്ക് വഴങ്ങേണ്ട അവസ്ഥ നടിമാർക്ക് ഉണ്ട്. രക്ഷിതാക്കൾക്ക് പോലും ഇതിനു വഴങ്ങേണ്ടതായി വരുന്നുണ്ടെന്നും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു. മലയാള സിനിമയിലെ ഉന്നത സ്ഥാനത്തുള്ള സിനിമയിലെ പലരും വേട്ടക്കാരാണെന്നും റിപ്പോർട്ടിൽ പറയുന്നു. താമസ സ്ഥലത്തും യാത്രകളിലും ചൂഷണം നേരിടുന്നുവെന്നും നടിയെ ആക്രമിച്ച കേസ് ഒന്ന് മാത്രമാണെന്നും മലയാള സിനിമയിലെ പല നല്ല മുഖങ്ങളും ഇല്ലാതാകുന്നതാണ് പല കാര്യങ്ങളുമെന്നും റിപ്പോർട്ടിൽ പറയുന്നു.

Advertisement
inner ad

Featured

മത്സരത്തിനിടെ ഹൃദയാഘാതം, ബംഗ്ലാദേശ് ക്രിക്കറ്റ് ടീം മുൻ നായകൻ തമീം ഇഖ്ബാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Published

on

ധാക്ക: പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെ ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം മുൻ നായകൻ തമീം ഇഖ്ബാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ധാക്ക പ്രീമിയർ ലീഗിൽ മുഹമ്മദൻ സ്പോർട്ടിംഗ് ക്ലബും ഷൈൻപുകുർ ക്രിക്കറ്റ് ക്ലബും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം. മുഹമ്മദൻ സ്പോർട്ടിംഗ് ക്ലബിന്റെ നായകനാണ് 36കാരനായ തമീം.

ഓപ്പണറായി ഇറങ്ങിയ താരത്തിന് മൈതാനത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെടുകയും തുടർന്ന് അടിയന്തര വൈദ്യസഹായം നൽകുകയുമായിരുന്നു. തുടർന്ന് ധാക്കയിലേക്ക് കൊണ്ടുപോകാനായി ഹെലികോപ്റ്ററിന് ശ്രമിച്ചെങ്കിലും നില ഗുരുതരമായതിനാൽ ഫാസിലതുനൈസ ആശുപത്രിയിലേക്ക് മാറ്റുക യായിരുന്നു.
ആശുപത്രിയിലെ പരിശോധനകൾക്ക് ശേഷം കളിക്കളത്തിലേക്ക് മടങ്ങാൻ തമീം ആവശ്യപ്പെട്ടതായും മടങ്ങുന്നതിനിടെ ആംബുലൻസിൽവച്ച് ഹൃദയാഘാതം സംഭവിച്ചു. തമീമിൻ്റെ സ്ഥിതി അതീവ ഗുരുതരമാണെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ ചീഫ് ഫിസിഷ്യൻ ഡോ. ദേബാഷിഷ് ചൗധരി അറിയിച്ചു. തുടർചികിത്സയ്ക്കായി ധാക്കയിലേക്ക് മാറ്റാനുള്ള ശ്രമങ്ങളും തുടരുകയാണ്.

Advertisement
inner ad

ബംഗ്ലാദേശിന്റെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ തമീം ഇഖ്ബാൽ ദേശീയ ടീമിനായി 70 ടെസ്റ്റുകളും 243 ഏകദിനങ്ങളും 78 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഈ വർഷം ജനുവരിയിൽ ഇഖ്ബാൽ രണ്ടാം തവണയും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. നേരത്തെ, 2023 ജൂലൈയിൽ, ഇഖ്ബാൽ വിരമിക്കൽ പ്രഖ്യാപനം നടത്തിയിരുന്നെങ്കിലും അന്നത്തെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഇടപെടലിനെത്തുടർന്ന് 24 മണിക്കൂറിനുള്ളിൽ തൻ്റെ തീരുമാനം മാറ്റുകയായിരുന്നു.

Advertisement
inner ad
Continue Reading

Featured

കെഎസ്‌ഇബി ഉദ്യോഗസ്ഥൻ ഓഫീസില്‍ കുഴഞ്ഞുവീണു മരിച്ചു

Published

on

കോട്ടയം: കെഎസ്‌ഇബി ഉദ്യോഗസ്ഥൻ ഓഫീസില്‍ കുഴഞ്ഞുവീണു മരിച്ചു. ചെമ്പ് കെഎസ്‌ഇബി ഓഫീസിലാണ് സംഭവം. 45കാരനായ അനില്‍ കുമാറാണ് മരിച്ചത്. ചെമ്പ് കെഎസ്‌ഇബി ഓഫീസിലെ ലൈൻമാനായിരുന്നു അനില്‍.രാവിലെ ഓഫീസില്‍ വച്ച്‌ അനില്‍ കുഴഞ്ഞു വീണതോടെ മറ്റ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയം. ഭാര്യ: രശ്മി, മക്കള്‍: ശ്രീഹരി, നവ്യശ്രീ

Continue Reading

Featured

ഐബി ഉദ്യോഗസ്ഥയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥയാണ് മരിച്ചത്

Published

on

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥ മേഘ(24)ആണ് മരിച്ചത്.പത്തനംതിട്ട സ്വദേശിയാണ് മേഘ. ചാക്ക റെയില്‍വേ ട്രാക്കില്‍ മേഘയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ജോലി കഴിഞ്ഞ് ഇന്ന് രാവിലെ വിമാനത്താളത്തില്‍ നിന്നും മടങ്ങിയതായിരുന്നു. എന്താണ് മരണത്തിന് കാരണമെന്ന് വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

Featured