ഇരുചക്രവാഹനങ്ങളില്‍ കുട്ടികള്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കുന്നു

ന്യൂഡൽഹി : ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്ന കുട്ടികൾക്കും ഹെൽമെറ്റ് നിർബന്ധമാക്കനൊരുങ്ങി കേന്ദ്രസർക്കാർ. ബിഐഎസ് മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ഹെൽമെറ്റ് ഇനിമുതൽ കുട്ടികൾക്കും നിർബന്ധമാകും. 9 മാസത്തിനും നാലു വയസിനും ഇടയ്ക്കുള്ള കുട്ടികൾ ശരിയായ പാകത്തിലുള്ള ഹെൽമറ്റ് ധരിച്ചിരിക്കണമെന്ന് വാഹനം ഓടിക്കുന്നയാൾ ഉറപ്പുവുത്തണം. കേന്ദ്ര ഗതാഗതമന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപനത്തിലാണ് നിർദ്ദേശം.

കുട്ടികളെ ഒപ്പം കൂട്ടി ഓടിക്കുന്ന വാഹനത്തിന്റെ വേഗത മണിക്കൂറിൽ 40 കിലോമീറ്ററിൽ അധികമാകാൻ പാടില്ലെന്നും കേന്ദ്രം വ്യക്തമാക്കി. ഇരുചക്രവാഹനത്തിൽ യാത്രചെയ്യുന്ന നാലുവയസിൽ താഴെയുള്ള കുട്ടികളെ സുരക്ഷാ ബെൽറ്റുമായി ബന്ധിപ്പിച്ചിരിക്കണമെന്നും നിർദേശമുണ്ട്. വാഹനാപകടത്തിൽ നിരവധി കുട്ടികൾക്ക് പരിക്കേൽക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നടപടി. ഒരു വർഷത്തിനുള്ളിൽ നിയമത്തിന്റെ അന്തിമരൂപം പുറത്തിറക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്.കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സുരക്ഷാ നിർദേശങ്ങൾ.

Related posts

Leave a Comment