Connect with us
48 birthday
top banner (1)

Global

മുഖ്യമന്ത്രിക്ക് പറക്കാനുള്ള ഹെലികോപ്റ്റർ തിരുവനന്തപുരത്തെത്തി, പ്രതിമാസ ചെലവ് 80 ലക്ഷം

Avatar

Published

on

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ യാത്രയ്ക്കും പൊലീസിൻറെ ആവശ്യങ്ങൾക്കുമായി സംസ്ഥാന സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്റ്റർ തിരുവനന്തപുരത്തെത്തി. സുരക്ഷാ കാര്യങ്ങൾ വിലയിരുത്തുന്നതിനു വേണ്ടിയാണ് ഇന്നലെ വൈകിട്ടോടെ ഹെലികോപ്റ്റർ തിരുവനന്തപുരം എസ്.എ.പി ഗ്രൗണ്ടിലെത്തിയത്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ചിപ്സൻ ഏവിയേഷൻ കമ്പനിയുടേതാണ് ഹെലികോപ്ടർ.

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഹെലികോപ്റ്റർ വാടകയ്ക്കെടുക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിപക്ഷം രംഗത്തുവന്നെങ്കിലും തീരുമാനത്തിൽ ഉറച്ചുതന്നെ സർക്കാർ മുന്നോട്ടുപോകുകയായിരുന്നു. മാസം 20 മണിക്കൂർ പറക്കാൻ 80 ലക്ഷം രൂപയാണ് സംസ്ഥാന സർക്കാർ വാടകയായി നൽകേണ്ടുന്നത്. അധികമായി വരുന്ന ഓരോ മണിക്കൂറിനും 90,000 രൂപ നൽകണം. പൈലറ്റ് ഉൾപ്പെടെ 11 പേർക്ക് യാത്ര ചെയ്യാം. 3 വർഷത്തേക്കാണ് കരാർ. ഒന്നാം പിണറായി സർക്കാർ പവൻ ഹംസ് കമ്പനിയിൽ നിന്ന് 22.21 കോടി രൂപ ചെലവഴിച്ച് ഹെലികോപ്റ്റർ‍ വാടകയ്ക്ക് എടുത്തെങ്കിലും കാര്യമായ പ്രയോജനം ഉണ്ടായിരുന്നില്ല.

Advertisement
inner ad

അതോടെ കരാർ പുതുക്കിയുമില്ല. ശേഷം കഴിഞ്ഞ മാർച്ച് രണ്ടിനാണ് ചിപ്സനിൽ നിന്ന് ഹെലികോപ്റ്റർ വാടകയ്‌ക്കെടുക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ഹെലികോപ്റ്റർ ചാലക്കുടിയിലെ സ്വന്തം ഗ്രൗണ്ടിലായിരിക്കും പാർക്ക് ചെയ്യുക. മധ്യകേരളത്തിൽനിന്ന് ഏതു ജില്ലയിലേക്കും പോകാനുള്ള സൗകര്യം കൂടി പരിഗണിച്ചാണ് പാർക്കിംഗ് ചാലക്കുടിയിൽ മതിയെന്നു ധാരണയായത്. സുരക്ഷാ കാര്യങ്ങൾ വിലയിരുത്തിയ ശേഷം ഹെലികോപ്റ്റർ തിരികെ ചാലക്കുടിയിലേക്കു പോകും.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

മരുഭൂമിയിൽ ജോലി ചെയ്യുന്ന വർക്ക് കിറ്റ് വിതരണം നടത്തി

Published

on

കുവൈത്ത് സിറ്റി : മരുഭൂമിയിൽ ജോലി ചെയ്യുന്ന സഹോദരങ്ങൾക്ക് യൂത്ത് ഇന്ത്യ കുവൈത്തിന്റെയും കെ. ഐ. ജി കനിവിന്റെയും നേതൃത്വത്തിൽ കിറ്റ് വിതരണം നടത്തി. യൂത്ത് ഇന്ത്യ പ്രസിഡന്റ്‌ സിജിൽ ഖാൻ അധ്യക്ഷത വഹിച്ചു, കെ ഐ ജി പ്രസിഡന്റ്‌ പി. ടി ശരീഫ് സാഹിബ്‌ ഉദ്ഘാടനം ചെയ്തു. ആശംസകൾ അർപ്പിച്ചു കൊണ്ട് റസാഖ് നദ്വി, ഡോ. ശറഫുദ്ധീൻ എന്നിവർ സംസാരിച്ചു. കനിവ് കൺവീനർ ഫൈസൽ കെ. വി സമാപനം നടത്തി. കിറ്റ് വിതരണത്തിന് യൂത്ത് ഇന്ത്യ കുവൈത്ത് സോഷ്യൽ റിലീഫ് കൺവീനർ റമീസ്, ട്രഷറർ ഹസീബ്, എക്സിക്യൂട്ടീവ് അംഗം മഹനാസ് മുസ്തഫ എന്നിവർ നേതൃത്വം നൽകി. ഇരുന്നുറോളംപേർക്കാണ് ഭക്ഷ്യ വസ്തുക്കൾ, തണുപ്പ്‍ പ്രതിരോധ വസ്ത്രങ്ങൾ, മരുന്നുകൾ എന്നിവ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തത്.

Continue Reading

Global

അമേരിക്കയില്‍ ലിംഗ വൈവിധ്യം അവസാനിപ്പിക്കുമെന്ന് ഡോണള്‍ഡ് ട്രംപ്

Published

on

വാഷിങ്ടണ്‍: അമേരിക്കയില്‍ ഇനിമുതല്‍ ഔദ്യോഗിക നയമനുസരിച്ച് ആണും പെണ്ണും മാത്രമാണുണ്ടാവുകയെന്ന് 47-ാമത് അമേരിക്കന്‍ പ്രസിഡന്റായി സ്ഥാനമേറ്റ ഡോണള്‍ഡ് ട്രംപ്.

സത്യപ്രതിജ്ഞ ചെയ്ത ഉടനെ തന്നെ ലിംഗ വൈവിധ്യം അവസാനിപ്പിക്കുന്ന ഉത്തരവില്‍ ഒപ്പിടുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. അമേരിക്കന്‍ ഫെഡറല്‍ ഗവണ്‍മെന്റ് രണ്ട് ലിംഗങ്ങളെ മാത്രമേ അംഗീകരിക്കൂ, അത് ആണും പെണ്ണും മാത്രമായിരിക്കും. ട്രാന്‍സ്ജെന്‍ഡര്‍ സ്ത്രീകള്‍ കായികരംഗത്ത് പങ്കെടുക്കുന്നതിനെതിരെ നിരവധി റിപ്പബ്ലിക്കന്‍മാര്‍ ട്രാന്‍സ്ജെന്‍ഡര്‍ നിയമങ്ങള്‍ മാറ്റാന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നീക്കം നടത്തിയിരുന്നു.

Advertisement
inner ad

‘എല്ലാ പുരുഷന്മാരെയും സ്ത്രീകളുടെ കായികരംഗത്ത് നിന്ന് മാറ്റിനിര്‍ത്താന്‍’ നടപടിയെടുക്കുമെന്ന് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പുള്ള ഉദ്ഘാടന റാലിയില്‍ ട്രംപ് പറഞ്ഞിരുന്നു. അധികാരത്തിന്റെ ആദ്യ നാളുകളില്‍തന്നെ ട്രാന്‍സ്‌ജെന്‍ഡര്‍ നയം ഉടച്ചു വാര്‍ക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

അമേരിക്കന്‍ പ്രസിഡന്റായ ആദ്യ ടേമില്‍ സൈന്യത്തില്‍ സേവനമനുഷ്ഠിക്കുന്ന ട്രാന്‍സ്ജെന്‍ഡര്‍ സൈനികര്‍ക്ക് ട്രംപ് നിരോധനം പ്രഖ്യാപിക്കുകയും അവരുടെ റിക്രൂട്ട്മെന്റ് നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു. 2021ല്‍ അധികാരമേറ്റ ശേഷം ജോ ബൈഡനാണ് ഈ നയം മാറ്റിയത്. എന്നാല്‍ വന്‍ കമ്പനികളായ ആപ്പിള്‍, കോസ്റ്റോ തുടങ്ങിയവ ലിംഗ വൈവിധ്യത്തോടുള്ള പ്രതിബദ്ധത നിലനിര്‍ത്തുന്നതില്‍ ഉറച്ചുനില്‍ക്കുകയാണ്.

Advertisement
inner ad
Continue Reading

Kuwait

കെഎംസിസി പാലക്കാട്‌ ജില്ലാ സമൂഹ വിവാഹ ബ്രൗഷർ പ്രകാശനവും ഫുട്ബാൾ മേള കൂപ്പൺ ഉൽഘടനവും ചെയ്തു

Published

on

കുവൈത്ത് കെഎംസിസി പാലക്കാട്‌ ജില്ലാ കമ്മിറ്റി ഒരുക്കം 2024 2025 സമൂഹ വിവാഹം ബ്രൗഷർ പ്രകാശനവും.2ാം മത് ഉബൈദ് ചങ്ങലീരി മെമോറിയൽ ട്രോഫിക്കും, സിപി സൈദലവി (നാഫി) മെമോറിയൽ റണ്ണർ അപ്പ് ട്രോഫി ക്കും വേണ്ടിയുള്ള ഫുഡ്‌ ബോൾ മേള സീസൺ 2. റാഫിൾ കൂപ്പൺ വിതരണോൽഘാടനവും നടന്നു. കുവൈറ്റ് കെഎംസിസി സംസ്ഥാന പ്രസിഡന്റ് സയ്യിദ് നാസർ അൽ മശ്ഹൂർ തങ്ങൾ കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി മുസ്തഫ ഖാരിക്ക് നൽകിക്കൊണ്ടു ഉദ്‌ഘാടനം നിർവ്വഹിച്ചു. ജില്ലാ പ്രസിഡന്റ് അഷറഫ് അപ്പക്കാടൻ, സെക്രട്ടറി ബഷീർ തെങ്കര, ട്രഷർ അബ്ദുറസാഖ് കുമരനെല്ലൂർ, വൈസ് പ്രസിഡന്റ് മാരായ ഷിഹാബ് പൂവക്കോട്, മമ്മുണ്ണി, സെക്രട്ടറിമാരായ നിസാർ പുളിക്കൽ, സൈദലവി വിളയൂർ, സുലൈമാൻ പിലാത്തറ, ജില്ലാ സ്പോർട്സ് കൺവീനർ അൻസാർ കെ. വി., വിവിധ മണ്ടലം ഭരവഹികളായ ബഷീർ വജിദാൻ, വീരാൻ കൊപ്പം, നാസർ പറമ്പിൽ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Continue Reading

Featured