ബംഗളൂരു: ശക്തമായ മഴയെ തുടര്‍ന്ന് ബംഗളൂരുവില്‍ രണ്ടു മരണം. മഴയില്‍ വെള്ളം പൊങ്ങുകയും നഗരത്തില്‍ പലയിടത്തും വൈദ്യുത ബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്തു.ബംഗളൂരു നഗരത്തിലും ഗ്രാമ പ്രദശേങ്ങളിലും നിരവധിയിടങ്ങളില്‍ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ച് ദിവസം ശക്തമായ മഴയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഉല്ലല് ഉപനഗറില്‍ പൈപ്പ് ലൈന്‍ ജോലിചെയ്യുന്ന രണ്ടുപേരാണ് മരിച്ചത്. തൊഴിലാളികള്‍ ജോലിസ്ഥലത്തായിരുന്നു. ജോലി സ്ഥലത്തു നിന്ന് ഇവരുടെ മൃതദേഹം കണ്ടെത്തി. ഒരാള്‍ ബിഹാര്‍ സ്വദേശി ദേവ് ഭാരതും മറ്റെയാള്‍ ഉത്തര്‍ പ്രദേശ് സ്വദേശി അങ്കിത് കുമാറുമാണ് മരിച്ചത്.