Connect with us
Gold Loan - Online [1400x180] [ESFBG_103423_25_09_24]-01

Kerala

സംസ്ഥാനത്ത് ശക്തമായ മഴ; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Avatar

Published

on

തിരുവനന്തപുരംം: സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളി‍ലാണ് ഓറ‍ഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് എന്നീ ആറ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർ​ഗോഡ് ജില്ലകളിൽ നിലവിൽ മുന്നറിയിപ്പില്ല. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യ കേരളത്തിലും തെക്കന്‍ കേരളത്തിലും മലയോര മേഖലകളിലും മഴ കനക്കുമെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ) 25 – 05 – 2024 രാത്രി 11. 30 വരെ 0. 5 മുതൽ 3. 3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും വേഗത സെക്കൻഡിൽ 16 സെന്റി മീറ്ററിനും 68 സെന്റി മീറ്ററിനും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (I N C O I S) അറിയിച്ചു. തെക്കൻ തമിഴ്നാട് തീരത്ത് (കുളച്ചൽ മുതൽ കിലക്കരെ വരെ) 25 – 0 5- 2024 രാത്രി 11.30 വരെ 0.6 മുതൽ 4.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും; ആയതിന്റെ വേഗത സെക്കൻഡിൽ 22 സെന്റി മീറ്ററിനും 83 സെന്റി മീറ്ററിനും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (I N C O I S) അറിയിച്ചു.

Advertisement
inner ad

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പുലർത്തുകയും വേണ്ടിവന്നാൽ അധികൃതരുടെ നിർദേശാനുസരണം മറ്റു സ്ഥലങ്ങളിലേക്ക് മാറി താമസിക്കുകയും ചെയ്യണം. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) മറ്റ് മൽസ്യബന്ധന ഉപകരണങ്ങൾ എന്നിവ സുരക്ഷിതമാക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക എന്നിവയാണ് പ്രധാനമായുള്ള നിർദേശങ്ങൾ.

Advertisement
inner ad

Health

ഡോ. മിധുൻ എം ന് പുരസ്ക്കാരം

Published

on


തിരുവല്ല : ശ്വാസകോശ രോഗ വിദഗ്ധരുടെ ദേശീയ സംഘടന ആയ അക്കാദമി ഓഫ് പൾമണറി & ക്രിട്ടിക്കൽ കെയർ മെഡിസിൻ ( APCCM ) ൻറെ ബെസ്റ്റ് യങ്ങ് പൾമണോളജിസ്റ്റ് സ്പെഷ്യൽ ജൂറി പുരസ്കാരം നേടിയ പുഷ്പഗിരി മെഡിക്കല്‍ കോളേജ് റെസ്പിറേറ്ററി മെഡിസിൻ വിഭാഗം അസിസ്റ്റൻറ്റ് പ്രഫസ്സർ ഡോ. മിഥുൻ. എം. അക്കാദമി ഓഫ് പൾമണറി ആൻ്റ് ക്രിട്ടിക്കൽ കെയർ മെഡിസിൻ്റെ രജത ജൂബിലി സമ്മേളനത്തിൽ വെച്ച് പ്രസിഡന്റ് ഡോ. ഡേവിസ് പോൾ പുരസ്ക്കാരം സമ്മാനിച്ചു.

Continue Reading

Featured

ചരിത്രം തിരുത്തി, അച്ഛന്റെ അഭിവാദ്യമേറ്റുവാങ്ങി വൈഗ

Published

on

സംസ്ഥാനത്തെ പോളിടെക്നിക് കോളേജുകളിലേക്ക് നടന്ന വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ കെഎസ്‌യു മികച്ച മുന്നേറ്റമായിരുന്നു നടത്തിയത്. ആ കൂട്ടത്തിൽ ഏറെ ശ്രദ്ധേയമായ വിജയമായിരുന്നു കളമശ്ശേരി ഗവ.വനിതാ പോളിടെക്നിക് കോളേജിലെ കെ എസ് യു നേടിയത്. 30 വർഷത്തെ എസ്എഫ്ഐ ആധിപത്യത്തെ തകർത്തെറിഞ്ഞുകൊണ്ടാണ് കെഎസ്‌യു സ്ഥാനാർത്ഥികൾ മുഴുവൻ സീറ്റുകളിലും വിജയിച്ചത്.

വിജയിച്ച ശേഷമുള്ള കെഎസ്‌യു പ്രവർത്തകരുടെ കളമശ്ശേരി ടൗണിലൂടെയുള്ള ആഹ്ലാദപ്രകടനത്തിന്റെ ഒരു ദൃശ്യമാണ് ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്. ആഹ്ലാദപ്രകടനത്തിന് അഭിമുഖമായി കടന്നുവന്ന സ്വകാര്യ ബസ്സിലെ ഡ്രൈവർ മകളും നിയുക്ത യൂണിയൻ ചെയർപേഴ്സണുമായ വൈഗയെ അഭിവാദ്യം ചെയ്യുന്ന ദൃശ്യമാണ് ഇപ്പോൾ ഏറെ പങ്കുവെക്കപ്പെടുന്നത്. ആലുവ-എറണാകുളം റൂട്ടിലെ സ്വകാര്യ ബസ്സിലെ ഡ്രൈവറാണ് പിതാവായ ജിനുനാഥ്‌. വൈഗ മൂന്നാം വർഷ ആർക്കിടെക് ഡിപ്ലോമ വിദ്യാർഥിയാണ്. ആലുവ എടത്തല സ്വദേശിയാണ്.

Advertisement
inner ad
Continue Reading

Kerala

സെക്രട്ടേറിയറ്റിൽ സീലിംഗ് ഇളകി വീണ് അഡീഷണൽ സെക്രട്ടറിക്ക് പരിക്ക്

Published

on

തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ സീലിംഗ് ഇളകി വീണ് അഡീഷണൽ സെക്രട്ടറിക്ക് പരിക്ക്. സഹകരണ വകുപ്പ് അഡീഷണൽ സെക്രട്ടറി അജി ഫിലിപ്പിനാണ് പരിക്കേറ്റത്.
പഴയ നിയമസഭ മന്ദിരത്തിൻ്റെ മുകളിൽ പ്രവർത്തിക്കുന്ന കെട്ടിടത്തിൻ്റെ ഫാൾസ് സീലിംഗ് അടർന്ന് വീണാണ് അപകടമുണ്ടായത്. അലൂമിനിയം സീലിംഗ് ട്യൂബ് ലൈറ്റ് ഉൾപ്പെടെ തകർന്ന് വീഴുകയായിരുന്നു.. ഉച്ചയ്ക്ക് 2ന് ആയിരുന്നു സംഭവം. ഓഫീസിൽ ജോലി ചെയ്യുകയായിരുന്ന അഡീഷണൽ സെക്രട്ടറിയുടെ തലക്ക് മുകളിലേക്കാണ് സീലിംഗ് പതിച്ചത്. ഉടൻ തന്നെ അജി ഫിലിപ്പിനെജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സഹകരണ വകുപ്പിൻ്റെ അഡീഷണൽ സെക്രട്ടറിയുടെ ഓഫീസും നിയമവകുപ്പിൻ്റെ ചെറിയ ഭാഗവുമാണ് അപകട സ്ഥലത്ത് പ്രവർത്തിക്കുന്നത്

Continue Reading

Featured