Connect with us
48 birthday
top banner (1)

Kerala

സംസ്ഥാനത്ത് മഴ ശക്തം; വടക്കന്‍ ജില്ലകളില്‍ കനത്ത നാശനഷ്ടങ്ങള്‍

Avatar

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം മഴ വീണ്ടും ശക്തം. വടക്കൻ കേരളത്തിലും തെക്കൻ കേരളത്തിലും കനത്ത മഴയാണ് അനുഭവപ്പെടുന്നത്.കോഴിക്കോട് കിഴക്കൻ മലയോര മേഖലകളില്‍ പുലര്‍ച്ചെ മുതല്‍ കനത്ത മഴയാണ് പെയ്യുന്നത്. അതെസമയം പുഴകളില്‍ ജലനിരപ്പ് ഉയരുന്നുണ്ട്. കോടഞ്ചേരി ചെമ്ബുകടവ് പാലത്തില്‍ വെള്ളം കയറി. അടിവാരം കൈതപ്പൊയില്‍ പ്രദേശത്തുള്ളവർ വീടുകളില്‍ കുടുങ്ങി. കനത്തമഴയിലും ചുഴലിക്കാറ്റിലും വ്യാപകനാശനഷ്ടങ്ങള്‍ റിപ്പോർട്ട് ചെയ്തു.താമരശേരി അമ്ബായത്തോട് മേഖലയില്‍ ഏഴ് വീടുകള്‍ തകർന്നു. മരങ്ങളും കടപുഴകി വീണു. കൃഷിനാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ന് പുലർച്ചെയാണ് പ്രദേശത്ത് ചുഴലിക്കാറ്റുണ്ടായത്.കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലും മഴക്കെടുതി രൂക്ഷമാണ്. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകിയതിനെത്തുടര്‍ന്ന് പലയിടത്തും ഗതാഗതം തടസപ്പെട്ടു.ഇടുക്കിയിലും എറണാകുളത്തും തിരുവനന്തപുരത്തും രാവിലെ മുതല്‍ മഴ ശക്തമായിരുന്നു. മലയോരമേഖലകളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ മലയോരമേഖലകളിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.മഴ ശക്തമായതോടെ മാട്ടുപ്പെട്ടി, കല്ലാർകുട്ടി, പാംബ്ല ഡാമുകളുടെ ഷട്ടറുകള്‍ തുറന്നിരുന്നു. ഇടുക്കി ഡാമിലെ ജലനിരപ്പ് 2360 അടിയിലെത്തിയിട്ടുണ്ട്. മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 130 അടിയാണ്. തിരുവനന്തപുരത്തും വിവിധ മേഖലകളില്‍ ശക്തമായ മഴയും കാറ്റും അനുഭവപ്പെട്ടത്. ഇടവിട്ട് ശക്തമായ മഴയാണ് രാവിലെ മുതല്‍ അനുഭവപ്പെടുന്നത്.പുത്തുമല കാഷ്മീർ ദ്വീപിലെ മൂന്നു കുടുംബങ്ങളെയും മുണ്ടക്കൈ പുഞ്ചിരിമട്ടം കോളനിയിലെ അഞ്ചു കുടുംബങ്ങളെയും മുൻകരുതല്‍ എന്ന നിലയ്ക്ക് ക്യാമ്ബുകളിലേക്ക് മാറ്റി. അഗ്നിശമന സേന സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.മേപ്പാടിയില്‍ മൂന്ന് സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. വെള്ളാർമല വിഎച്ച്‌എസ്‌സി സ്കൂള്‍, മുണ്ടക്കൈ യുപി സ്കൂള്‍, പുത്തുമല സ്കൂള്‍ എന്നിവയ്ക്കാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ബാണാസുര സാഗർ ഡാമിലേക്ക് നീരൊഴുക്ക് കൂടിയിട്ടുണ്ട്.മലപ്പുറത്തും മലയോര മേഖലയില്‍ മഴ കനത്തതിനാല്‍ പുഴകള്‍ നിറഞ്ഞൊഴുകുകയാണ്. ചാലിയാർ പുഴയില്‍ ജലനിരപ്പ് ഉയർന്നതോടെ പുഴയ്ക്കു സമീപം താമസിക്കുന്നവർക്ക് റവന്യൂ ഉദ്യോഗസ്ഥർ ജാഗ്രത നിർദേശം നല്‍കിയിട്ടുണ്ട്.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

‘ടിപി ശ്രീനിവാസനെ അടിച്ചത് തെറ്റായ കാര്യമാണെന്ന് തോന്നുന്നില്ല, മാപ്പ് പറയേണ്ട കാര്യമില്ല’; പി എം ആർഷോ

Published

on

തിരിവനന്തപുരം: ടിപി ശ്രീനിവാസനെ എസ്എഫ്ഐ നേതാവ് തല്ലിയതിനെ ന്യായീകരിച്ച് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ. ശ്രീനിവാസൻ തെറി പറഞ്ഞതുകൊണ്ടാണ് ഒരു വിദ്യാർത്ഥി തല്ലിയത്. അതിന് എസ്എഫ്‌ഐ മാപ്പ് പറയേണ്ട കാര്യമില്ലെന്നും ആർഷോ മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ടിപി ശ്രീനിവാസനെ 2016 ലാണ് എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ചത്. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ സ്വകാര്യവൽക്കരിക്കാനുള്ള ശ്രമം നടത്തുന്നു എന്ന് ആരോപിച്ചാണ് ആഗോള വിദ്യാഭ്യാസ ഉച്ചകോടിക്കിടെ എസ്എഫ്ഐ പ്രവർത്തകർ ടിപി ശ്രീനിവാസനെ മുഖത്തടിച്ചു വീഴ്ത്തിയത്. കാമിനി ശരത് (23) എന്ന ജെ എസ് ശരത് എന്ന എസ്എഫ്ഐ നേതാവാണ് ടിപി ശ്രീനിവാസനെ ആക്രമിക്കുന്നതിന് നേതൃത്വം നൽകിയത്. വധശ്രമക്കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ നേരത്തെ പ്രതികൂടിയാണ് ഇയാൾ.

വിദേശ സർവകലാശാലകൾക്ക് കേരളത്തിൽ അനുമതി നൽകുന്നത് സംബന്ധിച്ച് ചർച്ചയ്ക്കു വഴിവെച്ചു എന്ന് ആരോപിച്ചാണ് മർദനത്തിന് കാരണം. അതേസമയം ഉന്നത വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ സർവകശാലകൾ സ്ഥാപിക്കുന്നത് സംബന്ധിച്ച് ഇടതു സർക്കാരിന്റെ നയമാറ്റത്തിന് പിന്നാലെ പിന്നാലെയാണ് ആക്രമിച്ച സംഭവം വീണ്ടും ചർച്ചയായത്. അദ്ദേഹം നേരിട്ട മർദനത്തിന് ന്യായീകരണവുമായി എത്തിയിരിക്കുകയാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ. ശ്രീനിവാസൻ തന്തയ്ക്ക് വിളിച്ചതുകൊണ്ടാണ് തല്ലിയത് എന്ന ന്യായമാണ് ഇപ്പോൾ നിരത്തുന്നത്. അദ്ദേഹത്തെ ആക്രമിച്ച പ്രതി ശരത്തിനെ സഹകരണ മേഖലയിൽ ജോലി നൽകുകയും പാർട്ടിയിൽ ഉന്നത സ്ഥാനം നൽകുകയും ചെയ്ത സിപിഎം നടപടിക്കെതിരെ രൂക്ഷ വിമർശനം അടുത്തിടെ ഉയർന്നിരുന്നു.

Advertisement
inner ad
Continue Reading

Ernakulam

പാതിവല തട്ടിപ്പ് കേസിൽ വ്യാജവാർത്ത; റിപ്പോർട്ടർ ചാനലിനെതിരെ വക്കീൽ നോട്ടീസയച്ച് മാത്യു കുഴൽനാടൻ എംഎൽഎ

Published

on

കൊച്ചി: വ്യാജ വാർത്ത നൽകിയതുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ചാനലിനെതിരെ വക്കീൽ നോട്ടീസ് അയച്ച് മാത്യു കുഴൽനാടൻ എംഎൽഎ. പാതിവില തട്ടിപ്പ് കേസിലെ മുഖ്യപ്രതി അനന്തുകൃഷ്ണൻ മാത്യു കുഴൽനാടിന് ഏഴു ലക്ഷം രൂപ നൽകി എന്നായിരുന്നു റിപ്പോർട്ടർ ചാനലിൽ വന്ന വാർത്ത. തനിക്കെതിരെ നൽകിയ അടിസ്ഥാനരഹിതമായ വാർത്ത പിൻവലിച്ച് നിരുപാധികം മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടാണ് മാത്യു കുഴൽനാടൻ എംഎൽഎ വക്കീൽ നോട്ടീസ് അയച്ചത്. ഒരാഴ്ചയ്ക്കകം നടപടി ഉണ്ടായില്ലെങ്കിൽ സിവിൽ, ക്രിമിനൽ മാനനഷ്ട കേസുമായി മുന്നോട്ടു പോകുമെന്നും വക്കീൽ നോട്ടീസിൽ മാത്യു കുഴൽനാടൻ മുന്നറിയിപ്പ് നൽകി.

വാർത്താ അടിസ്ഥാനവിഹിതമാണെന്ന് നേരത്തെ തന്നെ മാത്യു കുഴൽനാടൻ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വക്കീൽ നോട്ടീസ് അയച്ചത്. മാത്യു കുഴൽനാടന് പണം കൊടുത്തിട്ടില്ലെന്ന് അനന്തുകൃഷ്ണനും മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചിരുന്നു.

Advertisement
inner ad
Continue Reading

Kerala

വയനാട് സാമ്പത്തിക പാക്കേജിന് പകരം വായ്പ അനുവദിച്ച കേന്ദ്രസർക്കാർ നിലപാട്; കേരളത്തോടുള്ള വെല്ലുവിളി; പ്രതിപക്ഷ നേതാവ്

Published

on

തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പുനരധിവാസ പ്രവർത്തനങ്ങൾക്കായി പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്നതിന് പകരം 529.50 കോടി രൂപ വായ്പ അനുവദിച്ച കേന്ദ്ര സർക്കാർ നടപടി കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയും പരിഹാസവുമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ജീവനും ജീവനോപാദികളും നഷ്ടപ്പെട്ട് നിസഹായരായി നിൽക്കുന്ന ഒരു ജനതയെയാണ് കേന്ദ്രസർക്കാർ വെല്ലുവിളിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പ്രതിപക്ഷ നേതാവിന്റെ വാക്കുകൾ പൂർണരൂപം

Advertisement
inner ad

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പുനരധിവാസ പ്രവർത്തനങ്ങൾക്കായി പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്നതിന് പകരം 529.50 കോടി രൂപ വായ്പ അനുവദിച്ച കേന്ദ്ര സർക്കാർ നടപടി കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയും പരിഹാസവുമാണ്. കാലിനടിയിലെ മണ്ണ് തന്നെ ഒലിച്ചു പോയി, ജീവനും ജീവനോപാദികളും നഷ്ടപ്പെട്ട് നിസഹായരായി നിൽക്കുന്ന ഒരു ജനതയെയാണ് വെല്ലുവിളിക്കുന്നതെന്നത് കേന്ദ്ര സർക്കാർ മറക്കരുത്.

50 വർഷത്തേക്കുള്ള വായ്പാ പദ്ധതിയിൽ ഉൾപ്പെടുത്തി 16 പദ്ധതികൾക്കായി അനുവദിച്ചിരിക്കുന്ന പലിശരഹിത വായ്പ മാർച്ച് 31-ന് മുൻപ് വിനിയോഗിക്കണമെന്നതാണ് നിർദ്ദേശം. ഇത് അപ്രായോഗികമാണ്. കേരളത്തെ സഹായിച്ചെന്നു വരുത്തിതീർത്ത് ശ്വാസം മുട്ടിക്കാനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമം.

Advertisement
inner ad

പ്രകൃതി ദുരന്തങ്ങളുണ്ടായ മറ്റു സംസ്ഥാനങ്ങളെ സാമ്പത്തികമായി സഹായിച്ച അതേ സർക്കാരാണ് കേരളത്തിന് അർഹതപ്പെട്ട ധനസഹായം പോലും നിഷേധിക്കുന്നത്. വായ്പയല്ല, 2000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജാണ് കേന്ദ്ര സർക്കാർ കേരളത്തിന് അനുവദിക്കേണ്ടത്. അത് നൽകാനുള്ള ഭരണഘടനാപരമായ ബാധ്യതയും കേന്ദ്ര സർക്കാരിനുണ്ട്. ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറൽ കെട്ടുറപ്പിനെ തന്നെ ഇല്ലാതാക്കുന്ന നടപടിയാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്.

വയനാട്ടിലെ ജനങ്ങളോടും കേരളത്തോടുമുള്ള കേന്ദ്ര സർക്കാരിന്റെ മനുഷ്യത്വ രഹിതമായ അവഗണന ഒരിക്കലും നീതീകരിക്കാവുന്നതല്ല. കേരളത്തോടുള്ള നിലപാട് തിരുത്താൻ കേന്ദ്ര സർക്കാർ അടിയന്തിരമായി തയാറാകണം. കേന്ദ്ര സർക്കാർ നിലപാടിനെതിരെ ജനങ്ങളെ അണിനിരത്തി യു.ഡി.എഫ് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും

Advertisement
inner ad
Continue Reading

Featured