ആന്ധ്രയിൽ കനത്ത മഴ; 17 മരണം, 100 പേർ ഒലിച്ചുപോയി

കട്ടപ്പ: കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെളളപ്പൊക്കത്തില്‍ ആന്ധ്രാപ്രദേശില്‍ 17 പേര്‍ മരിക്കുകയും നൂറോളം പേര്‍ ഒലിച്ചു പോവുകയും ചെയ്തു. തിരുപ്പതിയില്‍ നൂറുകണക്കിനു തീര്‍ഥാടകരാണ് വെളളപ്പൊക്കത്തില്‍ കുടുങ്ങി കിടക്കുന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്.
വെളളപ്പൊക്കത്തെ തുടര്‍ന്നു ക്ഷേത്രം സ്ഥിതിചെയ്യുന്ന തിരുമലയിലേക്കുളള ഘട്ട് റോഡും നടപ്പാതയും അടച്ചു. തിരുപ്പതിയുടെ സമീപ പ്രദേശത്തുളള സ്വര്‍ണ്ണമുഖി നദി കരക്കവിഞ്ഞൊഴുകുകയാണ്. ജലസംഭരണികള്‍ നിറഞ്ഞൊഴുകി. പലയിടത്തുമായി നിരവധി ആളുകളാണ് കുടുങ്ങി കിടക്കുന്നത്. കഴിഞ്ഞ ദിവസം മൂന്നു ബസുകള്‍ ഒഴുക്കില്‍പ്പെട്ടു 12 പേര്‍ മരിച്ചിരുന്നു. 18 ഓളം പേരെ കാണാതായിട്ടുണ്ട്.
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം രൂപപ്പെട്ടതിനെത്തുടര്‍ന്നാണ് ആന്ധ്രയുടെ കിഴക്കന്‍ ജില്ലകളില്‍ വെളളപ്പൊക്കം രൂക്ഷമായതു. തിരുപ്പതി ക്ഷേത്രം, വെങ്കടേശ്വര ക്ഷേത്രം, ആഞ്ജനേയ ക്ഷേത്രം എന്നിവടങ്ങളില വെളളക്കെട്ട് രൂക്ഷമാണ്. തിരുപ്പതിയിലേക്കുളള വിമാനങ്ങള്‍ ഹൈദരാബാദിലേക്കും ബെംഗളൂരുവിലേക്കും വഴിതിരിച്ചുവിട്ടു.

Related posts

Leave a Comment