Connect with us
48 birthday
top banner (1)

Ernakulam

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; എറണാകുളത്തും കോട്ടയത്തും റെഡ് അലർട്ട്

Avatar

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപക മഴ തുടരുന്ന സാഹചര്യത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ശക്തമായ മഴ തുടരുന്ന എറണാകുളം ജില്ലയും കോട്ടയത്തും റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. വയനാട് കണ്ണൂർ കാസർകോട് ഒഴികെയുള്ള മറ്റു ജില്ലകളിൽ കനത്ത മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

ചെറു മേഘവിസ്ഫോടനം ഉണ്ടായ കൊച്ചി നഗരത്തിൽ വെള്ളക്കെട്ട് രൂക്ഷമാണ്. കൊച്ചി നഗരസഭാ മേഖലയിലും തൃക്കാക്കര, കളമശേരി, തൃപ്പൂണിത്തുറ മുൻസിപ്പാലിറ്റികളിലുളളവരേയുമാണ് ഏറെ ബാധിച്ചത്. എറണാകുളം ബൈപ്പാസിലടക്കം ഗതാഗതക്കുരുക്ക് രൂക്ഷമായി. കൊച്ചി ഇൻഫോപാർക്കിൽ വെളളക്കെട്ടിനെത്തുടർന്ന് ഐ ടി സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് സമയത്ത് എത്താനായില്ല. നഗരത്തോട് ചേർന്ന താഴ്ന്ന മേഖലകളിലെ വീടുകളിലും വെളളം കയറി. ഫോർട്ടുകൊച്ചിയിൽ കെ എസ് ആർ ടി സി ബസിന് മുകളിലേക്ക് മരം വീണെങ്കിലും ആർക്കും പരിക്കില്ല. കളമശേരിയിൽ വെളളം ഉയർന്നതോടെ ഒറ്റപ്പെട്ടുപോയവരെ ഫയർ ഫോഴ്സ് എത്തി രക്ഷപെടുത്തി.

Advertisement
inner ad

അതേസമയം കനത്ത മഴയിൽ സംസ്ഥാനത്ത് ഇന്ന് മാത്രം മൂന്ന് മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത. ശക്തമായ മഴയിലും കാറ്റിലും വീട്ട് മുറ്റത്ത് നിന്ന തെങ്ങ് ദേഹത്തേക്ക് വീണ് യുവാവ് മരിച്ചു. ആലപ്പുഴ കുളങ്ങര ധർമ്മപാലന്റെ മകൻ അരവിന്ദ് ആണ് മരിച്ചത്. മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി എബ്രഹാമാണ് മരിച്ചത്. എറണാകുളം വേങ്ങൂരിൽ കുളിക്കാൻ ഇറങ്ങിയ പത്താം ക്ലാസ് വിദ്യാർത്ഥി തോട്ടിൽ മുങ്ങി മരിച്ചു. ഐക്കരക്കുടി ഷൈബിന്റെ മകൻ എൽദോസ് ആണ് മരിച്ചത്.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Ernakulam

തൃപ്പൂണിത്തുറയിൽ ഫ്ലാറ്റിന്റെ 26-ാം നിലയിൽ നിന്ന് വീണ് വിദ്യാർഥി മരിച്ചു

Published

on

കൊച്ചി: എറണാകുളം തൃപ്പൂണിത്തുറ ഇരുമ്പനത്ത് ഫ്ലാറ്റിൽ നിന്ന് വീണ് വിദ്യാർഥി മരിച്ചു. ഇരുമ്പനം സ്വദേശി മിഹിൽ (15) ആണ് മരിച്ചത്. തൃപ്പൂണിത്തുറ പൊലീസ് കേസെടുത്തു. ബുധനാഴ്ച വൈകുന്നേരം നാലുമണിയോടെയായിരുന്നു അപകടമുണ്ടായത്. 42 നിലയുള്ള ആഢംബര ഫ്ലാറ്റിന്റെ 26-ാം നിലയിൽ നിന്നായിരുന്നു ഒൻപതാം ക്ലാസ് വിദ്യാർഥി താഴേക്ക് വീണത്.

Continue Reading

Ernakulam

‘സ്വാധീനമുള്ളവർക്ക് എന്തുമാകാമെന്ന ധാരണ വേണ്ട’; സെക്രട്ടറിയേറ്റിനു മുമ്പില്‍ മുഖ്യമന്ത്രിയുടെ കൂറ്റൻഫ്ലെക്സ് ; രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Published

on

തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുമ്പില്‍ ഇടത് സര്‍വ്വീസ് സംഘടന മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഫ്ലെക്സ് സ്ഥാപിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. സംഘടന ചെയ്തത് ഗുരുതര തെറ്റാണെന്ന് ഹൈക്കോടതി പറഞ്ഞു. സംഘടനാ ഭാരവാഹികളെ സസ്പെന്‍ഡ് ചെയ്യുകയാണ് വേണ്ടത്. ഇവര്‍ക്കെതിരെ എന്ത് നടപടിയെടുത്തുവെന്ന് സര്‍ക്കാര്‍ ഒരാഴ്ചക്കുള്ളില്‍ അറിയിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍റേതാണ് പരാമർശം. സംഘടനയുടെ പ്രസിഡന്റും സെക്രട്ടറിയും അഡീഷണൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി റാങ്കിലുള്ളവരാണെന്നത് അതീവഗൗരവത്തോടെ കാണുന്നു. ഇതുസംബന്ധിച്ച് പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിക്കാൻ സംസ്ഥാന പൊലീസ് മേധാവിക്ക് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദ്ദേശം നൽകി. ഇതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ഒരാഴ്ചയ്ക്കകം നൽകണം

തിരുവനന്തപുരം കോർപ്പറേഷൻ ബോർഡ് നീക്കം ചെയ്‌തെങ്കിലും നിയമലംഘനം നിസാരമായി കാണാനാവില്ല.ബോർഡ് മാറ്റിയതിന് എന്ത് ചെലവുവന്നു എന്നതിലടക്കം വിശദീകരണം നൽകണം. സർക്കാരിന്റെയും കോടതിയുടെയും ഉത്തരവുകൾ ജനസേവകരായ സർക്കാർ ഉദ്യോഗസ്ഥർ തന്നെ പാലിക്കാത്തത് ദയനീയമാണെന്നും ഉദ്യോഗസ്ഥർ നിയമലംഘനം നടത്തുമ്പോൾ കോടതിക്ക് നോക്കിയിരിക്കാനാവില്ലെന്നും ഇവരെ സസ്‌പെൻഡ് ചെയ്യുകയാണ് വേണ്ടതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരാമർശിച്ചു.സെക്രട്ടേറിയറ്റിൽ എന്ത് നടക്കുന്നുവെന്ന് സർക്കാരിന് അറിയില്ലേ? ഈ രാജ്യം ഇവരുടെ മാത്രമല്ല, തലസ്ഥാന നഗരത്തിൽ സ്വാധീനമുള്ളവർക്ക് എന്തുമാകാമെന്ന ധാരണ വേണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി

Advertisement
inner ad
Continue Reading

Ernakulam

സമാധി വിവാദം; മരണ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് ഹൈക്കോടതി; പോലീസിന് പരിശോധനുമായി മുന്നോട്ടുപോകാം

Published

on

കൊച്ചി: നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ സമാധി വിവാദത്തിൽ കുടുംബത്തിന് തിരിച്ചടി. സ്ലാബ് പൊളിച്ച്‌ പരിശോധിക്കാനുള്ള സർക്കാർനീക്കം തടയണമെന്ന് ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. മരിച്ചു എന്നു പറയുന്നു, എങ്കില്‍ മരണ സർട്ടിഫിക്കറ്റ് എവിടെയെന്നായിരുന്നു കോടതിയുടെ ചോദ്യം. അങ്ങനെ ഒരു മരണസർട്ടിഫിക്കറ്റ് ഇല്ല എന്ന് ഹർജിക്കാരിയായ ഗോപാന്‍ സ്വാമിയുടെ സുലോചന കോടതിയെ അറിയിച്ചു. മരണസര്‍ട്ടിഫിക്കറ്റ് ഇല്ല എങ്കില്‍ അസ്വാഭാവിക മരണമായി കണക്കാക്കേണ്ടി വരുമെന്ന് കോടതി അറിയിച്ചു. ഇത് കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പോലീസോ സർക്കാരോ നടത്തുന്നത്. അതിലിടപെടാന്‍ കോടതിക്ക് ആവില്ലെന്ന് വ്യക്തമാക്കി. ജസ്റ്റിസ് സി. എസ്. ഡയസിന്റെ ബഞ്ചാണ് വിഷയം പരിഗണിച്ചത്.
ഒരാളെ കാണാതായാല്‍ അയാളെവിടെ പോയി എന്ന് അന്വേഷിക്കേണ്ട ചുമതല ഇവിടുത്തെ ഭരണസംവിധാനങ്ങള്‍ക്കുണ്ട്. അതാണ് അവർ ചെയ്തുകൊണ്ടിരിക്കുന്നത്. അക്കാര്യത്തില്‍ ഇടപെടേണ്ട ബാധ്യത ഇല്ല. മരണ സർട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ സർക്കാരിന്റെ എല്ലാ നടപടികളും നിർത്തിവെയ്ക്കാൻ ഇപ്പോള്‍ ആവശ്യപ്പെടാമെന്ന് കോടതി പറഞ്ഞു. അത് ഹാജരാക്കുന്നില്ലെങ്കില്‍ സ്വാഭാവികമായും അത് പരിശോധിക്കേണ്ട ബാധ്യതയുണ്ട്. അതുകൊണ്ടുതന്നെ നിലവിലുള്ള അന്വേഷണത്തില്‍ ഇടപെടാന്‍ കോടതി ഉദ്ദേശിക്കുന്നില്ല. അതവര്‍ക്ക് തുടരാം. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി തിരുവനന്തപുരം കളക്ടര്‍, ആർടിഒ അടക്കമുള്ള എതിർകക്ഷികള്‍ക്ക് നോട്ടീസ് അയയ്ക്കാനും നിർദേശം നല്‍കി. പോലീസിനും ജില്ലാഭരണകൂടത്തിനും നടപടികളുമായി മുന്നോട്ടുപോകാം. അതില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പറഞ്ഞ കോടതി കേസ് അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും.

Continue Reading

Featured