Connect with us
48 birthday
top banner (1)

Ernakulam

കനത്ത മഴയിൽ കൊച്ചിയിൽ വെള്ളക്കെട്ട് രൂക്ഷം; പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു

Avatar

Published

on

കൊച്ചി: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമായി തുടരുകയാണ്. എംജി റോഡ്, ഇന്‍ഫോ പാര്‍ക്ക് തുടങ്ങിയ ഇടങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. പലയിടത്തും ഗതാഗതകുരുക്കും രൂക്ഷമാണ്. ആലുവ-ഇടപ്പള്ളി റോഡിലും സഹോദരന്‍ അയ്യപ്പന്‍ റോഡിലും വെള്ളക്കെട്ട് രൂക്ഷമാണ്. വൈറ്റില, കളമശ്ശേരി, പാലാരിവട്ടം എന്നിവിടങ്ങളില്‍ ഗതാഗത കുരുക്ക് ഉണ്ടാകുന്നുണ്ട്. കൂത്താട്ടുകുളം- ഫോര്‍ട്ട് കൊച്ചി കെഎസ്ആര്‍ടിസി ബസിന് മുകളില്‍ മരം വീണു. ആര്‍ക്കും പരിക്കില്ല.

സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയുള്ള ജില്ലകളില്‍ യെല്ലോ അലർട്ടാണ്.
സംസ്ഥാനത്ത് ഇത്തവണ കാലവര്‍ഷ സീസണില്‍ സാധാരണയേക്കാള്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതുക്കിയ മണ്‍സൂണ്‍ പ്രവചനം.

Advertisement
inner ad

Ernakulam

ചേന്ദമംഗലം കൂട്ടക്കൊല; പ്രതി ഋതു ജയനെ റിമാൻഡ് ചെയ്തു

Published

on

കൊച്ചി: ചേന്ദമംഗലം കൂട്ടക്കൊലപാതക കേസില്‍ പ്രതി ഋതു ജയനെ റിമാന്‍ഡ് ചെയ്തു. പ്രതിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചിരുന്നു. കോടതി അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് വടക്കേക്കര പൊലീസിന് നല്‍കിയിരുന്നത്. ഇന്ന് പറവൂര്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്യാനുളള ഉത്തരവ് നല്‍കി. ഇന്നലെ പ്രതിയെ കൊലപാതകം നടന്ന വീട്ടിലും സ്വന്തം വീട്ടിലുമെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.

Continue Reading

Ernakulam

സംവിധായകന്‍ ഷാഫി ഗുരുതരാവസ്ഥയില്‍

Published

on


കൊച്ചി: സംവിധായകന്‍ ഷാഫി ഗുരുതരാവസ്ഥയില്‍.എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സ്യയിലാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇപ്പോള്‍ അദ്ദേഹത്തന്റെ ജീവന്‍ നിലനിര്‍ത്തുന്നത്. ആന്തരീക രക്തസ്രാവത്തെ തുടര്‍ന്ന് ഈ മാസം 16നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Continue Reading

Ernakulam

ചേന്ദമംഗലം കൂട്ടക്കൊലപാതകം: പ്രതി ഋതുവിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

Published

on


കൊച്ചി: ചേന്ദമംഗലം കൂട്ടക്കൊലപാതക കേസില്‍ പ്രതി ഋതുവിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. രാവിലെ ഋതുവിനെ കോടതിയില്‍ ഹാജരാക്കും. കൊലപാതകം നടന്ന വീട്ടിലെത്തിച്ച് ഇന്നലെ ഋതുവിന്റെ തെളിവെടുപ്പ് നടത്തിയിരുന്നു. സമീപത്തുള്ള ഋതുവിന്റെ വീട്ടിലും തെളിവെടുപ്പ് നടന്നു.

പറവൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് വടക്കേക്കര പൊലീസിന് നല്‍കിയത്. മൂന്നുദിവസം വിശദമായ ചോദ്യം ചെയ്യലും ഐഡന്റിഫിക്കേഷനും നടന്നു. ശേഷമായിരുന്നു സ്ഥലത്ത് എത്തിച്ചുള്ള തെളിവെടുപ്പ്. ജനരോഷം ഉണ്ടാകുമെന്ന സൂചനയില്‍ അതിരാവിലെ ആയിരുന്നു തെളിവെടുപ്പ്.

Advertisement
inner ad

ആക്രമണത്തില്‍ കൊല്ലപ്പെട്ട വിനിഷയുടെ മക്കള്‍ ഋതുവിനെ തിരിച്ചറിഞ്ഞു. ആറും പതിനൊന്നും വയസ്സുള്ള പെണ്‍കുട്ടികളാണ് കേസിലെ പ്രധാന സാക്ഷികള്‍. കുട്ടികളുടെ മൊഴി കഴിഞ്ഞദിവസം പൊലീസ് രേഖപ്പെടുത്തിയിരുന്നു. ചികിത്സയിലുള്ള ജിതിന്‍ വെന്റിലേറ്ററില്‍ തുടരുകയാണ്.

ജനുവരി 18-നാണ് ചേന്ദമംഗലത്ത് നാടിനെ നടുക്കിയ കൂട്ടക്കൊല നടന്നത്. പേരേപ്പാടം കാട്ടിപ്പറമ്പില്‍ വേണു (69), ഭാര്യ ഉഷ (62), മകള്‍ വിനീഷ (32) എന്നിവരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഇവരുടെ അയല്‍വാസിയാണ് ഋതു. ഇയാളുടെ ആക്രമണത്തില്‍ വിനീഷയുടെ ഭര്‍ത്താവ് ജിതിന്‍ ബോസിന് തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. തന്റെ കുടുംബത്തെ നിരന്തരം ആക്ഷേപിച്ചതും സഹോദരിയെ പറ്റി ജിതിന്‍ ബോസ് മോശമായി സംസാരിച്ചതുമാണ് കൂട്ടക്കൊല നടത്താനുള്ള കാരണമെന്നായിരുന്നു ഋതു ജയന്റെ വാദം.

Advertisement
inner ad
Continue Reading

Featured