Connect with us
48 birthday
top banner (1)

Idukki

ഇടുക്കിയിൽ ശക്തമായ മഴയും ഉരുൾപൊട്ടലും; ശാന്തൻപാറയ്ക്ക് സമീപം പേത്തൊട്ടിയിൽ ഉരുൾപൊട്ടി; ഒരു മരണം

Avatar

Published

on

ഇടുക്കി: ഇടുക്കി ശാന്തൻപാറ ചേരിയാറിൽ
വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. തങ്കപ്പൻപാറ സ്വദേശി റോയി (55) ആണ് മരിച്ചത്. ഇന്നലെ പെയ്ത ശക്തമായ മഴയിൽ ഇടുക്കിയിൽ വ്യാപക നാശനഷ്ടമുണ്ടായിരുന്നു. ശാന്തൻപാറ പേത്തൊട്ടിയിലും ചതുരംഗപ്പാറയിലും ഉരുൾപൊട്ടി. പൂപ്പാറയിലും കുമളി മൂന്നാർ റോഡിലും മരം വീണ് ഗതാഗതം തടസപ്പെട്ടു. നിരവധി കൃഷിയിടങ്ങളും നശിച്ചു.

മലവെള്ളപ്പാച്ചിലിൽ രണ്ട് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. രാത്രിയിൽ പ്രദേശവാസിയായ മിനിയുടെ വീട്ടിലേക്ക് മലവെള്ളം ഇരച്ചെത്തിയപ്പോഴാണ് വിവരം നാട്ടുകാരറിയുന്നത്.

Advertisement
inner ad

വീടുകളിലുണ്ടായിരുന്നവരെ നാട്ടുകാരും പഞ്ചായത്ത് അധികൃതരുമെത്തി സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. വൈകിട്ട് മുതലുണ്ടായ കനത്ത മഴയിൽ പ്രദേശത്ത് വ്യാപക കൃഷിനാശവുമുണ്ടായി. വൈദ്യുതി ബന്ധമടക്കം താറുമാറായി.

Advertisement
inner ad

Idukki

ഇടുക്കിയില്‍ കാട്ടാനയാക്രമണത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം

Published

on

കാന്തല്ലൂര്‍: ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. ചെമ്പക്കാട് സ്വദേശി ബിമല്‍(57) എന്നയാളാണ് മരിച്ചത്. ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം. വനം വകുപ്പിന്റെ പാമ്പാര്‍ ലോഗ് ഹൗസിലേക്കുള്ള വഴി വെട്ടിത്തെളിക്കുന്നതിനായി എത്തിയതായിരുന്നു ബിമൽ ഉൾപ്പെടെയുള്ള ഒമ്പതംഗ സംഘം. ഇക്കൂട്ടത്തിൽ രണ്ട സ്ത്രീകളും ഉണ്ടായിരുന്നു. സംഘം നടന്നുപോകുന്നതിനിടെയാണ് ആനയുടെ ആക്രമണമുണ്ടാകുന്നത്. ആനയുടെ മുന്നിൽ അകപ്പെട്ട ബിമലിന് രക്ഷപ്പെടാനായില്ലെന്നാണ് കൂടെയുണ്ടായവര്‍ പറയുന്നത്. ഗുരുതരമായി പരിക്കേറ്റ ബിമലിനെ വനം വകുപ്പിന്റെ വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Continue Reading

Idukki

പടയപ്പയ്ക്ക് വീണ്ടും മദപ്പാട്, അക്രമാസക്തനാകാന്‍ സാധ്യത; പ്രത്യേക നിരീക്ഷണം

Published

on

ഇടുക്കി : പടയപ്പയ്ക്ക് വീണ്ടും മദപ്പാട്.അക്രമാസക്തനാകാന്‍ സാധ്യതയുള്ളതിനാൽ പ്രത്യേക നിരീക്ഷണം ശക്തമാക്കി. പടയപ്പ എന്ന കാട്ടാന മദപ്പാടിലാണെന്ന് വനംവകുപ്പ് അധികൃതര്‍. ഇടതു ചെവിയുടെ ഭാഗത്തായാണ് മദപ്പാട് കണ്ടെത്തിയത്.

മദപ്പാട് തുടങ്ങിയാല്‍ പടയപ്പ അക്രമാസക്തനാകുന്നത് പതിവാണ്. അതിനാല്‍ ആനയെ നിരീക്ഷിക്കാന്‍ പ്രത്യേക വാച്ചര്‍മാരെ ഏര്‍പ്പെടുത്തി.

Advertisement
inner ad

വനംവകുപ്പ് അധികൃതര്‍ ആനയുടെ ചിത്രങ്ങള്‍ പകര്‍ത്തി വെറ്ററിനറി ഡോക്ടര്‍ക്ക് നല്‍കിയിരുന്നു. ഡോക്ടറാണ് മദപ്പാട് സ്ഥിരീകരിച്ചത്. ഏറെനാളായി പടയപ്പ ഉള്‍ക്കാട്ടിലേക്ക് പിന്‍വാങ്ങാതെ ജനവാസമേഖലയില്‍ തുടരുകയാണ്.

വനംവകുപ്പിന്റെ ആര്‍ ആര്‍ ടി സംഘം ആനയെ നിരീക്ഷിക്കുന്നുണ്ട്. ഇതിന് പുറമെയാണ് പ്രത്യേക വാച്ചര്‍മാരെ ഏര്‍പ്പെടുത്തിയത്.

Advertisement
inner ad

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി പകുതിയോടെയാണ് പടയപ്പ മദപ്പാട് ലക്ഷണങ്ങള്‍ കാണിച്ചിരുന്നു. ഇതേ തുടര്‍ന്ന് നിരവധി വാഹനങ്ങളും വീടുകളും പടയപ്പ തകര്‍ത്തിരുന്നു.

Advertisement
inner ad
Continue Reading

Idukki

ഇടുക്കിയിൽ ഒൻപതാം ക്ലാസുകാരി പ്രസവിച്ചു; ബന്ധുവായ 14 കാരനെതിരെ കേസ്

Published

on

ഇടുക്കി: ഇടുക്കിയിൽ ഒൻപതാം ക്ലാസുകാരി പ്രസവിച്ചു. ഇടുക്കി ഹൈറേഞ്ചിൽ ആണ് സംഭവം. ബന്ധുവായ 14 കാരനിൽ നിന്നാണ് പെൺകുട്ടി ഗർഭം ധരിച്ചത്. വയറു വേദനയെ തുടർന്നാണ് പെൺകുട്ടിയെ ആശുപത്രിയിൽ ഏത്തിച്ചത്
ഇന്ന് രാവിലെയാണ് 14കാരി കുഞ്ഞിന് ജന്മം നൽകിയത്. അച്ഛനും അമ്മയും പിരിഞ്ഞു കഴിയുകയാണ്. അച്ഛൻ്റെയൊപ്പം താമസിച്ചു വരികയായിരുന്നു പെൺകുട്ടി. സ്കൂൾ അവധിക്ക് അമ്മയുടെ വീട്ടിലേക്ക് പോയിരുന്നു. അവിടെ നിന്നാണ് 14കാരനായ ബന്ധുവിൽ നിന്നാണ് ​ഗർഭം ധരിച്ചതെന്ന് പെൺകുട്ടി പറഞ്ഞു. സംഭവത്തിൽ ആൺകുട്ടിക്കെതിരെ പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുക്കും. ജുവനൈൽ ഹോമിലേക്ക് മാറ്റുകയും ചെയ്യും.

Continue Reading

Featured