സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത. ചൊവ്വാഴ്ച വരെ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒക്ടോബർ 12 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കനത്ത മഴയിൽ മലപ്പുറം തുവ്വൂർ പടുമുണ്ട കോളനിയിൽ കരിങ്കൽ മതിൽ ഇടിഞ്ഞ് വീട് തകർന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. അപകടസാധ്യത കണക്കിലെടുത്ത് സമീപത്തെ 7 കുടുംബങ്ങളോട് ബന്ധുവീടുകളിലേക്ക് മാറി താമസിക്കാൻ നിർദ്ദേശം നൽകി.

Related posts

Leave a Comment