കാലവര്‍ഷം, കൊടുങ്കാറ്റ്ഃ കമുക് വീണ് ഏഴു വയസുകാരിക്ക് ദാരുണാന്ത്യം

കൊച്ചി: സംസ്ഥാനത്തു തിമിര്‍ത്തു പെയ്യുന്ന പേമാരിയും കൊടുങ്കാറ്റും വ്യാപകമായ ദുരിതം വിതയ്ക്കുന്നു. പാലക്കാട് ജില്ലയില്‍ ശക്തമായ കാറ്റില്‍ കമുക് വീണു കുട്ടി മരിച്ചു. വടക്കന്‍ ജില്ലകളിലെല്ലാം ശക്തമായ മഴ തുടരുകയാണ്. താഴ്ന്ന സ്ഥലങ്ങളെല്ലാം വെള്ളത്തിലായി. പലേടത്തും ഗതാഗതവും വാര്‍ത്താ വിനിമയ ബന്ധങ്ങളും തകരാറിലായി.

പാലക്കാട് ജില്ലയിലാണ് കളിച്ചുകൊണ്ടിരിക്കെ കമുക് വീണ് ഏഴു വയസ്സുകാരി മരിച്ചു‌ത്. മണ്ണാർക്കാടിനു സമീപം കാഞ്ഞിരപ്പുഴ പാണ്ടിപ്പാടം തൊട്ടിപ്പറമ്പ് ഇബ്രാഹീമിന്റെ മകൾ ടി.പി.ഫാത്തിമസന (7) ആണ് മരിച്ചത്. വീടിനു സമീപത്തെ തോട്ടത്തിൽ കളിച്ചുകൊണ്ടിരിക്കെ ഉച്ചയ്ക്ക് രണ്ടേ‍ാടെയാണ് അപകടം. കാറ്റിൽ വീണ കമുകിന് അടിയിൽപ്പെട്ട ഫാത്തിമയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴിയാണ് മരിച്ചത്. മുതുക്കുറുശി കെവിഎഎൽപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ്.

വടക്കന്‍ ജില്ലകളിലെല്ലാം ഓറഞ്ച് അലര്‍ട്ടാണ്. ശക്തമായ മഴ നാളെയും തുടരും. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നത് വിലക്കിയിട്ടുണ്ട്.

Related posts

Leave a Comment