Connect with us
48 birthday
top banner (1)

Kerala

കനത്ത മഴ തുടങ്ങി, 5 ജില്ലകളിൽ യെലോ അലർട്ട്

Avatar

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം വീണ്ടും സജീവമാകുന്നു. തെക്കൻ ജില്ലകളിൽ ഇന്നലെ രാത്രി തുടങ്ങിയ ശക്തമായ മഴ തുടരുകയാണ്. സംസ്ഥാനത്തെമ്പാടും ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ നൽകുന്ന വിവരം. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട മുതൽ ഇടുക്കി വരെയുള്ള അഞ്ച് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യയുണ്ട്. സംസ്ഥാനത്തിന്റെ കിഴക്കൻ മേഖലയിലാണ് വ്യാപകമായി മഴയ്ക്ക് സാധ്യതയുള്ളത്. കടൽ പ്രക്ഷുബ്‌ധമായിരിക്കാനുള്ള സാധ്യത കണക്കിലെടുത്ത് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ്.
അറബിക്കടലിൽ ബിപോർജോയ് ചുഴലിക്കാറ്റിന്റെ സ്വാധീനമടക്കമുള്ള കാരണങ്ങളാൽ ദുർബലമായിരുന്ന കാലവർഷം വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാകും. ബിപർജോയി ചുഴലിക്കാറ്റാ രാജസ്ഥാനിൽ ദുർബലമായി.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

ബോബി ചെമ്മണ്ണൂരിന് വഴിവിട്ട സഹായം; ജയിൽ ഡിഐജിക്കും സൂപ്രണ്ടിനും സസ്പെൻഷൻ

Published

on

തിരുവനന്തപുരം: ലൈംഗികാധിക്ഷേപ കേസിൽ ജയിലിൽ റിമാൻഡിൽ കഴിയുന്നതിനിടെ വ്യവസായി ബോബി ചെമ്മണ്ണൂരിന് വഴിവിട്ട രീതിയിൽ സഹായം ചെയ്ത സംഭവത്തിൽ രണ്ട് ജയിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. മധ്യമേഖലാ ജയിൽ ഡിഐജി പി അജയകുമാർ, എറണാകുളം ജയിൽ സൂപ്രണ്ട് രാജു എബ്രഹാം എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ജയിൽ മേധാവി ബൽറാം കുമാ‍ർ ഉപാധ്യായയുടെ റിപ്പോർട്ടിലെ ശുപാർശ പരിഗണിച്ചാണ് നടപടി. റിമാൻഡിൽ കഴിയവേ ബോബി ചെമ്മണ്ണൂരിന്‍റെ സുഹൃത്തുക്കളുമായി മധ്യമേഖല ഡിഐജി ജയിലിലെത്തി സൂപ്രണ്ടിന്ർറെ മുറിയിൽ കൂടിക്കാഴ്ചയക്ക് അവസരം നൽകിയെന്നാണ് ജയിൽ മേധാവിയുടെ കണ്ടെത്തൽ. ജയിൽ ചട്ടങ്ങൾ ലംഘിച്ചുള്ള നടപടിയായതിനാണ് കടുത്ത അച്ചടക്ക നടപടിയിലേക്ക് കടന്നത്.

Continue Reading

Ernakulam

സാമ്പത്തിക തട്ടിപ്പ് പരാതിയിൽ സിനിമാ നിർമാതാവ് ജോബി ജോർജിനെതിരെ കേസ്

Published

on

കൊച്ചി: സാമ്പത്തിക തട്ടിപ്പ് പരാതിയിൽ സിനിമാ നിർമാതാവ് ജോബി ജോർജിനെതിരെ കേസ്. ബിസിനസിൽ പങ്കാളിയാക്കാമെന്നും കുമരകത്തെ റിസോർട്ടിന്റെ ഉടമയാക്കാമെന്നും വാഗ്ദാനം നൽകി പണം തട്ടിയെടുത്തുവെന്ന പരാതിയിലാണ് കേസ്. കിടങ്ങൂർ സ്വദേശി പ്രകാശ് കുരുവിളയുടെ പരാതിയിൽ കടുത്തുരുത്തി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വ്യാജമെയിലുകൾ കാണിച്ച് വൻകിട ബിസിനസ്സുകാരുമായി ബന്ധമുണ്ടെന്നും മറ്റും തെറ്റിദ്ധരിപ്പിച്ച് ജോബി ജോർജ് പരാതിക്കാരൻ്റെ വിശ്വാസം നേടിയെടുത്തെന്നാണ് എഫ്ഐആറിൽ പറയുന്നത്. കുമരകത്തുള്ള ഹോട്ടൽ വാങ്ങുന്നതിന് അഡ്വാൻസ് എന്ന നിലയിലും മറ്റ് ബിസിനസുകളിൽ പങ്കാളിയാക്കാമെന്ന് വാ​ഗ്ദാനം ചെയ്തും പരാതിക്കാരനിൽ നിന്നും അഞ്ച് ലക്ഷം രൂപ കൈപറ്റിയെന്നാണ് എഫ്ഐആർ പറയുന്നത്.

പരാതിക്കാരൻ അമേരിക്കയിൽ ആയിരുന്നപ്പോൾ അമേരിക്കയിലെ അദ്ദേഹത്തിൻ്റെ അക്കൗണ്ട് വഴി ജോബി ജോർജ് പലതവണകളായി നാലു കോടി നാൽപ്പത് ലക്ഷം രൂപ കൈപ്പറ്റി. പിന്നീട് വാ​ഗ്ദാനം ചെയ്തിരുന്ന പ്രൊജക്ടുകൾ നടക്കാതെ വന്നതോടെ ജോബി ജോർജ് മൂന്ന് കോടി രൂപ മടക്കി നൽകുകയായിരുന്നു. ബാക്കി നൽകേണ്ടിയിരുന്ന ഒരു കോടി നാൽപ്പത് ലക്ഷം രൂപ കൊടുക്കാതെയും ​വാ​ഗ്ദാനം ചെയ്തിരുന്ന പ്രൊജക്ടിൽ പങ്കാളിയാക്കാതെയും ജോബി ജോർജ് വിശ്വാസ വഞ്ചന നടത്തിയെന്നാണ് എഫ്ഐആറിലുള്ളത്.

Advertisement
inner ad
Continue Reading

Ernakulam

‘തൃണമൂൽ കോൺഗ്രസ്‌ അൻവറിന്റെ തറവാട്ട് സ്വത്തല്ല’; രൂക്ഷ വിമർശനവുമായി ടിഎംസി സംസ്ഥാന അധ്യക്ഷൻ

Published

on

കൊച്ചി: പി.വി.അൻവറിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് കേരള പ്രദേശ് അധ്യക്ഷൻ സിജി ഉണ്ണി. അൻവർ സ്വന്തം നേട്ടത്തിന് വേണ്ടി പാർട്ടിയെ ഉപയോഗപ്പെടുത്തുന്നുവെന്നും ദേശീയ നേതൃത്വത്തിന് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി കൺവീനർ എന്നത് ഒരു താത്കാലിക പദവി മാത്രമാണെന്നും ഇല്ലാകഥകൾ പറഞ്ഞ് ആളാവാനാണ് അൻവർ ശ്രമിക്കുന്നതെന്നും പാർട്ടി അധ്യക്ഷൻ പറഞ്ഞു. നിലമ്പൂർ തെരഞ്ഞെടുപ്പിൽ പാർട്ടി മത്സരിക്കണോ വേണ്ടയോ എന്ന് പാർട്ടിയിൽ ചേർന്ന് 24 മണിക്കൂറിനകം പ്രഖ്യാപിക്കാൻ ആരും അധികാരപ്പെടുത്തിയിട്ടില്ല. അൻവറിന്റെ തറവാട്ടു സ്വത്തല്ല തൃണമൂൽ കോൺഗ്രസെന്ന് അൻവർ ആദ്യം തിരിച്ചറിയണം.
അൻവറിന്റെ വ്യക്തിപരമായ ചെയ്തികൾക്കെതിരെ നടപടിയുണ്ടാകുമ്പോൾ മുസ്ലിം വികാരം ഉണർത്താനുള്ള ശ്രമമാണ് നടത്തുന്നത്. മതേതര പ്രസ്ഥാനമായ തൃണമൂൽ കോൺഗ്രസിൽ ജാതി സ്പ‌ിരിറ്റോടെ കയറിവന്ന് ആ ജാതിക്ക് വേണ്ടി സംസാരിക്കാൻ ആരും അൻവറിനെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും സി.ജി ഉണ്ണി ആഞ്ഞടിച്ചു.

Continue Reading

Featured