കനത്ത മഴ; 11 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായി മഴ തുടരുന്ന പശ്ചാത്തലത്തിൽ നാളെ പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് പലയിടങ്ങളിലും അതിശക്തമായ ഒറ്റപ്പെട്ട മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ആലപ്പുഴ, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളെ യെല്ലോ അലർട്ടിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴി അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദമായി മാറുന്നതിനാൽ മഴ ശക്തമാകാനുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മലയോര മേഖലകളിലാകും കൂടുതൽ മഴ. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിൽ ജാഗ്രത തുടരണമെന്ന് അറിയിപ്പുണ്ടെങ്കിലും കേരളാ തീരത്ത്  മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും അധികൃതർ ചൂണ്ടിക്കാട്ടി. 

Related posts

Leave a Comment